നമുക്കെല്ലാം അത്രക്ക് ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്കാ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി പാവക്ക കറി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ കറി ചോറിനും ചപ്പാത്തിക്കുമെല്ലാം വളരെ ടേസ്റ്റാണ്. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാവയ്ക്കാ കുരു കളഞ്ഞു വട്ടത്തിൽ കനം കുറച്ചു അരിഞ്ഞെടുക്കുക. ശേഷം പാവക്കയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.
ശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര ഭാഗത്തോളം എണ്ണയൊഴിക്കുക. ശേഷം എണ്ണയിലേക്ക് ഉപ്പ് ചേർത്ത് ഇളക്കിയ പാവയ്ക്കാ ചേർത്ത് കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തെടുക്കുക. ഒരു ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇനി ഒരു ചെറിയ കഷ്ണം ഇഞ്ചി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം അതിനൊപ്പം 5 പീസ് വെളുത്തുള്ളിയും, ഒന്നര ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ ജീരകവും, കാൽ ടീസ്പൂൺ ഉലുവയും, കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കുക. ശേഷം വാടി വന്ന സവാളയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്തിളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് എല്ലാം നല്ലപോലെ വെന്തു വാടി വന്നാൽ അരച്ചെടുത്ത മസാല ചേർത്ത് കൊടുക്കുക.
ശേഷം മസാലയുടെ വെള്ളമൊക്കെ വറ്റി എണ്ണ തെളിഞ്ഞു വന്നാൽ ആവശ്യത്തിനുള്ള ചൂടുവെള്ളം കറിയിലേക്ക് ചേർത്ത് കറി നല്ല പോലെ തിളപ്പിക്കുക. ശേഷം തിളച്ചുവന്ന കറിയിലേക്ക് വറുത്തു വെച്ചിട്ടുള്ള പാവയ്ക്ക ചേർത്ത് ഇളക്കുക. എന്നിട്ട് അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് കറി നല്ല പോലെ വേവിക്കുക. എന്നിട്ട് കുറച്ചു പുളിയും ചേർത്ത് കറി വേവിക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പാവയ്ക്ക കറി തയ്യാറായിട്ടുണ്ട്. ഇങ്ങനെ ചെയ്‍താൽ പാവക്കയുടെ കയ്പ്പ് രസം വലുതായി അറിയാൻ കഴിയില്ല. എല്ലാവരും ഈ രീതിയിൽ പാവയ്ക്ക കറി തയ്യാറാക്കി നോക്കണേ. ചോറിന്റെ കൂടെ കഴിക്കാൻ ഇതിലും നല്ലൊരു കറി വേവ്‌റേയില്ല.

by