ഈ ഓണത്തിന് ഈ പായസമാകട്ടെ സ്പെഷ്യൽ,

ഓണക്കാലത്തു മുടങ്ങാതെ തയ്യാറാക്കുന്ന ഒരു സ്വീറ്റ് റെസിപ്പിയാണ് പായസം. പല രീതിയിലുള്ള പായസങ്ങൾ നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ കടല പരിപ്പ് പായസം തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു തേങ്ങാ ചിരകി എടുക്കുക. ശേഷം തേങ്ങയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തേങ്ങയെ അരിച്ചെടുക്കുക.

ശേഷം ബാക്കിയുള്ള തേങ്ങയെ ഒരു കപ്പ് പാലും ചേർത്ത് ഒന്നും കൂടി അരച്ചെടുക്കുക. ഇനി അരച്ചെടുത്ത തേങ്ങയെ നല്ലപോലെ അരിച്ചു പിഴിഞ്ഞെടുക്കുക. ശേഷം രണ്ട് കപ്പ് കടലപ്പരിപ്പ് നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് വെള്ളം പോകാനായി ഒരു അരിപ്പയിലിട്ട് വെക്കുക. ശേഷം ഈ കടലയെ രണ്ട് ടേബിൾ സ്പൂൺ നെയ്യിൽ റോസ്റ്റാക്കി എടുക്കുക. ഇനി വറുത്തെടുത്ത കടലയെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് നാലു കപ്പ് വെള്ളവും, ചേർത്ത് ആറ് ഫിസിൽ വരുന്നത് വരെ വേവിക്കുക.

ഇനി മുക്കാൽ കിലോ ശർക്കര ഒരു കപ്പ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക. എന്നിട്ട് മാറ്റി വെക്കുക. ശേഷം വെന്തുവന്ന കടല പരിപ്പിനെ നല്ലപോലെ ഉടച്ചെടുക്കുക. ഇനി ഒരു വലിയ പാത്രത്തിലേക്ക് ഉരുക്കിയെടുത്ത ശർക്കര പാനി അരിച്ചെടുത്ത ശേഷം പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് ഉടച്ചെടുത്ത കടല പരിപ്പ് ചേർക്കുക. എന്നിട്ട് കടലപ്പരിപ്പും, ശർക്കരയും കൂടി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ശർക്കരയിലിട്ട് കടലയെ നല്ലപോലെ വേവിക്കുക. എന്നിട്ട് ശർക്കര പാണി വറ്റി വന്നാൽ രണ്ടാം പാൽ ചേർത്തിളക്കുക.

എന്നിട്ട് രണ്ടാം പാലും നല്ലപോലെ തിളച്ചു വറ്റി വന്നാൽ ഒരു ടീസ്പൂൺ ഏലക്ക പൊടിയും, ഒരു ടീസ്പൂൺ ചുക്ക് പൊടിയും, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്തിളക്കുക. ശേഷം ഒന്നാം പാലും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് തിളച്ചു വരാനായി തുടങ്ങുമ്പോൾ നെയ്യിൽ വറുത്തെടുത്ത തേങ്ങാകൊത്തും, കാഷ്യൂവും, കിസ്മിസും ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഈ ഓണത്തിന് ഈ പായസം തന്നെ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page