നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് മുട്ട. മീനും മറ്റ് കറികളും ഇല്ലെങ്കിലും ചോറിനൊപ്പം കഴിക്കാൻ മുട്ട കൊണ്ടുള്ള പല വേറെയ്റ്റി വിഭവങ്ങളും നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് ഒരു അടിപൊളി ഐറ്റം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ എഗ്ഗ് മഞ്ചൂരിയനാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി നാല് മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചു വീഴ്ത്തുക.
ശേഷം മുട്ടയിലേക്ക് അര ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ചേർത്ത് നല്ല പോലെ മുട്ടയുമായി മിക്‌സാക്കുക. ശേഷം ഒരു സോസ് പാനിലേക്ക് കുറച്ചു ഓയിൽ തടവുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഈ മുട്ട ഒഴിച്ച് കൊടുക്കുക. എന്നിട്ട് അടച്ചു വെച്ച് മുട്ട വേവിച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് മൈദയും, കാൽ കപ്പ് കോൺഫ്ലോർ പൗഡറും, അര ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ മുളക്പൊടിയും, ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് നല്ല പോലെ കലക്കിയെടുക്കുക.
ശേഷം വെന്തുവന്ന മുട്ടയെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് മുട്ടയെ തയ്യാറാക്കി വെച്ചിട്ടുള്ള ബാറ്ററിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം മുട്ടയെ എണ്ണയിലിട്ട് ഫ്രൈ ചെയ്തു എടുക്കുക. ശേഷം രണ്ട് സൈഡും ഫ്രൈ ആയി വന്ന മുട്ടയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക. ശേഷം എണ്ണയിലേക്ക് ആറ് പീസ് വെളുത്തുള്ളി വട്ടത്തിൽ അരിഞ്ഞതും, ഒരു ചെറിയ പീസ് ഇഞ്ചി പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
ശേഷം വഴറ്റിയെടുത്ത മിക്സിലേക്ക് 2 സവാള കൊത്തിയരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിനൊപ്പം ഒരു ക്യാപ്‌സിക്കം ചെറുതായി മുറിച്ചത് ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം അതും വാടി വന്നാൽ 3 ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, 2 ടേബിൾ സ്പൂൺ റെഡ് ചില്ലി സോസും, ഒരു ടേബിൾ സ്പൂൺ സോയ സോസും ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡർ അര ഗ്ലാസ് വെള്ളത്തിൽ കലക്കിയെടുക്കുക. എന്നിട്ട് ഈ മിക്സിലേക്ക് ഈ വെള്ളം ചേർത്ത് നല്ല പോലെ ഇളക്കുക.
ശേഷം ഈ മസാലയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ല പോലെ വറ്റിച്ചെടുക്കുക. ശേഷം ഒന്ന് കുറുകി വന്ന മിക്സിലേക്ക് ഫ്രൈ ചെയ്തു വെച്ചിട്ടുള്ള മുട്ട ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ എഗ്ഗ് മഞ്ചൂരിയൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മഞ്ചൂരിയൻ തയ്യാറാക്കി നോക്കണേ. പലഹാരത്തിനും, ചോറിനും, ബ്രെഡിനുമെല്ലാം ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

by