ഇപ്പോൾ കൊറോണ കാലമായത് കൊണ്ട് തന്നെ പല വ്യത്യസ്തമായ ആഹാരങ്ങളും ഉണ്ടാക്കുന്നത് ഈ സമയത്തു ആയിരിക്കും. എല്ലാവരും വീടുകളിൽ ഉണ്ടാകുന്നത് കൊണ്ട് തന്നെ ആഹാരങ്ങളെല്ലാം വീടുകളിൽ പാകം ചെയ്യാറാണ് പതിവ്. അപ്പോൾ ഇന്ന് നമുക്ക് ഒരു രുചിയേറിയ പുതുമയുള്ള പലഹാരം പരിചയപ്പെട്ടാലോ. വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി അരിഞ്ഞു ചേർത്ത് കൊടുക്കുക. ശേഷം ഒരു കഷ്ണം ഇഞ്ചി, എരിവിനാവശ്യമായ മുളക് പൊടിയും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ഇനി നാല് ടേബിൾ സ്പൂണോളം അരിപ്പൊടി, കുറച്ചു ഗോതമ്പ് പൊടി, നാല് ടേബിൾ സ്പൂൺ റവ, ഇനി കുറച്ചു വെള്ളവും ചേർത്ത് ബാറ്റർ നല്ല പോലെ കലക്കി എടുക്കുക.
ഇനി ഒരു സവാള കുഞ്ഞായി അരിഞ്ഞതും കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും, ആവശ്യമായ ഉപ്പും ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി കുറച്ചു കുരുമുളക് പൊടിയും കുറച്ചു ചെറിയ ജീരകവും ചേർത്ത് മിക്സാക്കുക. ഇനി ഇരുപത് മിനിറ്റോളം മാവിനെ റസ്റ്റ് ചെയ്യാനായി വച്ച ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് മാവ് നല്ല ലൂസാക്കി എടുക്കുക. ഇനി ദോശ തവയിലേക്ക് ഓരോ തവി മാവ് വീതം ഒഴിച്ച് കൊടുക്കുക. ഇനി എല്ലാ ദോശയെയും ഇതുപോലെ ചുട്ടെടുക്കുക.
അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ തക്കാളി ദോശ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ പലഹാരം ഉണ്ടാക്കി നോക്കണേ. വളരെ ഈസിയാണ് നല്ല ടേസ്റ്റിയുമാണ്. രാവിലെ വളരെ പെട്ടന്ന് ചെയ്തെടുക്കാനും കഴിയും. ചായേം വടേം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
