പല രീതിയിൽ നാരങ്ങാ അച്ചാറിട്ട് കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ. എന്നാൽ പച്ചമുളക് ചേർത്ത് നാരങ്ങാ അച്ചാറിട്ട് കഴിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് നാരങ്ങാ വെള്ളക്കിട്ടത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അഞ്ചു പീസ് വലിയ നാരങ്ങാ എടുക്കുക. എന്നിട്ട് നാരങ്ങയെ ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവി കയറ്റി വേവിക്കുക. ഒരു എട്ട് മിനിറ്റായപ്പോൾ നാരങ്ങാ വെന്തു കിട്ടിയിട്ടുണ്ട്. വെന്തു പൊട്ടി വരുന്നതാണ് നാരങ്ങയുടെ പാകം. ഇനി വെന്തു വന്ന നാരങ്ങയെ ചെറിയ കഷണങ്ങളായി മുറിക്കുക.
ശേഷം നാരങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പ്, മുക്കാൽ ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം നാരങ്ങയെ രണ്ട് ദിവസത്തോളം റെസ്റ്റ് ചെയ്യാനായി വെക്കുക. രണ്ട് ദിവസമായപ്പോൾ നാരങ്ങാ സോഫ്റ്റായി വന്നിട്ടുണ്ട്. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ കടുകും, അര ടീസ്പൂൺ ഉലുവയും കൂടി വറുക്കുക. ഇനി തണുത്തു വന്ന ഉലുവയും കടുകും കൂടി മിക്സിയിലിട്ട് പൊടിക്കുക. ഇനി ഒരു ചട്ടിയിൽ മൂന്ന് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന ചട്ടിയിൽ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ഇനി പൊട്ടി വന്ന കടുകിലേക്ക് ഒരു പിടി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം അതിനൊപ്പം ഒരു മീഡിയം സൈസ് ഇഞ്ചി നീളത്തിൽ അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, എട്ട് പച്ചമുളക് അരിഞ്ഞതും, ചേർത്ത് നന്നായി വഴറ്റുക. ഇനി മൂത്തു വന്ന മിക്സിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള കടുകിന്റെയും ഉലുവയുടെ പൊടി ചേർത്ത് ഇളക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള നാരങ്ങാ ചേർത്ത് ഇളക്കുക. എല്ലാം നല്ല പോലെ മിക്‌സാക്കിയ ശേഷം നാല് ടേബിൾ സ്പൂൺ വിനെഗർ ചേർത്ത് ഇളക്കുക.
ഇനി ഉപ്പ് വേണമെങ്കിൽ ചേർത്ത ശേഷം നാരങ്ങാ ഒന്ന് തിളപ്പിക്കുക. ഇനി തിളച്ചു വന്ന നാരങ്ങയിലേക്ക് അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ഇളക്കി മിക്‌സാക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വെളുത്ത നാരങ്ങാ അച്ചാറിട്ടത് തയ്യാറയിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് അച്ചാർ തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു അച്ചാറാണ് ഇത്. ചോറിനും കഞ്ഞിക്കുമെല്ലാം വളരെ ടേസ്റ്റിയായ ഒരു അച്ചാറാണ് ഇത്.
