പരിപ്പും മുട്ടയും കൊണ്ട് ഇത്രയും രുചിയായ പരിപ്പ് കറി നിങ്ങൾ കഴിച്ചിട്ടേ ഉണ്ടാകില്ല

നമ്മൾ ചപ്പാത്തിക്ക് കഴിക്കാൻ എളുപ്പത്തിൽ ഉണ്ടാക്കാറുള്ള ഒരു കറിയാണ് പരിപ്പ് കറി. എന്നാൽ ഇന്ന് നമുക്ക് ഈ പരിപ്പ്കറി തികച്ചും വ്യത്യസ്തമായ രീതിയിൽ എങ്ങനെ കറിവെക്കാം എന്ന് നോക്കാം. അതിനായി ഒരു കപ്പ് പരിപ്പാണ് എടുത്തിട്ടുള്ളത്. ഇനി ഈ പരിപ്പിനെ നല്ല പോലെ കഴുകി കുറച്ചു വെള്ളത്തിൽ കുതിർത്തി എടുക്കുക. ഇനി കുതിർന്നു കിട്ടിയ പരിപ്പിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ട് മുട്ട പൊട്ടിച്ചു അടിച്ചെടുക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മുട്ട അടിച്ചെടുക്കുക.

ഇനി ഈ പാനിലേക്ക് ഈ മുട്ട ചേർത്ത് കൊടുക്കുക. ശേഷം റെഡിയായി വന്ന മുട്ടയെ ഒന്ന് ചിക്കി എടുക്കുക. ശേഷം കോരി മാറ്റുക. ഇനി ആ പാനിലേക്ക് തന്നെ കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് കുറച്ചു ചെറിയ ജീരകവും, ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി ഈ സവാളയെ ഒരു മിനിറ്റോളം വഴറ്റിയ ശേഷം ഒരു പച്ചമുളകും, ഒരു തക്കാളിയും കൂടി ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി, ചേർത്ത് ഒന്ന് മൂപ്പിക്കുക.

ഇനി നേരത്തെ കുതിർത്തി മാറ്റി വെച്ച പരിപ്പ് ചേർത്ത് ഇളക്കുക. ഇനി ഒരു മിനിറ്റോളം പരിപ്പിനെ ഇളക്കിയ ശേഷം ഒരു കപ്പോളം തിളച്ച വെള്ളം ചേർത്ത് വേവിക്കുക. ഇനി കുറച്ചു മല്ലിയില കൂടി ചേർത്ത് ഇളക്കുക. ഇനി ചിക്കി വെച്ചിട്ടുള്ള മുട്ട കൂടി ചേർത്ത് ഇളക്കുക. ശേഷം ഒന്ന് കുറുകി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page