ജീവിതത്തിൽ ഒരിക്കലെങ്കിലും കൊണ്ടാട്ടം കിഴി ചിക്കൻ കഴിച്ചു നോക്കണേ.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളാണ് ചിക്കൻ റെസിപ്പികൾ.
എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ. കൊണ്ടാട്ടം കീഴി നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ചിക്കൻ റെസിപ്പിയാണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ചെറുനാരങ്ങയുടെ നീരും, മസാല മിക്സ് ചെയ്യാനാവശ്യമായ വെള്ളവും ചേർത്ത് പേസ്റ്റുപോലെ ആക്കി എടുക്കുക.

പേസ്റ്റ് പോലെ ആക്കിയെടുത്ത മസാലയിലേക്ക് ചിക്കൻ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ചിക്കനെ ഒരു മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ചിക്കൻ ഫ്രൈ ചെയ്യാനാവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് മസാല തേച്ച് വെച്ചിട്ടുള്ള ചിക്കൻ പാനിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് 9 വറ്റൽമുളക് ചേർത്ത് ഇളക്കുക. എന്നിട്ട് ഒന്ന് ചൂടായി വരുമ്പോൾ കോരി മാറ്റുക. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് ഇളക്കുക. എന്നിട്ട് അതിനൊപ്പം അര കിലോ ചെറിയ ഉള്ളി രണ്ടായി മുറിച്ചതും ചേർത്തിളക്കുക.

ശേഷം ചെറിയ ഉള്ളിയെ നല്ലപോലെ വഴറ്റിയെടുക്കുക. ഇനി അതിലേക്ക് അര ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചതും, അര ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത്, ചേർത്ത് ഇളക്കുക. ശേഷം ഉള്ളിയിലേക്ക് 3 പച്ചമുളക് നീളത്തിൽ കീറിയതും, രണ്ട് ടേബിൾസ്പൂൺ വറ്റൽമുളക് പൊടിച്ചതും ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് അതിനൊപ്പം നാല് ടേബിൾ സ്പൂൺ ടോമാറ്റോ സോസും ചേർത്ത് ഇളക്കുക. ശേഷം ഫ്രൈ ചെയ്തു വച്ചിട്ടുള്ള ചിക്കൻ ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.

ശേഷം അര ഗ്ലാസ് വെള്ളവും,ആവശ്യത്തിന് ഉപ്പും, നേരത്തെ വറുത്തു വെച്ചിട്ടുള്ള വറ്റൽമുളകും ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി ഫ്ളയിം ഓഫ് ചെയ്ത ശേഷം ഒരു വാട്ടിയെടുത്ത വാഴയിലയിലേക്ക് രണ്ടു പൊറോട്ട വച്ച് കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി തയ്യാറാക്കി എടുത്ത കൊണ്ടാട്ടം ചിക്കൻ ചേർത്തു കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി ചെറുതായി അരിഞ്ഞെടുത്ത കുറച്ചു സവാളയും കുറച്ചു തക്കാളിയും കുറച്ചു മല്ലിയിലയും ഒരു ചെറുനാരങ്ങയുടെ നീരും ചേർത്ത് കിഴി പോലെ കെട്ടി എടുക്കുക.

എന്നിട്ട് ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. എന്നിട്ട് അതിൻറെ മുകളിലായി കിഴികെട്ടി എടുത്ത ചിക്കൻ വെച്ചു കൊടുക്കുക. ശേഷം നാല് മിനിട്ടോളം കിഴി അതേപോലെ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടോടെ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കൊണ്ടാട്ടം കിഴി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കൊണ്ടാട്ടം കിഴി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page