സേമിയ കൊണ്ട് വ്യത്യസ്തമായ രുചിയിലൊരു മധുരം

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് പായസം. എന്നാൽ ഇന്ന് നമുക്ക് സേമിയ പായസം ഒരു വെറൈറ്റി രീതിയിൽ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള നല്ലൊരു പായസമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ടര ടേബിൾ സ്പൂൺപാൽപ്പൊടി ചേർത്ത് കൊടുക്കുക. ഇനി പാൽപ്പൊടിയിലേക്ക് കാൽ കപ്പ് ഇളം ചൂടുള്ള പാൽ ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക.

ഇനിയൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ചേർത്ത് കൊടുക്കുക. എന്നിട്ട് നെയ്യിലേക്ക് ഒരു കപ്പ് സേമിയ ചേർത്തു കൊടുക്കുക. എന്നിട്ട് നെയ്യിലിട്ട് സേമിയ ഒന്ന് വറുത്തെടുക്കുക. ശേഷം വറുത്തെടുത്തിട്ടുള്ള സേമിയ കോരി മാറ്റുക. എന്നിട്ട് ആ പാനിലേക്ക് തന്നെ അര ലിറ്റർ പാൽ ചേർത്ത് കൊടുക്കുക. ശേഷം പാലൊന്ന് ചൂടായി വരുമ്പോൾ അരക്കപ്പ് പഞ്ചസാര പാലിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ പാലിൽ രണ്ടു നുള്ള് മഞ്ഞൾപ്പൊടി കലക്കിയ ശേഷം പാലിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് പാല് തിളച്ചു തുടങ്ങുമ്പോൾ നേരത്തെ വറുത്തു വെച്ചിട്ടുള്ള സേമിയ പാലിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം കുറച്ച് നട്സും കിസ്മിസും ബദാമും ഒന്ന് ക്രഷ് ആക്കിയ ശേഷം ഈ പാലിലേക്ക് ചേർത്തിളക്കുക. ശേഷം നേരത്തെ കലക്കി വെച്ചിട്ടുള്ള പാൽപ്പൊടിയുടെ മിക്സിനെ പാലിലേക്ക് ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് പായസം നല്ലപോലെ വേവിക്കുക. ശേഷം ഒരു നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി പാകത്തിന് കുറുകിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സേമിയപായസം തയ്യാറായിട്ടുണ്ട്. വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ഒരു സേമിയ പായസമാണിത്. എല്ലാവരും ഈ രീതിയിലൊരു പായസം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply