നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് സാമ്പാർ. എന്നാൽ ഇന്ന് നമുക്ക് സാമ്പാർ പൗഡറില്ലാതെ എങ്ങനെ രുചികരമായ സാമ്പാർ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 1 ലിറ്റർ വെള്ളം ചേർക്കുക. ശേഷം അടുപ്പിലേക്ക് വെച്ച് വെള്ളം തിളപ്പിക്കുക. ശേഷം അര കപ്പ് തോരൻ പരിപ്പ് നല്ല പോലെ കഴുകിയ ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് ചേർക്കുക. ഇനി വെള്ളത്തിലേക്ക് 10 പീസ് ചെറിയ ഉള്ളിയും, 8 പീസ് അമരപ്പയറും ചേർത്ത് കൊടുക്കുക. ശേഷം അടച്ചു വെച്ച് ഇവ മൂന്നും വേവിച്ചെടുക്കുക.
ശേഷം പകുതിയോളം വെന്തുവന്ന പരിപ്പിലേക്ക് ബാക്കിയുള്ള പച്ചക്കറികൾ ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം രണ്ട് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് അടച്ചു വെച്ച് ഇവയെല്ലാം നല്ല പോലെ വേവിക്കുക. ശേഷം വെന്തുവന്ന പച്ചക്കറിയിലേക്ക് മൂന്നു വെണ്ടക്കയും, ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ചെറിയ കഷ്ണം കായവും, ചേർത്ത് കൊടുക്കുക. ശേഷം നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിലിട്ടു കുതിർത്തുക.
ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും, ചേർത്ത് നല്ല പോലെ സാമ്പാർ വേവിക്കുക. ഇനിയെല്ലാം നല്ല പോലെ വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ മുളക്പൊടി ചേർക്കുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ ഉലുവാപ്പൊടിയും, ചേർത്ത് ഇളക്കുക. ശേഷം നേരത്തെ വെള്ളത്തിലിട്ടു വെച്ച പുളി പിഴിഞ്ഞ ശേഷം ആ വെള്ളം സാമ്പാറിലേക്ക് ചേർത്തിളക്കുക. എന്നിട്ട് കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഇനി കുറച്ചു മല്ലിയില ചെറുതായി മുറിച്ചതും ചേർത്ത് കൊടുക്കുക. എന്നിട്ട് ഉപ്പും പുളിയും, എരിവുമെല്ലാം പാകത്തിനാണോ എന്ന് നോക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ചട്ടിയിലേക്ക് കുറച്ചു വെളിച്ചെണ്ണയിൽ കടുക് താളിച്ചു സാമ്പാറിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സാമ്പാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സാമ്പാർ തയ്യാറാക്കി നോക്കണേ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു സാമ്പാറാണ് ഇത്. ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ ഈ സാമ്പാർ വളരെ രുചികരമാണ്. ട്രൈ ചെയ്തു നോക്കണേ.
