സേമിയ പായസം ഒരിക്കലെങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കൂ.

പായസത്തിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പായസമാണ് സേമിയ പായസം. പല രീതിയിൽ തയ്യാറാക്കുന്ന സേമിയ പായസങ്ങൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് സേമിയ കൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ. ടോഫി വെച്ചിട്ടാണ് ഈ പായസം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം രണ്ട് ലിറ്റർ പാൽ ഒരു സോസ് പാനിൽ ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക.

ഇനി ചൂടായി വന്ന നെയ്യിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് വറുക്കുക. ശേഷം എല്ലാ ഭാഗവും നന്നായി ഇളക്കി സേമിയ മൂപ്പിച്ചെടുക്കുക. ആറ് മിനിറ്റായപ്പോൾ സേമിയ മൂത്തു വന്നിട്ടുണ്ട്. ഇനി വറുത്തെടുത്ത സേമിയയെ തിളച്ചു വന്ന പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം സേമിയ നന്നായി വേവിക്കുക. ഇനി മുക്കാൽ ഭാഗത്തോളം സേമിയ വെന്തു വന്നാൽ മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി അര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാര മേൽറ്റാകുന്നത് വരെ പഞ്ചസാര സ്പൂൺ കൊണ്ട് ഇളക്കാതിരിക്കുക. ഇനി മേൽറ്റായി വന്ന ഷുഗർ ഒരു സ്പൂൺ കൊണ്ട് ഇളക്കുക. ശേഷം ഒരു ബ്രൗൺ കളർ ആയി വന്നാൽ കാൽ കപ്പ് മിൽക്‌മെയ്‌ഡ്‌ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ടും നല്ല പോലെ പാകമായി വന്ന ടോഫിയെ പായസത്തിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം എല്ലാം നല്ല പോലെ പാകത്തിന് വെന്തു വന്നാൽ കുറച്ചു നെയ്യിൽ നട്ട്സും കിസ്സ്മിസ്സും വറുത്തു പായസത്തിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ടോഫി ചേർത്തുണ്ടാക്കിയ കിടിലൻ സേമിയ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സേമിയ തയ്യാറാക്കി നോക്കണേ. എന്നും ഒരേ രീതിയിൽ പായസം ഉണ്ടാക്കുന്നതിനേക്കാൾ ഇനി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. വിശേഷ ദിവസങ്ങളിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ പായസമാണ് ഇത്.

Leave a Reply

You cannot copy content of this page