ഇന്ന് നമുക്ക് ഒരു അടിപൊളി ക്യാരറ്റ് ജ്യൂസ് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ജ്യൂസ് വളരെ സിമ്പിളായി നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 4 ക്യാരറ്റ് നല്ല പോലെ കഴുകിയ ശേഷം തൊലി കളഞ്ഞെടുക്കുക. ശേഷം ക്യാരറ്റിനെ വട്ടത്തിൽ ചെറിയ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു കുക്കറിലേക്ക് മാറ്റി അര കപ്പ് വെള്ളവും ചേർത്ത് ഒരു ഫിസിൽ വരുന്നത് വരെ ക്യാരറ്റ് വേവിച്ചെടുക്കുക.
ശേഷം വെന്തുവന്ന ക്യാരറ്റിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഒരു കപ്പ് നല്ല പോലെ തണുപ്പിച്ചെടുത്ത പാലും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ജ്യൂസിലേക്ക് കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്കും, അര ടീസ്പൂൺ ഏലക്ക പൊടിയും, ആവശ്യത്തിനുള്ള പഞ്ചസാരയും ചേർത്ത് ജ്യൂസ് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിലേക്ക് അര കപ്പ് പാലും കൂടി ചേർത്ത് ഒന്നും കൂടി കറക്കിയെടുക്കുക.
ശേഷം അടിച്ചെടുത്ത ജ്യൂസിലേക്ക് വെള്ളം വേണമെങ്കിൽ അതും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു സെർവിങ് ഗ്ലാസ്സിലേക്ക് കുറച്ചു ഐസ് ക്യൂബ്‌സും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് കുറച്ചു നട്ട്സും ചേർത്ത് ഇളക്കി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ക്യാരറ്റ് ജ്യൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ജ്യൂസ് തയ്യാറാക്കി നോക്കണേ. വെറുതെ ഇരിക്കുമ്പോഴൊക്കെ കുടിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്കാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ,
