പുതുമയുള്ള പലഹാരങ്ങൾ കഴിക്കാൻ കൊതിയുള്ളവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ml കപ്പിൽ ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അരിപ്പൊടിക്ക് ഒപ്പം ഒരു കപ്പ് ചോറും കൂടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് മുക്കാൽ കപ്പ് തേങ്ങാ ചിരകിയതും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം അതിനൊപ്പം അര ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും, ഒന്നര കപ്പ് ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ബാറ്ററിനെ അടച്ചു ഇത് പകമാകാനായി വെക്കുക.
ശേഷം പാകമായി വന്ന മാവിനെ 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. 10 മിനിറ്റായപ്പോൾ മാവ് നല്ലപോലെ പാകമായി പൊങ്ങി വന്നിട്ടുണ്ട്. ശേഷം ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ചൂടായി വന്നാൽ കുറച്ചു എണ്ണ തടവുക. എന്നിട്ട് ഓരോ കുഴിയിലേക്കും മുക്കാൽ ഭാഗത്തോളം മാവിനെ ഒഴിച്ച് അടച്ചു വെക്കുക. എന്നിട്ട് വേവിച്ചെടുക്കുക.
വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ പലഹാരം വെന്തു കിട്ടുന്നതാണ്. ഇനി ബാക്കിയുള്ള മാവ് കൊണ്ടും ഇതുപോലെ തന്നെ പലഹാരം തയ്യാറാക്കി എടുക്കുക. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു പലഹാരം കൂടിയാണിത്. നല്ല ചൂടോടെ കഴിക്കാനാണ് ഏറെ നല്ലത്. ഒരിക്കൽ കഴിച്ചാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. കുട്ടികളും ഇത് ആസ്വദിച്ചു കഴിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
