നല്ല ചൂട് കട്ടനൊപ്പം എന്താ ഒരു ടേസ്റ്റ്.

ഇന്ന് നമുക്ക് വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു ചായക്കടിയുടെ റെസിപ്പി പരിചയപ്പെട്ടാലോ. വളരെ രുചികരമായ ഈ സ്നാക്ക് നല്ല ചൂട് കട്ടനൊപ്പം കഴിക്കാൻ ഏറെ സ്വാദാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് കടലമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം കടലമാവിനൊപ്പം രണ്ട് ടേബിൾ സ്പൂൺ മൈദ ചേർക്കുക. ശേഷം ഇതിന്റെ കൂടെ അര ടീസ്പൂൺ മുളക്പൊടിയും, കുറെച്ചെയായി വെള്ളവും ചേർത്ത് നന്നായി കലക്കുക.

ഇനി കട്ടിയുമല്ല ലൂസുമല്ല എന്ന പരുവത്തിൽ കലക്കി എടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം കുറച്ചു കറുത്ത എള്ളും ചേർത്ത് മാവ് മിക്‌സാക്കുക. എന്നിട്ട് കുറച്ചു സ്‌ളൈസേഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ അരികുവശം മുറിച്ചു മാറ്റുക. എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ അര ഭാഗത്തോളം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ ബ്രെഡും നേരത്തെ റെഡിയാക്കി വെച്ച ബാറ്ററിൽ മുക്കി എണ്ണയിലേക്ക് ഇടുക.

ശേഷം ബ്രെഡിനെ ഫ്രൈ ചെയ്തു എടുക്കുക. ശേഷം എല്ലാ ബ്രെഡും ഈ ബാറ്ററിൽ മുക്കി ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ. ബ്രെഡ് വാങ്ങുമ്പോൾ ഇടയ്ക്കിടെ കുട്ടികൾക്ക് ഇങ്ങനെ സ്നാക്ക് തയ്യറാക്കാൻ മറക്കല്ലേ. ഉള്ളിൽ ബ്രെഡ് ആയതു കൊണ്ട് തന്നെ കുട്ടികൾക്ക് അത് വളരെ ടേസ്റ്റിയാണ്. പുറമെ നല്ല ക്രിസ്പിയാണ് ഈ സ്നാക്ക്. ഒരെണ്ണം കഴിച്ചാൽ പിന്നെ ടേസ്റ്റ് ആരും മറക്കില്ല.

Leave a Reply

You cannot copy content of this page