ചൂട് കാലങ്ങളിൽ ആശ്വാസമേകാൻ ഈ ഡ്രിങ്ക് മാത്രം മതി

ഇപ്പോൾ ചൂട് കാലം ആയതുകൊണ്ട് തന്നെ ചൂടിൻറെ തോത് കൂടി വരികയാണ് ഓരോ ദിവസവും. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് ക്ഷീണവും ദാഹവും ഏറെയാണ്. എന്നാൽ ഇന്ന് നമുക്ക് ക്ഷീണത്തിനും ദാഹത്തിനും, പറ്റിയ നല്ലൊരു ഡ്രിങ്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ
ഹെൽത്തിയുമായിട്ടുള്ള ഒരു ഡ്രിങ്കാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് സെർവിങ് ഗ്ലാസ്സിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് വീഴ്ത്തുക.

ശേഷം അതിനൊപ്പം മൂന്ന് ടേബിൾസ്പൂൺ ഫാഷൻ ഫ്രൂട്ട് ജ്യൂസ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് നന്നാരി സിറപ്പ് കൂടി ചേർക്കുക. നന്നാരി സിറപ്പ് മധുരത്തിന് ആവശ്യമായിട്ടുള്ള അളവിൽ ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം 2 പുതിനയിലയും, ആവശ്യാനുസരണം സാധാരണ സോഡയും ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് ഐസ്ക്യൂബ്സം ചേർത്ത് നല്ല തണുപ്പോട് കൂടി സെർവ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചൂട് സമയങ്ങളിൽ കുടിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ രുചികരമായിട്ടുള്ളതുമായ ഒരു ഡ്രിങ്കാണിത്. ചൂട് കാലങ്ങളിൽ ഇത് കുടിക്കാൻ ഏറെ നല്ലതാണ്. അപ്പോൾ എല്ലാവരും ഈ രീതിയിലൊരു ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page