ആരെയും കൊതിപ്പിക്കും ഈ മസാല ഇഡലി . ഒരു തവണ കഴിച്ചു നോക്കൂ.

സാദാ ഇഡ്ഡലി കഴിച്ചു മടുത്തവർ ആയിരിക്കും കൂടുതൽ പേരും എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് കറിയൊന്നും വേണ്ടാതെ കഴിയ്ക്കാൻ പറ്റിയ
ഒരു മസാല ഇഡ്ഡ്ലി ആണ്. ആദ്യം ഒരു ഫ്രൈ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ കടല പരിപ്പ് ചേർത്ത് കൊടുക്കുക. ഇനി അര ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പ്,മുക്കാൽ ടീസ്പൂൺ പച്ചമല്ലി, കാൽ റ്റീസ്പൂണിലും താഴെ ഉലുവ,അര ടീസ്പൂൺ നല്ല ജീരകവും ഇത്രയും ചേർത്ത് ഈ മസാലകളെല്ലാം കൂടി ഒന്ന് ചൂടാക്കി എടുത്ത ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഈ മസാലകളെല്ലാം കൂടി ഒന്നും കൂടി റോസ്റ്റാക്കി എടുക്കുക.

ഇനി നാലോ അഞ്ചോ വറ്റൽമുളക്,കുറച്ചു കറിവേപ്പില,അഞ്ചാറ് അല്ലി ചതച്ച വെളുത്തുള്ളി, ഇനി ഇതെല്ലാം കൂടി ചെറിയ തീയിൽ വെച്ച് നല്ല പോലെ റോസ്റ്റാക്കി എടുക്കുക. മിക്സിയിൽ പൊടിക്കാവുന്ന ഒരു പാകത്തിൽ റോസ്റ്റാക്കി എടുക്കുക. ഇനി ചൂടാറി വന്ന മിക്സിനെ ഒന്ന് പൊടിച്ചെടുക്കുക. ഇനി ഒരു ഫ്രൈ പാനിൽ ഒരു ടേബിൾ സ്പൂൺ സൺ ഫ്ലോർ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ കടുകും കൂടി ഈ എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു വലിയ സവാള ചെറുതായി മുറിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് സവാള നല്ല പോലെ വയറ്റി എടുക്കുക. ഇനി ഒരുപച്ചമുളകും കുറച്ചു കറിവേപ്പിലയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ പഴുത്ത ഒരു തക്കാളി കൂടി ചെറുതായി അരിഞ്ഞു മൂത്തു വന്ന സവാളയിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി അടച്ചു വെച്ച് തക്കാളി നല്ല പോലെ വെന്തു വരട്ടെ. ഇനി അര ടീസ്പൂൺ മുളകുപൊടി, ഇനി നേരത്തെ പൊടിച്ചെടുത്ത മസാലയിൽ നിന്നും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ആ പൊടി ചേർത്ത് കൊടുക്കുക. ഇനി ഒരു ഗ്രേവി ടെക്സ്റ്ററിൽ ഇത് കിട്ടാൻ വേണ്ടി കുറച്ചു ചൂടുവെള്ളം കൂടി ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ വെന്തു ഒരു ഗ്രേവി രൂപത്തിൽ കിട്ടിയ ഈ മസാലയിലേക്ക് അഞ്ചു ഇഡ്ഡ്ലി ചേർത്ത് നല്ല പോലെ മുക്കി വെച്ച് കൊടുക്കുക. ഇനി ഇഡ്ഡലിയുടെ എല്ലാ ഭാഗത്തു ഗ്രേവി എത്താൻ വേണ്ടി ഒരു ലോ ഫ്ളൈമിൽ വെച്ച് ഇതിനെ നല്ല പോലെ
മിക്‌സാക്കി എടുക്കാം.

ഈ ഇഡ്‌ഡലിക്ക് ഒരു സ്പെഷ്യൽ ഫ്ലേവർ കിട്ടുന്നത് ആദ്യം തയ്യാറാക്കിയ മസാല കൂടി ഇതിലേക്ക് ചേർത്തത് കൊണ്ടാണ്. വളരെ ടേസ്റ്റാണ് ഒരു വട്ടമെങ്കിലും ഈ മസാല ഇഡ്ഡ്ലി ഒന്ന് ട്രൈ ചെയ്തു നോക്കണേ. അബി ഫിറോസ് മമ്മി വ്‌ളോഗർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page