ഒരുപാട് ഗുണങ്ങളുള്ള ഒരു സാധനമാണ് ചേന. പണ്ടുള്ളവർ ഇത് എല്ലാ ദിവസവും ഒരു നേരമെങ്കിലും അവരുടെ ആഹാരത്തിൽ ഉൾപ്പെടുത്തിയിരുന്ന ഒരു സാധനം കൂടിയാണ് ഈ ചേന. എന്നാൽ ഇന്ന് നമുക്ക് ചേന കൊണ്ട് ഒരു അടിപൊളി തീയൽ ഉണ്ടാക്കിയാലോ. അതിനായി കാൽ കിലോ ചേന തൊലി കളഞ്ഞു കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് ചേനയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു കറിവേപ്പിലയും, ചേന മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് ചേന നന്നായി വേവിച്ചെടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നാല് ടേബിൾ സ്പൂൺ തേങ്ങാ ചേർത്ത് കൊടുക്കുക. ശേഷം തേങ്ങയിലേക്ക് നാല് വറ്റൽമുളകും ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ മൂപ്പിക്കുക. ഇനി മൂത്തു വന്ന തേങ്ങയിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഉലുവ, ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങയെ മാറ്റുക. ശേഷം തേങ്ങയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചിട്ട് എടുക്കുക. ഇനി കുക്കറിൽ വേവാനായി വെച്ചിരുന്ന ചേന നന്നായി വെന്തു വന്നിട്ടുണ്ട്.
ശേഷം ഒരു ചട്ടിയിലേക്ക് വെന്തു കിട്ടിയ ചേനയെ മാറ്റുക. എന്നിട്ട് അതിലേക്ക് വറുത്തരച്ച തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും, പുളിക്ക് ആവശ്യമായ വാളൻ പുളി പിഴിഞ്ഞതും, ചേർത്ത് ഇളക്കി അടച്ചു വെച്ച് ചേനക്കറി വേവിക്കുക. ലോ ഫ്ളൈമിലിട്ടു പത്തു മിനിറ്റോളം ചേനക്കറി വേവിക്കുക. ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് ചെറിയ ഉള്ളി അരിഞ്ഞതും, രണ്ട് വറ്റൽമുളക്, കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചു കറിയിലേക്ക് ചേർക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ ചേനക്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചേനക്കറി തയ്യാറാക്കി നോക്കണേ. ചോറിന്റെ കൂടെ വേറെ ഒരു കറി ഇല്ലെങ്കിലും ചോറ് ആസ്വദിച്ചു കഴിക്കാൻ ഈ ഒരു കറി മതിയാകും. മീനും പച്ചക്കറികളും ഇല്ലെങ്കിലും ഈ ഒരു കറി മതി വയറു നിറയെ ചോറുണ്ണാൻ. എല്ലാവരും ഉറപ്പായും ഈ കറി ട്രൈ ചെയ്തു നോക്കണേ.
