ഇന്ന് നമുക്ക് സ്നാക്കായും ബ്രേക്ഫാസ്റ്റായും ഉപയോഗിക്കാൻ പറ്റുന്ന ഒരു സ്റ്റഫഡ് ചപ്പാത്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് ആട്ട മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് മിക്‌സാക്കുക. നന്നായി മിക്‌സാക്കിയ ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുത്തിൽ കുഴച്ചെടുക്കുക. ശേഷം നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിലേക്ക് കുറച്ചു ഓയിൽ തടകി മാറ്റി വെക്കുക.
ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം പാൻ ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി മൂന്ന് സവാള നീളത്തിൽ മുറിച്ചത് ചേർത്ത് വഴറ്റുക. ശേഷം രണ്ട് പച്ചമുളക് അരിഞ്ഞതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ പെരിഞ്ജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി കുറച്ചു കറിവേപ്പിലയും, കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കുക. ഇനി ആറ് മുട്ട പുഴുങ്ങി വെച്ചിട്ടുണ്ട്. അതിനെ നേർപകുതിയായി മുറിക്കുക. ശേഷം ചപ്പാത്തി മാവ് ഒന്നും കൂടി സോഫ്റ്റാക്കി എടുക്കുക.
ശേഷം ചപ്പാത്തിക്ക് മാവ് എടുക്കുന്നതിനേക്കാൾ കുറച്ചു വലിയ ബോളുകൾ ഉരുട്ടി എടുക്കുക. ശേഷം കുറച്ചു കട്ടിയിൽ പരത്തുക. ശേഷം ചപ്പാത്തിയുടെ നടുവിലായി ഒരു ടേബിൾ സ്പൂൺ മസാലയും അതിന്റെ മുകളിലായി പകുതിയായി മുറിച്ച മുട്ടയും ചേർത്ത് കൊടുക്കുക. ശേഷം കിഴിപോലെയോ റോൾ ചെയ്തോ എടുക്കുക. ഇനി ഒരു മിനിറ്റോളം എല്ലാ സ്റ്റഫഡ് ചപ്പാത്തിയും ഇഡ്ഡലി പാത്രത്തിൽ വെച്ച് വേവിച്ച ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് ഓരോ സ്റ്റഫഡ് ചപ്പാത്തിയും ഷാലോ ഫ്രൈ ചെയ്തു എടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ സ്റ്റാഫെഡ് ചപ്പാത്തി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ സ്നാക്ക് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. ബ്രേക്ഫാസ്റ്റായും ലഞ്ചായും ഡിന്നറായും എല്ലാം ഈ ബ്രേക്ഫാസ്റ്റ് സെർവ് ചെയ്യാവുന്നതാണ്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
