ബ്രെഡ് കൊണ്ട് പൂ പോലെ സോഫ്റ്റായ സ്വാദേറിയ പുഡ്ഡിംഗ് മിനിറ്റുകൾക്കുള്ളിൽ

മിക്കവാറും വീടുകളിലും എപ്പോഴും കാണുന്ന ഒരു സ്നാക്കാണ് ബ്രെഡ്. എന്നാൽ ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് ഒരു അടിപൊളി സ്വീറ്റ് ഉണ്ടാക്കിയാലോ. കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ളതായിരിക്കും. അപ്പോൾ വളരെ ടേസ്റ്റിയായ ഈ ബ്രെഡ് പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം പത്തു സ്ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ സൈഡിലായുള്ള ബ്രൗൺ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ബ്രെഡിനെ ഒന്ന് പൊടിച്ചെടുക്കുക.

ഇനി ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയെ നന്നായി ബീറ്റാക്കുക. ശേഷം രണ്ട് കപ്പ് പാലും പൊടിച്ചു വെച്ചിട്ടുള്ള ബ്രെഡ് പൊടിയും ചേർത്ത് കൊടുക്കുക. ശേഷം നാല് ടേബിൾ സ്പൂൺ ഷുഗറും, അര ടീസ്പൂൺ വാനില എസ്സെൻസും, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഒരു പാനിൽ അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇനി കുറച്ചു വെള്ളവും തളിച്ച ശേഷം ഷുഗർ ലോ ഫ്ളൈമിൽ കാരമലൈസ് ചെയ്യുക. ശേഷം ബ്രൗൺ കളർ ആയി വന്ന ഷുഗർ ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ചൂടോടുകൂടി വീഴ്ത്തുക.

ശേഷം എല്ലാ ഭാഗത്തേക്കും പഞ്ചസാരയെ എത്തിക്കുക. ഇനി തണുക്കാനായി മാറ്റി വെക്കുക. ശേഷം സെറ്റായി വന്ന കാരമേൽ സിറപ്പിന്റെ മുകളിലേക്ക് ബ്രെഡ് പുഡ്ഡിംഗ് മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം ഒരു അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ട് മുകൾ ഭാഗം കവർ ചെയ്യുക. ഇനി ഒരു വലിയ പാത്രത്തിൽ ഇറക്കി വെച്ച് പുഡ്ഡിംഗ് വേവിക്കുക. ഏകദേശം നാൽപ്പത് മിനിറ്റെങ്കിലും പുഡ്ഡിംഗ് വേവിക്കുക. ഇനി വെന്തു വന്ന പുഡിങ്ങിനെ അടുപ്പിൽ നിന്നും മാറ്റി തണുക്കാനായി വെക്കുക.

ശേഷം തണുത്തു വന്ന പുഡിങ്ങിനെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു പുഡിങ്ങാണ് ഇത്. കുട്ടികൾക്കും മുതിർന്നവർക്കും ഈ പുഡ്ഡിംഗ് ഒരുപോലെ ഇഷ്ടമാകും. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ പുഡ്ഡിംഗ് ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page