നമ്മളിൽ പലർക്കും അറിവില്ലാത്ത ഒരു കാര്യമായിരിക്കും ഏതൊക്കെ കൃഷി എവിടെയൊക്കെയാണ് നടേണ്ടത് എന്നുള്ള കാര്യം. എന്നാൽ ഇന്ന് നമുക്ക് മരത്തണലിൽ, സൺഷെയ്ഡിൽ, ഇൻഡോറിൽ, അങ്ങനെ മിക്കവാറും സ്ഥലത്തും നമുക്ക് പച്ചക്കറി കൃഷി ചെയ്യാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് ഏതൊക്കെ കൃഷികളാണ് അവ എന്നും. എന്തൊക്കെ പച്ചക്കറികൾ എവിടെയൊക്കെ നടാം എന്നും നോക്കാം. വെള്ളരി, കുമ്പളം, മത്തൻ എന്നീ പച്ചക്കറികൾ വാഴ തടത്തിലും തെങ്ങിന്റെ തടത്തിലും, മരത്തണലിലുമൊക്കെ ഈസിയായി കൃഷി ചെയ്യാവുന്നതാണ്.
വീടിന്റെ സൺ ഷെയ്ഡിലും ഇവ കൃഷി ചെയ്യാവുന്നതാണ്. ഇനി എങ്ങനെയാണ് ഇവ കൃഷി ചെയ്യുന്നത് എന്ന് നോക്കാം. ആദ്യം വെള്ളരി എങ്ങനെയാണ് നടേണ്ടത് എന്ന് നോക്കാം. അതിനായി കുറച്ചു വെള്ളരി വിത്ത് കുറച്ചു നേരം വെള്ളത്തിൽ കുതിർത്തുക. അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് ഒരൊറ്റ ഹൈഡ്രേജൻ പെറോക്‌സൈഡ് ഇട്ട ശേഷം വിത്തിട്ട് പത്തു മിനിറ്റോളം കുതിർത്തുക. ഇനി തെങ്ങിന്റെ തടത്തിലും വാഴ തടത്തിലുമാണ് വിത്ത് പാകുന്നത് എങ്കിൽ അവിടെ വേറൊന്നും ചെയ്യേണ്ട കാര്യമില്ല. നേരിട്ട് പാകിയാൽ മതി. കാരണം ഈ കൃഷിയിടങ്ങളിൽ നനവ് കാണുന്നതാണ്.
ഇനി മരച്ചുവട്ടിലാണ് വിത്ത് പാകുന്നത് എങ്കിൽ മരത്തിൽ തട്ടാത്ത വിധം കുറച്ചു കരീലയും മറ്റും ഇട്ട് തീയിടുക. ഇനി രണ്ട് ദിവസം കഴിഞ്ഞതിനു ശേഷം കത്തിച്ച ചാരം അവിടുത്തെ മണ്ണുമായി മിക്‌സാക്കുക. ശേഷം ഈ വിത്തിനങ്ങൾ അവിടെ നട്ട് പിടിപ്പിക്കുക. ഇനി സൺഷെയ്ഡിനു അടിയിലാണ് ഈ വിത്തിനങ്ങൾ പാകിയത് എങ്കിൽ ഒരു വള്ളി കെട്ടി ഇവ ടെറസ്സിലേക്ക് പടത്താവുന്നതാണ്, വെള്ളരി മാത്രമല്ല മത്തനും കുമ്പളവുമെല്ലാം ഇങ്ങനെ കൃഷി ചെയ്യുന്നതാണ് നല്ലത്.
ഇനി തണലിൽ കൃഷി ചെയ്യുന്ന മറ്റ് കൃഷികളാണ് മുതിരയും പയറും. ആദ്യം ചെറുപയർ കുറച്ചുനേരം വെള്ളത്തിൽ കുതിർത്തുക. ശേഷം വാഴത്തടത്തിലും തെങ്ങിൻ തടത്തിലും പയറും മുതിരയും കൃഷി ചെയ്യാവുന്നതാണ്. ഇവ രണ്ടിനും നേരിട്ട് സൂര്യ പ്രകാശം അടിക്കേണ്ട കാര്യമില്ല. ഇനി തണലിൽ കൃഷി ചെയ്യാൻ പറ്റുന്ന ഒരിനം മുളകാണ് കാന്താരി മുളക്. സൺഷെയ്ഡിലും വീടിന്റെ സൈഡിലുമെല്ലാം കാന്താരി കൃഷി ചെയ്യാവുന്നതാണ്.
