സവാളയും തക്കാളിയുമില്ലാതെ ഒരു സ്പെഷ്യൽ തേങ്ങാക്കറി

മീനും മറ്റു കറികളും ഇല്ലെങ്കിലും വയറു നിറച്ചു ചോറുണ്ണാൻ ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ. സവാളയും തക്കാളിയും ഒന്നുംതന്നെ വേണ്ടാത്ത ഒരു സ്പെഷ്യൽ കറിയാണിത്. അപ്പോൾ നമുക്ക് ഈ സ്പെഷ്യൽ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ശേഷം അര മുറി തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം എരിവിനാവശ്യമായ 5 വറ്റൽമുളകും, രണ്ടു ചെറിയ ഉള്ളിയും,
അര ടീസ്പൂൺ പച്ചമല്ലി, കാൽ ടീസ്പൂൺ ഉലുവപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ചെറിയ പീസ് പുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റുപോലെ അരച്ചെടുക്കുക.

ശേഷം ഒരു മൺചട്ടിയിലേക്ക് അരച്ചെടുത്ത പേസ്റ്റ് ചേർത്ത് കൊടുക്കുക.
എന്നിട്ട് അരക്കപ്പ് വെള്ളവും ചേർത്ത് ഇളക്കി ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഈ കറിയെ അടുപ്പിലേക്ക് വെച്ച് ലോ ഫ്ളൈമിൽ വെച്ച് ചൂടാക്കി എടുക്കുക. ഈ കറി തിളപ്പിക്കാൻ പാടില്ല. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക എന്നിട്ട് ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

ശേഷം രണ്ട് ചെറിയ ഉള്ളി വട്ടത്തിൽ ചെറുതായി അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും, രണ്ട് വറ്റൽ മുളകും ചെറിയ ഉള്ളിയും മൂപ്പിച്ച് കറിയിലേക്ക് ചേർത്തു കൊടുക്കുക. എന്നിട്ട് നല്ലപോലെ ചൂടായാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി കറിയാണിത്. കാപ്പിക്കും ചോറിനുമെല്ലാം കഴിക്കാൻ ഈ കറി മാത്രം മതി. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page