നിങ്ങൾ ചേമ്പിൻ തട പരിപ്പ് കറി കഴിച്ചിട്ടുണ്ടോ.

പണ്ടുകാലങ്ങളിൽ നമ്മുടെ അമ്മമാർ സ്ഥിരമായി ഉണ്ടാക്കാറുണ്ടായിരുന്ന ഒരു കറിയാണ് ചേമ്പിൻ തട കറി. എന്നാൽ ഇന്ന് നമുക്ക് ഈ ചേമ്പിൻ തട കൊണ്ട് ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മുക്കാൽ കപ്പ് പരിപ്പ് കുക്കറിലേക്ക് എടുക്കുക. ശേഷം അതിലേക്ക് ആറോ ഏഴോ ചെറിയ ഉള്ളിയും, ഒരു പച്ചമുളകും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് പരിപ്പിനെ നന്നായി വേവിച്ചെടുക്കുക.

ഇനി ഒരു പാനിലേക്ക് ഒന്നേകാൽ കപ്പ് തേങ്ങാ എടുക്കുക. ശേഷം തേങ്ങാ നന്നായി വറുത്തെടുക്കുക. ശേഷം പകുതി വെന്തു വന്ന തേങ്ങയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ മല്ലിയും, എട്ട് പീസ് വറ്റൽമുളക്, ചേർത്ത് ഒരു ബ്രൗൺ കളർ ആകുന്നത് വരെ തേങ്ങാ വറുക്കുക. ശേഷം ചേമ്പിൻ തട തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ച ശേഷം കുറച്ചു നേരം വെള്ളത്തിലിട്ട് വെക്കുക. ശേഷം കുക്കറിലേക്ക് പരിപ്പിനൊപ്പം ചേർത്ത് ഇളക്കുക. ശേഷം ഫ്ളൈയിം ഓണാക്കുക.

ശേഷം ചേമ്പിൻ തട നന്നായി വേവിക്കുക. എന്നിട്ട് വെന്തു വന്ന ചേമ്പിൻ തടയിലേക്ക് നേരത്തെ വറുത്തു വെച്ച തേങ്ങയുടെ മിക്സ് നന്നായി അരച്ചെടുക്കുക. ശേഷം കുക്കറിലേക്ക് ചേർത്ത് ഇളക്കുക. ഇനി നെല്ലിക്ക വലിപ്പത്തിലുള്ള കുറച്ചു വാളൻപുളി പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് കറി വേവിക്കുക. ശേഷം ഒന്നര ടീസ്പൂൺ വെളിച്ചെണ്ണയിൽ കടുകും ചെറിയ ഉള്ളിയും, കുറച്ചു കറിവേപ്പിലയും താളിച്ചു കറിയിലേക്ക് ചേർത്ത് ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചേമ്പിൻ തട പരിപ്പ് കറി പാകമായി വന്നിട്ടുണ്ട്. രാവിലത്തെ കാപ്പിക്കൊപ്പവും ചോറിനൊപ്പവുമൊക്കെ കഴിക്കാൻ പറ്റിയ നല്ലൊരു കറി കൂടിയാണ് ഇത്. എല്ലാവരും ഈ കറി ഒന്ന് തയ്യാറാക്കി നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply