വീട്ടിലുള്ള ഒരു തക്കാളി കൊണ്ട് തക്കാളി കൃഷി ചെയ്യാം

നമ്മുടെ മിക്കവാറും കറികളിലും ചേർക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി. അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ എപ്പോഴും ആവശ്യമായ ഒരു സാധനം കൂടിയാണ് ഈ തക്കാളി. എന്നാൽ ഇപ്പോഴും നമ്മൾ തക്കാളി പുറത്തുനിന്നും വാങ്ങിക്കാറല്ലേ പതിവ്. എന്നാൽ നമ്മുടെ വീട്ടാവശ്യത്തിനുള്ള തക്കാളി ഈസിയായി നമ്മുടെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്തെടുത്താലോ. അതിനായി ഫാമിൽ പോയി തക്കാളി വിത്ത് വാങ്ങുകയേ വേണ്ട. അതിനായി വീട്ടിലുള്ള ഒരു തക്കാളിയുടെ അരിയെടുത്താൽ മാത്രം മതി.

അതിനായി നല്ലപോലെ പഴുത്ത ഒരു തക്കാളി എടുക്കുക. ശേഷം തക്കാളിയെ കാൽ ഇഞ്ചു കനത്തിൽ വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം ഇനി തക്കാളി എങ്ങനെയാണ് മുളപ്പിച്ചെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചെടിച്ചട്ടി എടുക്കുക. ശേഷം ചട്ടിയിലേക്ക് മുക്കാൽ ഭാഗത്തോളം മണ്ണിടുക. എന്നിട്ട് മണ്ണിന്‌ മുകളിലായി വട്ടത്തിൽ അരിഞ്ഞെടുത്ത തക്കാളിയെ നിരത്തിവെക്കുക. എന്നിട്ട് തക്കാളിക്ക് മുകളിലാണ് മണ്ണിട്ട് നിരത്തുക.

എന്നിട്ട് ,മണ്ണിനെ കൈ കൊണ്ട് ഒന്ന് പ്രെസ്സാക്കി കൊടുക്കുക. എന്നിട്ട് ഒരു കുപ്പിയുടെ അടപ്പിൽ വളരെ ചെറിയ ഹോളുകൾ ഇട്ട ശേഷം തക്കാളിക്ക് മുകളിലായി ഈ കുപ്പിയിൽ വെള്ളം നിറച്ചു ചെറുതായി തളിച്ച് കൊടുക്കുക. എന്നിട്ട് ഏഴു ദിവസത്തോളം ചട്ടിയിലേക്ക് വെള്ളം തളിച്ച് കൊടുക്കുക. എന്നിട്ട് മുളപ്പിച്ചെടുക്കുക. എന്നിട്ട് മുളച്ചു വരുന്ന തൈകളിൽ നിന്നും ഒരു തൈ മാത്രം ചട്ടിയിൽ വെച്ച ശേഷം ബാക്കിയുള്ളവ ഓരോ ചട്ടിയിലായി പിരിച്ചുനടുക. ഇനിമുതൽ കടയിൽ നിന്നും തക്കാളി വാങ്ങുകയേ വേണ്ട. നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറി നമുക്ക് തന്നെ കൃഷി ചെയ്തെടുക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page