അര കപ്പ് നുറുക്ക് ഗോതമ്പും നേന്ത്രപ്പഴവും കൊണ്ട് ചായക്ക് കടി കുശാലാക്കാം.

ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ ടേസ്റ്റിയായ ഒരു വട തയ്യാറാക്കിയാലോ. നല്ല ക്രിസ്പിയായ കഴിക്കാൻ വളരെ ടേസ്റ്റിയായ ഒരു വടയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അര കപ്പ് നുറുക്ക് ഗോതമ്പ് വെള്ളത്തിൽ അര മണിക്കൂറോളം കുതിർത്തി എടുക്കുക. ശേഷം ഒരു നേന്ത്രപ്പഴം പകുതി മുറിച്ചെടുക്കുക. ശേഷം ഒരു പിടി കപ്പലണ്ടി എടുക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് കുതിർത്തി എടുത്ത നുറുക്ക് ഗോതമ്പ് ചേർക്കുക.

ഇനി കപ്പലണ്ടിയും മൂന്ന് ഏലക്കായും, നേന്ത്രപ്പഴം അരിഞ്ഞതും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒന്നും കൂടി അരച്ച് ഒരു ബൗളിലേക്ക് മാറ്റുക. ഇനി കുറച്ചു എള്ളും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി കയ്യിൽ കുറച്ചു വെള്ളം തടകിയ ശേഷം ഓരോ ബോളുകളായി ഉരുട്ടി പരത്തുക. ശേഷം ഒരു വിരൽ വെള്ളത്തിൽ മുക്കിയ ശേഷം വടയുടെ നടുക്കായി തുള ഇട്ട് കൊടുക്കുക.

ഇനി ഈ സ്നാക്ക് പൊരിക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് തയ്യാറാക്കിയ ഓരോ സ്നാക്കായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം സ്‌നാക്കിനെ ഫ്രൈ ആക്കി എടുക്കാൻ. നല്ല ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page