വെറും നൂറ് രൂപ ചിലവിൽ വൈറ്റ് ഫോറെസ്റ് കേക്ക്. ബേക്കിങ് ടൂൾസ് ഒന്നും വേണ്ടാതെ.

കേക്ക് കഴിക്കാൻ കൊതിക്കാത്തവർ ആരാ അല്ലെ. എന്നാൽ ഒരു നല്ല കേക്ക് വാങ്ങണം എന്നുണ്ടെങ്കിൽ അതിനു നല്ല ചിലവ് തന്നെയാകും. കേക്കിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കേക്കാണ് വൈറ്റ് ഫോറെസ്റ് കേക്ക്. എന്നാൽ ഇത് പുറത്തു നിന്ന് വാങ്ങണം എന്നുണ്ടെങ്കിൽ നല്ല വില കൊടുക്കേണ്ടി വരും. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വെറും നൂറു രൂപക്ക് ചെയ്തെടുക്കാൻ പറ്റുന്ന വൈറ്റ് ഫോറെസ്റ് കേക്കിന്റെ റെസിപ്പിയാണ്. ആദ്യം എല്ലാവരുടെയും വീട്ടിൽ കാണുന്ന സാധാ സ്റ്റീൽ ഗ്ലാസ് എടുക്കുക. ആ ഗ്ലാസിന് ഒന്നേകാൽ ഗ്ലാസ് മൈദാ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഈ ഗ്ലാസിൽ തന്നെ മുക്കാൽ ഗ്ലാസ് പൊടിച്ച പഞ്ചസാര വേറൊരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി മൈദയിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡാ ചേർക്കാം. ഇനി രണ്ടോ മൂന്നോ വട്ടം മൈദയും സോഡയും അരിച്ചെടുക്കുക. ശേഷം മൂന്നു മുട്ട മിക്സിയുടെ ജാറിലേക്ക് ഇട്ടു അടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത പഞ്ചസാര കുറെച്ചെയായി ജാറിലേക്കിട്ട് നല്ല പോലെ അടിച്ചെടുക്കുക. ഇനി നാല് ടേബിൾ സ്പൂണോളം വെജിറ്റബിൾ ഓയിൽ ജാറിലേക്ക് ചേർക്കാം. ഇനി അടിച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം മൈദ മിക്സ് കുറെച്ചെയായി മുട്ടയുടെ മിക്സിലേക്ക് ചേർത്ത് നല്ല പോലെ യോജിപ്പിച്ചെടുക്കുക. ഇനി റെഡിയായി വന്ന ബാറ്ററിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സെന്സും കൂടി ചേർത്ത് ഇളക്കുക.

ഇനി ഒരു കുക്കറിൽ ഒരു ടീസ്പൂൺ എണ്ണ തടവിയ ശേഷം ഒരു റൗണ്ട് ഷെയ്പ്പിലുള്ള ബട്ടർ പേപ്പർ കുക്കറിന്റെ അടി ഭാഗത്തായി വെച്ച് കൊടുത്ത ശേഷം ബട്ടർ ഒഴിച്ച് കൊടുക്കുക. ഇനി പ്രീഹീറ്റ്‌ ചെയ്ത പാനിന്റെ മുകളിൽ കുക്കർ ഇറക്കി വെച്ച് കൊടുക്കുക. ഒരു മുപ്പത് മിനിറ്റാണ് ഇത് ബേക്കാവാൻ വേണ്ട സമയം. ഇനി ഷുഗർ സിറപ്പ് തയ്യാറാക്കി എടുക്കുക. ശേഷം വിപ്പിംഗ് ക്രീമും ബീറ്റാക്കി എടുക്കുക. ശേഷം നല്ല പോലെ ബേക്കായി വന്ന കേക്ക് മൂന്നു ലെയർ ആയി മുറിച്ചെടുക്കുക. ഇനി കേക്കിനു മുകളിലായി ഷുഗർ സിറപ്പ് വെറ്റാക്കി കൊടുത്ത ശേഷം മൂന്നു ലെയറിലും ക്രീം വെച്ച് കവറാക്കി എടുക്കുക. ഇനി നെറ്റ്സോ മറ്റോ ഉണ്ടെങ്കിൽ ഡെക്കറേറ്റ് ചെയ്തു കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള വൈറ്റ് ഫോറെസ്റ് കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ കുറഞ്ഞ ചിലവിലാണ് ഈ കേക്ക് തയ്യാറക്കീട്ടുള്ളത്. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ ഈ കേക്ക് നമ്മളിലേക്കെത്തിച്ച റുഫി സ്‌കോയാർ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page