നല്ല സോഫ്റ്റായ ഹൽവ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ

ഹൽവ കഴിക്കാൻ ആരാ കൊതിക്കാത്തത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്റ്റായ ഹൽവ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഹൽവ എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് കോൺ ഫ്ലോർ ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് ഒന്നര കപ്പ് വെള്ളം ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് കട്ടയില്ലാതെ കലക്കിയെടുത്ത മിക്സിനെ മാറ്റി വെക്കുക. ശേഷം ഒരു പാനിലേക്ക് ഒന്നേകാൽ കപ്പ് അളവിൽ പഞ്ചസാര ചേർക്കുക.

എന്നിട്ട് അതെ അളവിൽ തന്നെ വെള്ളവും ചേർത്തിളക്കുക. എന്നിട്ട് ഫ്ളയിം ഓണാക്കിയ ശേഷം കൈ വിടാതെ ഇളക്കി പഞ്ചസാര അലിയിച്ചെടുക്കുക. എന്നിട്ട് തിളച്ചു വന്ന പഞ്ചസാര മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് നേരത്തെ കലക്കി വെച്ചിട്ടുള്ള കോൺ ഫ്ലോർ മിക്സ് ഇതിനൊപ്പം ചേർത്തിളക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കുക. എന്നിട്ട് അഞ്ച് മിനിറ്റായപ്പോൾ കുറുകി വരാനായി തുടങ്ങുന്നതാണ്.

ശേഷം നല്ലപോലെ കുറുകി വരുമ്പോൾ നാല് ടേബിൾ സ്പൂൺ നെയ്യ് ഈ മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഒരു നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് നന്നായി മിക്‌സാക്കുക. എന്നിട്ട് അവസാനം ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം കുറച്ചു കാഷ്യൂ ക്രഷ് ആക്കിയതും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇത് സെറ്റാക്കാനുള്ള പാത്രത്തിലേക്ക് കുറച്ചു നെയ്യ് തടകി വെക്കുക.

ശേഷം ഹൽവ പാനിൽ നിന്നും വിട്ട് വരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് നെയ്യ് തടകി വെച്ചിട്ടുള്ള ട്രേയിലേക്ക് ഈ ഹൽവ സെറ്റാക്കാനായി വെക്കുക. ശേഷം ഒരു സ്പൂൺ കൊണ്ട് ഷെയ്‌പ്പാക്കി വെക്കുക. എന്നിട്ട് തണുത്തു വന്നാൽ ട്രേയിൽ നിന്നും മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഹൽവ തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഹൽവയാണിത്. എല്ലാവരും തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page