ഇങ്ങനെ ഒരു പായസം ഈ ഓണത്തിന് ഇത് ആദ്യമായിട്ടായിരിക്കും

നിങ്ങൾ ആപ്പിൾ കസ്റ്റാർഡ് പുഡ്ഡിംഗ് പായസം കഴിച്ചിട്ടുണ്ടോ. ഓണക്കാലത്ത് ആയിരിക്കും നമ്മൾ ഒരുപാട് പായസങ്ങൾ ട്രൈ ചെയ്യുന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ആപ്പിൾ കസ്റ്റാർഡ് പായസം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള രുചികരമായ ഒരു പായസമാണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി വാനില ഫ്ലേവറിലുള്ള കസ്റ്റാർഡ് പൗഡർ എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പാൽ എടുക്കുക.

ശേഷം പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി മൂന്ന് ആപ്പിൾ നല്ലപോലെ കഴുകിയശേഷം തൊലി കളഞ്ഞെടുക്കുക. ശേഷം ആപ്പിളിനെ ഒന്ന് ഗ്രെറ്റാക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഗ്രേറ്റാക്കി വെച്ചിട്ടുള്ള ആപ്പിൾ ചേർത്തുകൊടുക്കുക. എന്നിട്ട് പാലിലിട്ട് നല്ലപോലെ ആപ്പിൾ വഴറ്റുക. രണ്ട് മിനിട്ടോളം ആപ്പിൾ നല്ലപോലെ വഴറ്റിയ ശേഷം കാൽ കപ്പ് പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം വീണ്ടും മൂന്നു മിനിറ്റോളം ഇളക്കി ആപ്പിളിനെ നല്ലപോലെ വേവിക്കുക.

ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക. ഇനി ഒരു ബൗളിലേക്ക് കാൽകപ്പ് ജീരകശാല അരി എടുക്കുക. ശേഷം അരി നല്ലപോലെ കഴുകിയശേഷം ഒരു സ്‌ട്രെയ്നറിൽ ഇട്ടു വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് അരി നല്ലപോലെ പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത അരിയെ പായസം തയ്യാറാക്കാനായി ഒരു വലിയ പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. ശേഷം അതിലേക്ക് ഒന്നര ലിറ്റർ പാലും ചേർത്ത് കൊടുക്കുക. ശേഷം അടുപ്പിലേക്ക് വച്ച് നല്ലപോലെ ഇളക്കുക. ഇനി ഇടയ്ക്കിടെ ഇളക്കി
വേവിക്കുക.

 

ലോ ഫ്ളൈമിലിട്ട് അരി നല്ലപോലെ വേവിക്കുക. ശേഷം അരി നല്ലപോലെ വെന്തു വന്നാൽ കാൽകപ്പ് പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മൂന്നു മിനിട്ട് പാലിലിട്ട് നല്ലപോലെ അരി വേവിക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള ആപ്പിൾ പാലിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. ശേഷം അതിലേക്കു കുറച്ച് പിസ്ത മുറിച്ചതും, കുറച്ച് ബദാം മുറിച്ചതും കുറച്ചു കിസ്മിസും ചേർത്ത് ഇളക്കി
മിക്സ് ആക്കുക. ശേഷം നേരത്തെ കലക്കി വെച്ചിട്ടുള്ള കസ്റ്റാർഡ് മിക്‌സും ഈ സമയം പാലിലേക്ക് ചേർത്തിളക്കുക.

എന്നിട്ട് കൈ വിടാതെ ഇളക്കുക. ശേഷം ഒന്നു കുറുകിവരുമ്പോൾ
ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ആപ്പിൾ കസ്റ്റാർഡ് പായസം തയ്യാറായിട്ടുണ്ട്. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു പായസമാണിത്. അപ്പോൾ എല്ലാവരും ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. ഓണത്തിന് സ്പെഷ്യലായി ഈ പായസം കൂടി ഉണ്ടെങ്കിൽ വളരെ സന്തോഷമായിരിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page