വെണ്ടയ്ക്ക കൊണ്ട് വളരെ ടേസ്റ്റിയായ ഒരു മസാല തയ്യാറാക്കിയാലോ. ചോറിനൊപ്പം കഴിക്കാൻ ഈ വെണ്ടയ്ക്ക മസാല കൂടി ഉണ്ടെങ്കിൽ രുചി പറയുകയേ വേണ്ട, അപ്പോൾ നമുക്ക് വെണ്ടയ്ക്ക കൊണ്ട് ഈ മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 200 ഗ്രാം വെണ്ടയ്ക്ക നല്ല പോലെ കഴുകിയ ശേഷം തലയും മൂടും മുറിച്ചെടുക്കുക. ശേഷം വെണ്ടക്കയെ വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം ഒരു കടായി ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
ശേഷം വെണ്ടക്കയെ എണ്ണയിലിട്ട് നല്ല പോലെ വഴറ്റിയെടുക്കുക. ശേഷം വഴറ്റിയെടുത്ത വെണ്ടക്കയിലേക്ക് ഒരു സവാള നാലായി മുറിച്ച ശേഷം ഇതളുകളായി ഇളക്കി ഇട്ട ശേഷം വെണ്ടക്കയിലേക്ക് ചേർത്തിളക്കുക. ഇനി രണ്ട് പച്ചമുളകും ചേർത്ത് നല്ല പോലെ വഴറ്റുക. നല്ല പോലെ വാടിവന്ന സവാളയെ ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ശേഷം ആ കടായി ഒന്നും കൂടി ചൂടാക്കി എടുക്കുക. എന്നിട്ട് ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അരടീസ്പൂൺ ചെറിയ ജീരകവും, പകുതി സവാള പൊടിയായി അരിഞ്ഞതും ചേർത്ത് ഇളക്കുക.
ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് എല്ലാം നല്ല പോലെ വഴറ്റുക. ശേഷം എല്ലാം നല്ല പോലെ വഴറ്റിയെടുത്തു കഴിഞ്ഞാൽ ഒരു തക്കാളി പൊടിയായി അരിഞ്ഞ ശേഷം ഈ സവാളയിലേക്ക് ചേർത്തിളക്കുക. ശേഷം തക്കാളിയും ചേർത്ത് നല്ല പോലെ വഴറ്റിയ ശേഷം മസാലകൾ ചേർത്ത് കൊടുക്കുക. ശേഷം വഴറ്റിയെടുത്ത തക്കാളിയിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ഒരു പിഞ്ച് മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടിച്ചതും ചേർത്ത് മസാലകളെല്ലാം നല്ല പോലെ വഴറ്റുക.
ഇനി ഈ മസാലയിലേക്ക് പുളി കുറഞ്ഞ നാല് ടേബിൾ സ്പൂൺ കട്ടതൈരും ചേർത്ത് നല്ല പോലെ മസാലയുമായി മിക്‌സാക്കുക. ശേഷം നേരത്ത വേവിച്ചു മാറ്റി വെച്ച വെണ്ടയ്ക്ക മിക്‌സും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ അടച്ചു വെച്ച് വേവിക്കുക. ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കി വെണ്ടയ്ക്ക റോസ്റ്റ് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക മസാല റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വെണ്ടക്ക തയ്യാറാക്കി നോക്കണേ. ചോറിനും ചപ്പാത്തിക്കും കഞ്ഞിക്കുമെല്ലാം വളരെ ടേസ്റ്റിയാണ് ഇത്. ട്രൈ ചെയ്യാൻ മറക്കല്ലേ.
