അവൽ കൊണ്ട് ഒന്നൊന്നര രുചിയിലൊരു ചായക്കടി മിനിറ്റുകൾക്കുള്ളിൽ

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും സ്നാക്ക് കഴിക്കാൻ കൊതിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും, എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. അവൽ കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 2 കപ്പ് കടല ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് രണ്ടര കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. എന്നിട്ട് നാല് മിനിറ്റോളം അവൽ കുതിരനായി വെക്കുക.

നാല് മിനിറ്റായപ്പോൾ അവൽ നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം അവലിലെ വെള്ളം നല്ലപോലെ പിഴിഞ്ഞ് കളയുക. എന്നിട്ട് അവലിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. എന്നിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അവലിനൊപ്പം നാല് ടേബിൾ സ്പൂൺ അരിപ്പൊടിയും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, രണ്ട് ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, അര ടീസ്പൂൺ കുരുമുളക് പൊടിയും,കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞതും, കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും, ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക് ഒരു വലിയ സവാള പൊടിയായി അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് പുളി കുറഞ്ഞ 3 ടേബിൾ സ്പൂൺ തൈരും ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ലൂസായി പോകുന്നു എങ്കിൽ കുറച്ചു അരിപ്പൊടിയും കൂടി ഇതിലേക്ക് ചേർത്തിളക്കുക. ഇനി കുറച്ചു സമയം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

ശേഷം ഒരു ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഉരുട്ടി വെച്ചിട്ടുള്ള ഓരോ സ്നാക്കിനേയും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. എണ്ണ നല്ലപോലെ ചൂടായി വന്നതിനു ശേഷം ഉരുട്ടിയെടുത്ത മാവിനെ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് ഒരു ഗോൾഡൻ കളറായി വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. നല്ല ചൂടോടെ കഴിക്കാനാണ് ഈ സ്നാക്ക് ഏറെ നല്ലത്. എല്ലാവരും ഈ രീതിയിലൊരു സ്നാക്ക് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page