ഒരു പ്ലേറ്റ് ചോറ് കാലിയാക്കാൻ ഈ ഒരൊറ്റ കറി മാത്രം മതി.

ഇന്ന് നമുക്ക് മീനും മറ്റ് കറികളും ഇല്ലെങ്കിലും ചോറിന്റെ കൂടി സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റിയായ ഒരു വെണ്ടയ്ക്ക മസാല കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം പത്തു പീസ് വെണ്ടയ്ക്ക ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം എണ്ണയിലേക്ക് ചേർത്ത് വെണ്ടയ്ക്ക വഴറ്റി എടുക്കുക. ശേഷം ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് ഇളക്കുക.

ശേഷം നാല് പീസ് വെളുത്തുള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും കൂടി ഈ വെണ്ടക്കയുടെ കൂടെ ചേർത്ത് ഇളക്കുക. ഇനി ഇതെല്ലാം കൂടി പെട്ടന്ന് വാടി കിട്ടാനായി കുറച്ചു ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി പിഴിഞ്ഞെടുക്കുക. ശേഷം പുളി വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ ഉലുവ പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി മിക്‌സാക്കി എടുക്കുക. ഇനി വാടി വന്ന വെണ്ടക്കയിലേക്ക് ഈ മിക്സ് ചേർത്ത് ഇളക്കുക.

ശേഷം ഈ പുളി വെള്ളത്തിൽ വെണ്ടയ്ക്ക ഒന്നും കൂടി വേവിച്ചെടുക്കുക. ശേഷം കുറച്ചും കൂടി വെള്ളവും ഒരു ടീസ്പൂൺ ഷുഗറും, ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് ഇളക്കി കറി വേവിച്ചു വറ്റിച്ചെടുക്കുക. ശേഷം വെന്തു വറ്റി പാകമായി വന്ന കറി അടുപ്പിൽ നിന്നും മാറ്റുക. ഇനി ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ കുറച്ചു ഉള്ളിയും, കറിവേപ്പിലയും രണ്ട് വറ്റൽമുളകും ചേർത്ത് മൂപ്പിച്ചു കറിയിലേക്ക് ചേർത്ത് ഇളക്കുക.അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക മസാല കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. വേറെ ഒരു കറിയും ഇല്ലെങ്കിലും വയറു നിറയെ ചോറ് കഴിക്കാൻ ഈ ഒരൊറ്റ കറി മാത്രം മതി.

Leave a Reply