നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് തണ്ണിമത്തൻ. അപ്പോൾ ഇന്ന് നമുക്ക് തണ്ണിമത്തൻ കൊണ്ട് ഒരു അടിപൊളി ഹൽവയുണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു തണ്ണിമത്തൻ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് മിക്സിയുടെ ജാറിലിട്ട് നല്ല പോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ജ്യൂസിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം ജ്യൂസിലേക്ക് 150 ഗ്രാം കോൺഫ്ലോർ പൊടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക.
ശേഷം ഈ മിക്സിലേക്ക് 150 ഗ്രാം പഞ്ചസാര കൂടി ചേർത്തിളക്കുക. എന്നിട്ട് ബാക്കിയുള്ള ജ്യൂസും ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക, ശേഷം നെയ്യിലേക്ക് നേരത്തെ കലക്കി വെച്ചിട്ടുള്ള ജ്യൂസ് മിക്സ് പാനിലേക്ക് ചേർത്തിളക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കി ബാറ്റർ നല്ല പോലെ വേവിക്കുക.
ശേഷം ഇടയ്ക്കിടെ ഇളക്കി ഇളക്കി ഹൽവ കുറുകി വരുമ്പോൾ പിന്നീട് ലോ ഫ്ളൈമിലേക്ക് ഇട്ട് കൊടുക്കുക. കുറുകി വന്നാൽ പിന്നെ ലോ ഫ്ളൈമിൽ നിന്നും മാറ്റാൻ പാടില്ല. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം മുഴുവനായും പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ ഒരു ടീസ്പൂൺ നെയ്യും ചേർത്തിളക്കുക. എന്നിട്ട് ഒരു പാനിൽ കുറച്ചു നെയ്യ് ചൂടാക്കി നട്സും കിസ്സ്മിസ്സും വറുത്തെടുക്കുക. ശേഷം അതും ഈ ഹൽവയിലേക്ക് ചേർത്തിളക്കുക.
എന്നിട്ട് ഹൽവ ഒരുനൂൽ പരുവമായാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ തണ്ണിമത്തൻ ഹൽവ തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു ഹൽവയാണിത്. എല്ലാവരും ഈ രീതിയിൽ ഹൽവ തയ്യാറാക്കി നോക്കണേ. തണ്ണിമത്തനുണ്ടെങ്കിൽ ഈ ഹൽവ ഇന്നുതന്നെ തയ്യാറാക്കാൻ മറക്കല്ലേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു ഹൽവയാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
https://youtu.be/H_u6CpGExms
