ഇനി ആഘോഷങ്ങൾക്ക് കളർ ഏകാൻ ഈ പിങ്ക് പായസം മതി.

ഈ ഓണത്തിന് എന്നും ഉണ്ടാക്കുന്ന പായസത്തിനേക്കാൾ കുറച്ചു കൂടി ടേസ്റ്റിൽ ഒരു സ്പെഷ്യൽ പായസം ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ പിങ്ക് പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബീറ്റ്‌റൂട്ട് എടുക്കുക. എന്നിട്ട് ചെറുതെയി മുറിച്ചെടുക്കുക. എന്നിട്ട് ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഇനി കാൽ കപ്പ് ചൗവരി കുറച്ചു വെള്ളത്തിൽ കുതിരാനായി വെക്കുക.

ഇനി പകുതി വെന്തു വന്ന ബീറ്റ്‌റൂട്ടിനെ വെള്ളത്തിൽ നിന്നും കോരി മാറ്റുക. ഇനി ആ വെള്ളത്തിൽ കുതിർത്തി വെച്ച ചൗവരി വേവിച്ചെടുക്കുക. ഇനി മുക്കാൽ വെന്തു വരുന്നത് വരെ ഇതിനെ വേവിച്ചെടുക്കുക. ഇനി വെന്തു കിട്ടിയ ചവ്വരിയെ ഒന്ന് അരിച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ചു പച്ചവെള്ളവും വീഴ്ത്തി കഴുകിയ ശേഷം മാറ്റി വെക്കുക. ഇനി നേരത്തെ വേവിച്ചു മാറ്റി വെച്ച ബീറ്റ്‌റൂട്ട് ഒന്ന് അരച്ചെടുക്കുക. ശേഷം ഒരു അരിപ്പയിൽ ഇട്ടു നന്നായി പിഴിഞ്ഞെടുക്കുക.

ഇനി മറ്റൊരു ചട്ടിയിലേക്ക് രണ്ട് കപ്പ് പാലും, നേരത്തെ വേവിച്ചു മാറ്റി വെച്ച ചവ്വരിയും കൂടി ചേർത്ത് ഇളക്കുക. ഇനി ഒരു മൂന്നു ഏലക്ക ചതച്ചതും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു നുള്ളു ഉപ്പും ആറ് ടേബിൾ സ്പൂൺ പഞ്ചസാരയും, ചേർത്ത് ഇളക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ ബീറ്റ്‌റൂട്ട് വെള്ളവും കൂടി ഈ സമയം ചേർത്ത് മിക്‌സാക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ കളറും കൂടി ചേർത്ത് ഇളക്കുക. ഇനി ഒന്ന് കുറുകി വന്ന പായസത്തെ തണുപ്പിച്ചെടുക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ പിങ്ക് പായസം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ ഓണത്തിന് ഈ പായസം തയ്യാറാക്കാനും മറക്കല്ലേ. റ്റെസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

https://youtu.be/Snd812-FnFY

Leave a Reply

You cannot copy content of this page