ഇങ്ങനെ ഒരു ക്യാരറ്റ് ജ്യൂസ് നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടേ ഉണ്ടാകില്ല.

പച്ചക്കറികളിൽ ഒരുപാട് വിറ്റമിൻസ് അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് കൊണ്ട് പല രുചിയേറിയ വിഭവങ്ങളും നാം തയ്യാറാക്കാറും ഉണ്ട്. എന്നാൽ ഇന്ന് നമുക്ക് ക്യാരറ്റ് കൊണ്ട് വളരെ ടേസ്റ്റിയായ ഒരു ജ്യൂസ് ഉണ്ടാക്കിയാലോ. വളരെ ഹെൽത്തിയായ ഈ ജ്യൂസ് നമ്മുടെ ശരീരത്തിനുണ്ടാകുന്ന ക്ഷീണമകറ്റാനും ഉന്മേഷത്തിനും ഏറെ ഉത്തമമാണ്. ക്യാരറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ പോലും ഈ ക്യാരറ്റ് ജ്യൂസ് ഇഷ്ടത്തോടെ കഴിക്കുന്നതായിരിക്കും. അപ്പോൾ വളരെ ടേസ്റ്റിയായ ഈ ക്യാരറ്റ് ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ട് ക്യാരറ്റ് ചെറുതായി വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം ക്യാരറ്റിനെ കുറച്ചു വെള്ളത്തിൽ ഒരു ഫിസിൽ വരുന്നത് വരെ കുക്കറിൽ വേവിക്കുക. എന്നിട്ട് തണുപ്പിച്ചെടുക്കുക. ശേഷം തണുത്തു വന്ന ക്യാരറ്റിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ക്യാരറ്റിനൊപ്പം നാല് ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡും കൂടി ചേർത്ത് കൊടുക്കുക. ഇനി നാല് ചെറിയ പഴം ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ വാനില എസ്സൻസും, തണുപ്പിച്ചെടുത്ത പാൽ ഒരു കപ്പോളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം നന്നായി അരച്ചെടുത്ത ജ്യൂസിലേക്ക് കുറച്ചു ഐസ് ക്യൂബ്‌സും കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. കുറച്ചു കസ്സ്കസ് കുതിർത്തിയത് കൂടി ചേർത്താൽ വളരെ ടേസ്റ്റായിരിക്കും കഴിക്കാൻ. ഈ രീതിയിൽ ക്യരറ്റ് ജ്യൂസ് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ സ്പെഷ്യലായ ഒരു ജ്യൂസാണ് ഇത്. കുറച്ചു ഐസ് ക്രീം കൂടി ചേർത്താൽ അതിലും ടേസ്റ്റാണ് ഈ ജ്യൂസിന്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ..

Leave a Reply

You cannot copy content of this page