*ചെകുത്താന്റെ പ്രണയം 31*
രാവിലെ ഉണർന്ന് എഴുന്നേറ്റ അമ്മു സണ്ണിയെ കണ്ട് നാണത്തിൽ പൊതിഞ്ഞ മുഖം കയ്യ് കൊണ്ട് പൊത്തി…
പതിവിലും ഉത്സാഹം പോലെ…സന്തോഷത്തോടെ അടുക്കളയിൽ കയറി….
Breakfast ഉണ്ടാകി….
കുളിച്ചു ഡ്രസ്സ് മാറി ..കോളജിൽ പോവാൻ റെഡി ആയി നിന്നു…
“ഇച്ഛാ… എഴുന്നേൽക്കാൻ…സമയം 8.30 കഴിഞ്ഞ്”അമ്മു അവനെ തന്നെ വിളിച്ച് കൊണ്ട് ഇരുന്നു…
അവൻ പതുക്കെ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റ്…
“നല്ല സുഖം ഉള്ള ഉറക്കം ആയിരുന്നു”അവൻ അവളോട് പറഞ്ഞു
അമ്മു ചിരിച്ചു കൊണ്ട് ബാഗ് തോളിൽ ഇട്ടു പോകുന്നത് സണ്ണി നോക്കി…
അവനും ചിരിച്ചു …
######
“കോളജിൽ പുതിയ ഒരു സാർ വന്നിട്ടുണ്ട് അമ്മു… ചുള്ളൻ ആണ്…എന്ന് കേട്ടു…ഫസ്റ്റ് year ഗേൾ പറയുന്ന കേട്ടത് ആണ്… നമുക്ക് ഡേവിഡ് പകരം ആയാൾ വന്നാ മതി ആയിരുന്നു…”
“എത്ര പെട്ടന്ന് ആണ് നീ കളം മാറ്റി ചവുട്ടി??അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു…
വരാന്തയിൽ നടന്നു കൊണ്ട് ഇരുന്ന അവരെ പിന്നിലൂടെ ഒരാള് മുന്നിലേക്ക് കയറി നിന്നു…
“അമ്മു മനസ്സിൽ ആയോ”അവൻ ചോദിച്ചു

അമ്മു അവനെ ഒന്ന് നോക്കി…അലീന കിളി പോയി രണ്ട് പേരെയും നോക്കി…
“മംഗലത്ത് മാധവൻ്റെ മകൾക്…ഇത്ര പെട്ടന്ന് സുധാമ്മയുടെ മകനെ മറക്കാൻ കഴിയുമോ??
അമ്മു അറിയാതെ വാ പൊളിച്ചു…
“വിനു എട്ടൻ… വിനീത് ഏട്ടൻ എന്താ ഇവിടെ??? അമ്മു ചോദിച്ചു
“അപ്പോ ഓർമ ഉണ്ട്…നിൻ്റെ childhood partner നേ നീ ഇത്ര പെട്ടന്ന് മറക്കും എന്ന് ഞാൻ കരുതിയില്ല….എനിക് ഇവിടെ ആണ് ഫസ്റ്റ് പോസ്റ്റിംഗ്….ആദ്യം നിൻ്റെ വീട്ടിൽ തന്നെ ആണ് പോയത്..നിൻ്റെ കാര്യം എല്ലാം അറിഞ്ഞു…” വിനീത് പറഞ്ഞു
അമ്മു ചിരിച്ചു ഒന്നും മിണ്ടിയില്ല
“ഹാപ്പി അല്ലെ അമ്മു നീ..എനിക് അത് മാത്രം അറിഞ്ഞാൽ മതി”അവളുടെ തോളിൽ പിടിച്ചു പറയുന്ന അവനെ അലീന പുരികം ഉയർത്തി നോക്കി…
“ഒരുപാട് ഹാപ്പി ആണ് വിനീത് ഏട്ടാ…”അവളും ചിരിച്ചു കൊണ്ട് പറഞ്ഞു
“ഇത്..ഇതാണ് എൻ്റെ ഫ്രണ്ട് അലീന”
അമ്മു വേഗം അവളെ നോക്കി പറഞ്ഞു
“അറിയാം” വിനീത് ഒരു ആക്കിയ സ്വരത്തിൽ പറഞ്ഞു
“അത്..അത് എങ്ങനെ…”അലീന ഉത്സാഹം കൊണ്ട് ചോദിച്ചു…
“ഞാൻ ആദ്യം ജോയിൻ ചെന്ന ദിവസം…
ഡേവിഡ് സാറിനോട് താൻ ഇഷ്ടം പറഞ്ഞ ദിവസം ആയിരുന്നു….
തൻ്റെ പ്രോപോസൽ വളരെ വ്യുക്തമായി കേട്ടു…അപ്പുറത്തെ ക്യാബിനിൽ ഞാനും ഉണ്ടായിരുന്നു…സാർ റിജെക്റ്റ് ചെയ്ത ശേഷം ഉള്ള തൻ്റെ മാസ്സ് ഡയലോഗ് ആണ് ഹൈലൈറ്റ്…പ്രിൻസി ഇല്ലാത്ത ടൈം ആയത് തൻ്റെ ഭാഗ്യം..ആരും ഇല്ല…എന്ന over confidence കൊണ്ടാണല്ലോ പോയി propose ചെയ്ത “വിനീത് പറഞ്ഞ കേട്ട് അലീന ആകെ വല്ലാതെ ആയി…വിഷമവും ദേഷ്യവും ഒരുപോലെ വന്നു…
“ശെരി അമ്മു….ഞാൻ പോട്ടെ…നമുക്ക് ഇനിയും കാണാം” അവൻ അവളോട് യാത്ര പറഞ്ഞു പോയി
“ഏതാഡീ….ഒരു വിനയം പോലും ഇല്ലാത്ത ഈ വിനീത്…അവൻ അടിയിൽ കൂടെ നിന്നെ റൂട്ട് വലിക്കുക ആണോ…ഞാൻ ചാച്ചനോടു പറയും….അവൻ്റെ ഒരു ഒലക്ക”ദേഷ്യത്തിൽ അലീന പല്ല് കടിച്ചു
“എൻ്റെ അയൽവാസി ആയിരുന്നു ഡീ…..വിനീത് ഏട്ടൻ പാവം ആണ്…പണ്ട് മുതലേ എനിക് അറിയുന്ന കാര്യം അല്ലേ….എന്നെ കുറെ ചെറുപ്പത്തിൽ എടുത്ത് നടന്നിട്ടുണ്ട് ..വിനീത് ഏട്ടൻ ആവും ഫസ്റ്റ് year കുട്ടികളുടെ സുന്ദരൻ”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു….
“ഓ പിന്നേ ഒരു ചുന്ദരൻ….അവൻ്റെ ഒരു താടി….തീ ഇട്ട് കത്തിക്കും ഞാൻ”അലീന ദേഷ്യത്തിൽ പറഞ്ഞു
######
കോളജ് വിട്ട് ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുക ആണ് രണ്ട് പേരും…
സേതുവിൻ്റെ ചായ കടയിൽ ഇരുന്നു കൊണ്ട് ചായ കുടിക്കുന്ന തിരക്കിൽ ആണ് സണ്ണി…
“ഡാ…എൻ്റെ പെണ്ണ് അല്ലേ…പച്ച ചുരിദാർ”സണ്ണി ജയനെ തോണ്ടി പറഞ്ഞു…
“നിൻ്റെ പെണ്ണോ….മോനെ സണ്ണി കുട്ടാ…ചെറുതായി ആടാൻ തുടങ്ങി അല്ലേ??? ജയൻ അവനെ നോക്കി പറഞ്ഞു….
“ഹും…”അവൻ ഗൗരവത്തിൽ പറഞ്ഞു
കാലം തെറ്റി പെയ്ത മഴയിൽ ഒന്നുകൂടി ബസ് സ്റ്റോപ്പിൽ എല്ലാവരും കൂട്ടം കൂടി നിന്നു…
മഴയെ നോക്കി ശപിച്ചു നിൽകുന്ന അലീനയുടെ കൂടെ നിന്നു കയ്യിട്ട് വെള്ളത്തിൽ കളിക്കുന്ന അമ്മുവിനെ അവൻ നോക്കി നിന്ന്..
ഓരോ സിപ് ചായ കുടിക്കുമ്പോൾ അവൻ്റെ നോട്ടം അവളിൽ ആയിരുന്നു….
“മോനെ സണ്ണി…നീ ശെരിക്കും വീണോ” ജയൻ ചോദിച്ചു
“വീണു പോയി ജയാ…ഇപ്പൊ പെണ്ണിനെ കാണുമ്പോൾ ചെറിയ കുട്ടി ആയിട്ട് ഒന്നും തോന്നുന്നില്ല” സണ്ണി പറഞ്ഞു
പിന്നെ ജയൻ ഉത്സാഹത്തിൽ ചോദിച്ചു
“കടിച്ചു തിന്നാൻ തോന്നുന്നുണ്ട്” സണ്ണി അവളെ തന്നെ ഉറ്റു നോക്കി പറഞ്ഞു
“ഡാ….നീ ഇത്ര പെട്ടന്ന് ഫോമിൽ ആവും കരുതിയില്ല…അതിൻ്റെ പപ്പും പൂടയും എങ്കിലും ബാകി വെക്കണം ഡാ….നിന്നെ അവൾക് താങ്ങാൻ കുറച്ച് പണി ആണ്” ജയൻ കാര്യമായി പറഞ്ഞു…
“അതൊക്കെ താങ്ങികൊള്ളും….എല്ലാം താങ്ങും പറഞ്ഞു കേറി വന്നത് അല്ലേ..അപ്പോ ഇനി എന്തായാലും വെറുതെ വിടുന്നില്ല…”സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്താ കള്ള ചിരി…നിൻ്റെ മുഖത്തിന് എന്താ പ്രകാശം ഇപ്പൊ…”ജയൻ പറഞ്ഞു
🎶 ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻറെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം🎶
കടയിൽ നിന്നും പാട്ട് മുഴങ്ങി…
“ആഹാ നല്ല situation അനുസരിച്ച് ഉള്ള പാട്ട്….പുറത്ത് മഴ….തൂവാനത്തുമ്പികൾ സിനിമയിലെ പാട്ട്… ജോൺസൺ മാഷിൻ്റെ സംഗീതം…നല്ല ചൂട് ചായ..പിന്നെ മഴ നനഞ്ഞ് നിൽക്കുന്ന നിൻ്റെ ക്ലാര ഇതാ ബസ് സ്റ്റോപ്പിൽ..ആഹാ അന്തസ്സ്.” ജയൻ കളി ആകി പറഞ്ഞു…
“അവള് എൻ്റെ ക്ലാര അല്ല…രാധ ആണ്…
ഞാൻ ഒരു വിവാഹ രജിസ്റ്ററിൽ ഒപ്പിടുന്ന ഉണ്ടെങ്കിൽ ജയകൃഷ്ണൻ്റെ ഒപ്പിൻ്റെ അടുത്ത് മാത്രമേ ഇടൂ..എന്ന് വാശി പിടിച്ച എൻ്റെ രാധ”സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു..
ജയനും അവൻ്റെ മാറ്റത്തെ അൽഭുതം കൊണ്ട് നോക്കി നിന്നു…
“ഡാ..നീ സേതു ഏട്ടൻ്റെ കാശ് കൊടുക്ക്…ഈ മഴ കൊണ്ട് ഇനി അവള് ബസ്സിൽ പോകണ്ട..ഞാൻ എന്തായാലും വീട്ടിൽ പോകുന്ന ആണ്”
സണ്ണി മുണ്ട് മടക്കി കുത്തി ചായ കടയിൽ നിന്നും ഇറങ്ങി…
പുറത്ത് ഉള്ള മഴയിൽ നനഞ്ഞു കൊണ്ട് തന്നെ അവൻ അവളെ നോക്കി.. റോഡ് മുറിക്കാൻ ശ്രദ്ധിച്ചു നോക്കി കൊണ്ടിരുന്നു
“ഡീ..നിൻ്റെ കെട്ടിയോൻ…”അലീന പറഞ്ഞു
അമ്മു അപ്പോഴാണ് അവനെ കണ്ടത്..തന്നെ നോക്കി…റോഡ് മുറിക്കാൻ നിൽകുന്ന സണ്ണി…
ഇന്ന് പതിവിലും വണ്ടി ഉണ്ട് റോഡിൽ…
അപ്പുറത്ത് സേതു ഏട്ടൻ്റെ കടയിൽ നിന്നും ഉറക്കെ പാട്ട് കേൾക്കാം.. പഴയ സിനിമാ പാട്ട് കേൾക്കാം
ഇരുണ്ട് തുടങ്ങിയ ഭൂമി…ഇന്നത്തെ സായാഹ്നം പതിവിലും ഭംഗി ഉള്ളത് പോലെ…
തനിക്ക് വേണ്ടി ഒരാള് ..തൻ്റെ അടുത്തേക്ക് വരാൻ …ഇതാ മഴയും നനഞ്ഞു നിൽക്കുന്നു…
ഉള്ളിൽ എന്തോ സന്തോഷം
🎶ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു (ഈ)
കണ്ണുകളാലർച്ചന മൌനങ്ങളാൽ കീർത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ🎶
മുണ്ട് ഒന്ന് കൂടി മുറുക്കി…തൻ്റെ പുരുഷൻ ഇതാ തന്നെ നോക്കി.. റോഡ് മുറിച്ച് വരുന്നു…
അദ്ദേഹത്തിൻ്റെ നടത്തത്തിന് പോലും ഒരു പൗരുഷം ഉള്ളത് പോലെ…
നനഞ്ഞ മുടി കോതി കൊണ്ട് അവൻ അവളുടെ കയ്യിൽ പിടിച്ചു..
“നമുക്ക് എൻ്റെ ജീപില് പോകാം കൊച്ചെ…മഴ അല്ലേ… പൊടി മോളെ നി ഉണ്ടോ?? …ഞാൻ എന്തായാലും ഇപ്പൊ വീട്ടിൽ പോകുവാ!!
അമ്മു അവളെ നോക്കി….അലീന ഇവൻ ഇതെന്ത് പറ്റി എന്ന ഭാവം ഇട്ടു…
“ഞാൻ ഇല്ലാ ചാച്ചാ.. രണ്ട് സ്റ്റോപ്പ് കഴിഞ്ഞാ വീട് എത്തും..ഇവളെ കൊണ്ട് പൊയ്ക്കോ!!അലീന പറഞ്ഞു
അലീനയുടെ അടുത്ത് യാത്ര പറഞ്ഞു അവൻ്റെ കൂടെ മഴ നനഞ്ഞു അമ്മു നടന്നു…സൈഡില് നിർത്തി ഇട്ടിരിക്കുന്ന അവൻ്റെ ജിപ്പിൽ കയറി…
പുറത്തെ മഴയേക്കാൾ ഉള്ളിൽ എന്തോ ശക്തിയിൽ പറയാൻ ഉള്ളത് പോലെ ഇരുവർക്കും തോന്നി…
തുടരും
