ഈ ക്രിസ്മസിന് സ്റ്റാർ ആകാൻ ഈ വാട്ടർമെലൻ കേക്ക് ആകട്ടെ സ്പെഷ്യൽ

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് തണ്ണിമത്തൻ അല്ലെ. എന്നാൽ തണ്ണിമത്തന്റെ ഷെയ്പ്പിൽ ഒരു കേക്ക് ഉണ്ടാക്കിയാലോ. അപ്പോൾ ഈ ക്രിസ്മസിന് വളരെ ടേസ്റ്റിയായ തണ്ണിമത്തൻ കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിൽ നൂറ്റി മുപ്പത് ഗ്രാം ബട്ടർ എടുക്കുക. ശേഷം ബട്ടറിലേക്ക് ഒന്നര കപ്പ് അളവിൽ പൊടിച്ച പഞ്ചസാരയും, ചേർത്ത് നന്നായി ബീറ്റാക്കുക. ഇനി നല്ല ക്രീമി ആയി വന്ന മിക്സിലേക്ക് അഞ്ചു മുട്ടയുടെ മഞ്ഞ ചേർക്കുക. ശേഷം ഒന്ന് മിക്‌സാകാൻ വേണ്ടി മാത്രം ബീറ്റാക്കുക. ഇനി ഒരു കപ്പ് സാദാരണ പാലും, അര കപ്പ് തണുപ്പില്ലാത്ത തൈരും ചേർത്ത് മിക്‌സാക്കുക.

ശേഷം രണ്ടേകാൽ കപ്പ് മൈദ അരിച്ചു ഇതിലേക്ക് ചേർത്തിളക്കുക. ഇനി അര കപ്പ് കോൺ ഫ്ലോർ പൊടി, മൂന്ന് ടീസ്പൂൺ വാനില എസ്സെൻസ്, ചേർത്ത് ഒരു മിനിറ്റോളം ലോ സ്പീഡിൽ ബീറ്റാക്കുക. ശേഷം നല്ല പിങ്ക് നിറത്തിലുള്ള കളർ ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി രണ്ട് ടീസ്പൂൺ ബേക്കിങ് പൌഡർ ചേർത്ത് ഇളക്കുക. ശേഷം മാറ്റി വെക്കുക. ശേഷം ഏഴു മുട്ടയുടെ വെള്ള ബീറ്റാക്കുക. ശേഷം അര കപ്പ് പൊടിച്ച പഞ്ചസാര കൂടി ചേർത്ത് ഹൈ സ്പീഡിൽ ബീറ്റാക്കുക. ശേഷം നല്ല സ്റ്റിഫായി വന്ന മുട്ടയെ കേക്ക് ബാറ്ററിലേക്ക് ചേർത്ത് ഇളക്കുക. ഈ സമയം ഒന്നര ടീസ്പൂൺ കോകോ പൗഡർ കൂടി ചേർത്ത് നന്നായി ഇളക്കുക.

ഇനി റൗണ്ട് ഷെയ്പ്പിലെ ടിന്നിൽ പകുതി കേക്ക് ബാറ്ററും ബൗൾ ഷെയ്പ്പിലെ ടിന്നിൽ ബാക്കി പകുതി ബാറ്ററും ചേർത്ത് കേക്ക് ബേക്കാക്കി എടുക്കുക. ശേഷം ഡ്രൈ ആയ ഒരു ബൗളിൽ രണ്ടേ മുക്കാൽ കപ്പ് വിപ്പിംഗ് ക്രീം ചേർക്കുക. ഇനി നാല് ടേബിൾ സ്പൂൺ പൊടിച്ച ഷുഗറും ചേർത്ത് ആറു മിനിറ്റോളം വിപ്പിംഗ് ക്രീം ബീറ്റാക്കുക.
ശേഷം പതിനഞ്ചു മിനിറ്റോളം ക്രീം ഫ്രീസറിൽ വെച്ച് തണുപ്പിക്കുക. ശേഷം റെഡ് കളർ ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കേക്കിൽ ക്രീം വെച്ച് ഡെക്കറേറ്റ് ചെയ്ത ശേഷം തണ്ണിമത്തന്റെ ഷെയ്പ്പിൽ ആക്കി എടുക്കുക.

ഇനി അഞ്ചു മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുത്ത കേക്കിലേക്ക് ഗ്രീനും യെല്ലോയും മിക്‌സാക്കി എടുത്ത കളർ മുകളിലായി സ്പ്രെഡ്ടാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തണ്ണിമത്തൻ കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കേക്ക് തയ്യാറാക്കി നോക്കണേ. സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഈ കേക്കിനെ കുറിച്ചുള്ള കൂടുതൽ അറിവിനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page