ഈ ഉള്ളി ചട്ട്ണി മതി ഒരു പ്ലേറ്റ് ചോറ് കാലിയാക്കാൻ

ഇന്ന് നമുക്ക് കറികളൊന്നും ഇല്ല എങ്കിലും ചോറിനൊപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും അതുപോലെ തന്നെ നല്ല ടേസ്റ്റിയുമായ ഒരു ഒണിയൻ ചട്ട്ണിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ ടേസ്റ്റിയായ ഈ ചട്ട്ണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി കുറച്ചു വെളുത്തുള്ളി, ഒരു പിടി കാശ്മീരി വറ്റൽ മുളകും ചേർത്ത് കൊടുക്കുക.

ഇനി നല്ല പോലെ മൂപ്പിച്ച ശേഷം രണ്ട് മീഡിയം സവാള ചെറുതായി അരിഞ്ഞത്, ചേർത്ത് വഴറ്റിയ ശേഷം ഒരു ചെറിയ പീസ് പുളി ചേർത്ത് കൊടുക്കുക. ഇനി ഒന്ന് ചൂടാക്കിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഈ മിക്സ് തണുക്കാനായി വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഈ മിക്സ് ഇട്ടു കൊടുക്കുക. ഇനി നല്ല പോലെ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി അര ടീസ്പൂൺ കടുകും, അര ടീസ്പൂൺ ഉഴുന്നും, ചേർത്ത് മൂപ്പിക്കുക.

ഇനി നേരത്തെ അരച്ച് വെച്ചിട്ടുള്ള മിക്സ് ഈ എണ്ണയിലേക്ക് ചേർത്ത് ഇളക്കുക. ഇനി വെള്ളം നല്ല പോലെ വറ്റിച്ചെടുക്കുക. ശേഷം ആവശ്യമായ ഉപ്പും ചേർത്ത് ചട്ട്ണി വറ്റിച്ചെടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ ശർക്കര പാനി ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ മിക്‌സാക്കിയ ശേഷം ചട്ട്ണി നല്ല പോലെ ലോ ഫ്ളൈമിലിട്ടു മൊരിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണി ഇവിടെ റെഡിയായി വന്നിട്ടുണ്ട്.

നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. ഈ ഒരു കറി മാത്രം മതി എത്ര ചോറ് വേണമെങ്കിലും കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്യൂ.

Leave a Reply