*പ്രണയാസുരം 23*
ആദം സ്വയം കാർ ഓടിച്ചു കൊണ്ട് കുരിശിങ്കലിലേക്ക് പോവുകയാണ്.. എന്താണെന്നറിയില്ല വല്ലാത്തൊരു ഉന്മേഷം തോന്നുന്നുണ്ടായിരുന്നു അവന്…
ഒരു ഇരുമ്പലോടെ അവന്റെ കാർ കുരിശങ്കൽ തറവാടിന്റെ മുന്നിൽ എത്തിച്ചേർന്നു.. കാറിൽ നിന്നും ഇറങ്ങിയ ആദത്തിന്റെ കണ്ണുകൾ പാർവതിയെ തേടി അലയുന്നുണ്ടായിരുന്നു..
ആദം ഹോളിലേക്ക് വരുമ്പോൾ കണ്ടു ഹാളിലെ കോർട്ട്യാടിന്റെ അടുത്തായി നിന്ന് അവിടെയുള്ള ചെടികളെ പരിപാലിക്കുന്ന പാർവതിയെ…
പെട്ടെന്നാണ് മഴ പെയ്തത്…
പാർവതി അകത്തേക്ക് വരുമെന്ന് കണക്കുകൂട്ടലോടെ അവിടെനിന്ന ആദം കാണുന്നത് തന്റെ കൈകൾ വിടർത്തി മഴയെ തന്റെ ശരീരത്തിലേക്ക് സ്വീകരിക്കുന്ന പാർവതിയെയാണ്..
കണ്ണുകൾ രണ്ടും ചിമ്മി കൈകൾ രണ്ടും വിടർത്തി അവൾ മുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒന്ന് വട്ടം കറങ്ങി…
പാർവതിയുടെ കുഞ്ഞുമുഖത്തായി തെറിച്ചു വീഴുന്ന മഴത്തുള്ളികളിലേക്ക് ആയിരുന്നു ആദത്തിന്റെ നോട്ടം.. അവളുടെ ഇളം റോസ് ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ കണ്ടതും അറിയാതെ ആദം ആ ഗ്ലാസ് ഡോർ തുറന്നുകൊണ്ട് പതിയെ പാർവതിയുടെ അടുക്കലേക്ക് നടന്നു നീങ്ങി..
തന്റെ പിറകിലായി ആരോ നിൽക്കുന്നത് പോലെ തോന്നിയ പാർവതി തിരിഞ്ഞു നോക്കിയതും പെട്ടെന്ന് തന്റെ തൊട്ടടുത്തായി നിൽക്കുന്ന ആദത്തിനെ കണ്ടതും ഒന്ന് ഞെട്ടിപ്പോയി…
അവൾ രണ്ട് അടി പുറകോട്ടേക്ക് വെക്കാൻ പോയതും.. കാലൊന്ന് സ്ലിപ്പ് ആയതും ഒരേ സമയമായിരുന്നു.. പാർവതി വീഴുവാൻ ആഞ്ഞതും ആ സമയം തന്നെ ആദം പാർവതിയുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവളെ അവനിലേക്ക് ചേർത്ത് നിർത്തി..
ഒരു നിമിഷം പാർവതി തരിച്ചു നിന്നുപോയി.. പേടിയൊടെ കണ്ണുകൾ ഉയർത്തി അവൾ ആദത്തെ ഒന്ന് നോക്കി .. ഈ സമയം ആദം ആദ്യമായി കാണുന്ന പോലെ പാർവതിയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു…
പെട്ടെന്നാണ് ഇടിവെട്ടിയത്.. സ്വബോധത്തിലേക്ക് വന്ന ഇരുവരും ഉടൻതന്നെ അകന്നുനിന്നു..
ഈ സമയം രണ്ടു പേർക്കും പരസ്പരം മുഖത്തോട് മുഖം നോക്കാൻ ചമ്മൽ തോന്നി…
ആദത്തിന്റെ മുഖത്തെ പരിഭ്രമം പാർവതി കാണാതിരിക്കാൻ വേണ്ടി അവൻ വേഗം അവന്റെ സ്ഥായിയായ ഗൗരവ ഭാവം മുഖത്ത് എടുത്ത് അണിഞ്ഞു…
ഈ സമയം പാർവതി അവനെ നോക്കുവാൻ സാധിക്കാതെ താഴോട്ട് തന്നെ നോക്കി നിൽക്കുകയായിരുന്നു…
ഡീീ!!!
അവന്റെ ഒരൊറ്റ അലർച്ചയിൽ അത്രയും നേരം വേറെ ഏതോ ലോകത്തായിരുന്ന പാർവതി ഞെട്ടി കൊണ്ട് അവനെ ഒന്ന് നോക്കി..
ആരോട് ചോദിച്ചിട്ടാടി മഴയിൽ ഇറങ്ങി നിൽക്കുന്നത്… ആകെ അടയ്ക്കാ കുരുവിയുടെ അത്രയേ ഉള്ളൂ.. അതിന്റെ കൂടെ അസുഖം വന്നാൽ നിന്നെ എടുക്കുവാൻ ഉണ്ടാകില്ല.. പോയി തല തുവർത്തെടി അവന്റെ അലർച്ചയിൽ അവൾ വേഗം മുറിയിലേക്ക് ഓടി കയറി..
പാർവതി ഡ്രസ്സ് ചേഞ്ച് ചെയ്തു വരുമ്പോഴേക്കും ആദം ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു വന്നിരുന്നു..
ഹാളിൽ ഇരുന്നു ടിവി കാണുന്ന ആദത്തിനെ കണ്ടതും പാർവതിക്ക് ആദ്യമായി അവനോട് പരിഭവം തോന്നി.. വേറൊന്നും കൊണ്ടല്ല അവളെ അടയ്ക്കാ കുരുവി എന്ന് വിളിച്ചതുകൊണ്ട് തന്നെ ..
ഹോ ഓന്ത് ഓരോ സമയം ഓരോ സ്വഭാവമാണ്.. അടക്കാക്കുരുവി തന്റെ മറ്റവളാടോ കടുവേ..
അവൻ കേൾക്കാതെ പാർവതി പിറു പിറുക്കുന്നുണ്ടായിരുന്നു…
തമ്പുരാട്ടി എന്തെങ്കിലും പറഞ്ഞോ.. ആദം പതിയിരിക്കുന്നിടത്ത് മുഖമുയർത്തി അവളെ നോക്കിക്കൊണ്ട് ചോദിച്ചു..
ഇ.. ഇല്ലാലോ.. ഹാ.. അത് അത് പിന്നെ സാറിന് ചായ തരട്ടെ എന്ന് ചോദിക്കുകയായിരുന്നു..
ഹ്മ്മ്മ്മ് എനിക്ക് ഗ്രീൻ ടീ മതി..
ഹ്മ്മ്മ്മ് അതും പറഞ്ഞവ അടുക്കളയിലേക്ക് തിരിഞ്ഞോടി..
കടുവ അല്ലെടി നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്… ഭാര്യ…
ചായ കൊണ്ട് കൊടുത്ത് തിരിഞ്ഞു പോകാൻ ഒരുങ്ങിയ പാർവതിയെ ആദം പിന്നിൽ നിന്നും വിളിച്ചു..
പാർവതി..
എന്താ സാർ..
അത് പിന്നെ വല്യപ്പച്ചന്റെ മുറിയിലെ മുകളിലെ ഡ്രോയിൽ ഒരു ബ്ലൂ ഫയൽ ഉണ്ട് അത് ഇങ്ങു എടുത്തേ…
ഹാ… അത്രയും പറഞ്ഞു പാർവതി ഫയലുകൾ എടുക്കാൻ വേണ്ടി വല്യപ്പച്ചന്റെ മുറിയിലേക്ക് പോയി…
തിരികെ വന്ന് അവന് ഫയൽ കൊടുക്കലും പുറത്ത് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടതും ഒരേസമയം ആയിരുന്നു.. ആദവും പാർവതിയും പരസ്പരം മുഖത്തോട് മുഖം നോക്കി.. ഇതിപ്പോൾ ആരാ ഈ സമയം..
ഞാൻ… ഞാൻ പോയി നോക്കാം…
പാർവതി ചെന്ന് ഡോർ തുറന്നതും മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…
വല്യമ്മച്ചിയുടെ പാറു മോളേ…
പിറകിലായി നിൽക്കുന്ന കുരിശിങ്കൽ തറവാട്ടിലെ എല്ലാവരെയും കണ്ടതും പാർവതിക്ക് സത്യത്തിൽ കണ്ണുനിറഞ്ഞു പോയി…അവൾ എല്ലാവരെയും വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു..
പുറത്തെ ബഹളം കേട്ട് തന്റെ ലാപ്ടോപ്പ് അടച്ചുവെച്ച് ഹോളിലേക്ക് വന്ന ആദം കുരിശിങ്കലിലെ എല്ലാവരെയും കണ്ടതും അവനും സന്തോഷമായി പിന്നീട് കളിചിരികളും ബഹളവുമായി ആ ദിവസം അവർ എല്ലാവരും ഒന്നിച്ചു തന്നെയിരുന്നു കൊണ്ടാടിയത് …
ടീന പള്ളിയിൽ നിന്നും ഇറങ്ങി വരുമ്പോൾ താഴെ പാറു അവളെയും കാത്ത് പള്ളിയുടെ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..
ടീന ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് ദേഷ്യപ്പെടുമോ?
നിന്നോട് ഞാൻ ദേഷ്യപ്പെടുമോ പാറു നീ എനിക്കെന്റെ സ്വന്തം അനിയത്തി തന്നെയാണ് പറ എന്താ നിന്റെ ചോദ്യം..
അത്…അത് പിന്നെ പതിവില്ലാതെ എന്തായിന്ന് പള്ളിയിൽ?
ഇതാണോ വലിയ കാര്യം മറ്റൊന്നും കൊണ്ടല്ല എന്തോ അറിയില്ല കുരിശിങ്കലിൽ വന്നത് മുതൽ വളരെ സന്തോഷവതിയാണ് ഞാൻ ഡെവിചായനെ എന്റെ ഭർത്താവായി ലഭിച്ചതിൽ ഞാൻ കർത്താവിനോട് ഒന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാൻ വന്നതാ.. മറ്റൊന്നും കൊണ്ടല്ല ഇത്രയും നല്ലൊരു കുടുംബത്തിലേക്ക് എനിക്ക് എത്തിച്ചേരുവാൻ പറ്റിയല്ലോ അതുകൊണ്ട് തന്നെ.. ടീന മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പാർവതിയോടായി പറഞ്ഞു.
ഈ സമയം പാർവതിയും ചിന്തിക്കുകയായിരുന്നു അതെ സത്യമാണ് ടീന ചേച്ചി പറഞ്ഞത് നല്ലൊരു കുടുംബമാണ് കുരിശിങ്കലിലേതു … അവിടെ മരുമകളായി എത്തിച്ചേരുക എന്നുള്ളത് ഒരു ഭാഗ്യം തന്നെയാണ് ടീന ചേച്ചിക്ക് ആ ഭാഗ്യം ദൈവം നൽകി പക്ഷേ എനിക്കോ ഒരു നിമിഷം ആദം ചാർത്തിയ താലിയിലേക്ക് അവളുടെ കൈകൾ കൊണ്ടോന്നു തഴുകി..
പിന്നീട് അവൻ പറഞ്ഞ ഓരോ വാക്കുകളും മനസ്സിലേക്ക് ഇരച്ചു കയറി വന്നതും ചെറിയൊരു നീർത്തിളക്കം പാർവതിയുടെ ഇരു കണ്ണിലുകളിലും ആയി പൊടിഞ്ഞു.. പക്ഷേ അത് ടീന കാണാതിരിക്കുവാൻ വിദഗ്ധമായി അതിനെ മറച്ചു കളഞ്ഞു..
നീ എന്നതാ കൊച്ചേ ആലോചിക്കുന്നത് വേഗം വന്നേ..
ഹാ… ചേച്ചി….. തന്റെ ചിന്തകളെ എല്ലാം വഴിതിരിച്ചുവിട്ട് പാർവതി പുഞ്ചിരിച്ചുകൊണ്ട് വേഗം ടീനയുടെ കൂടെ നടന്നാകുന്നു..
കാർ ഒന്ന് സഡൺ ബ്രേക്ക് ഇട്ട് നിർത്തിയതും മഹേഷ് മുന്നോട്ടേക്ക് ഒന്ന് വേച്ചു പോയി..
എന്താ രാധികേ എന്തിനാ കാർ നിർത്തിയത്..
ഏട്ടാ ഏട്ടൻ കണ്ടിട്ടില്ലല്ലോ ആദത്തിന്റെ ഇപ്പോഴത്തെ ഭാര്യയെ..
ഹ്മ്മ്മ് ഇല്ല എന്താ നീ ഇപ്പോൾ ചോദിക്കാൻ കാരണം.. മഹേഷ് തന്റെ പുരികങ്ങൾ ഉയർത്തി സംശയത്തോടെ രാധികയോടായി ചോദിച്ചു..
ഏട്ടനൊന്നു മുന്നോട്ട് നോക്കിയേ അതാ ആ പോകുന്നതിൽ വലതുവശത്തായി നടക്കുന്നവളാണ് ആദത്തിന്റെ ഭാര്യ… അത് പറയുമ്പോൾ രാധികയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുക്കിയിരുന്നു..
മഹേഷ് നോക്കിയപ്പോൾ കണ്ടു രണ്ടു പെൺകുട്ടികൾ തങ്ങളുടെ കാറിനു മുൻപേയായി നടന്നകലുന്നത്.. മഹേഷിന്റെ കണ്ണുകൾ പാർവതിയെയും ടീനേയും കണ്ടപ്പോൾ ഒന്ന് തിളങ്ങി…
ഏട്ടാ എനിക്ക് വേണം ആദത്തിനെ… അതിനിപ്പോൾ തടസ്സമായി നിൽക്കുന്നത് അവളാണ് ആ പാർവതി…. ഈ സമയം ടീനയുടെ മുഖം ശരിക്കും രാധിക കാണുന്നില്ലായിരുന്നു അതുകൊണ്ട് തന്നെ രാധികക്ക് ടീനയെ മനസ്സിലായില്ല …
നീയെന്താ മോളെ ചെയ്യാൻ പോകുന്നത് മഹേഷ് രാധികയോട് ചോദിച്ചു…
ഏട്ടൻ കണ്ടോ ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്ന്.. അത്രയും പറഞ്ഞു അവൾ കാർ സ്റ്റാർട്ട് ചെയ്തു..
ഈ സമയം എന്തൊക്കെയോ തമാശ പറയുന്ന ടിനയും അതിനു പുഞ്ചിരിച്ചുകൊണ്ട് പാർവതി മറുപടിയും പറഞ്ഞുകൊണ്ട് അങ്ങനെ നടക്കുകയായിരുന്നു…
പെട്ടെന്നാണ് പാർവതിയുടെ ചെരുപ്പിന്റെ സ്ട്രാപ്പ് ഒന്ന് അഴിഞ്ഞത് അവളത് കെട്ടുവാൻ വേണ്ടി ഒന്ന് കുനിഞ്ഞു പക്ഷേ തന്റെ കൂടെ പാർവതി നടക്കുന്നുണ്ട് എന്ന് കരുതി ടീന അപ്പോഴും സംസാരത്തിൽ ആയിരുന്നു രണ്ടടി മുന്നോട്ടു നടന്നത് തന്റെ കൂടെ പാർവതി ഇല്ല എന്ന് കണ്ട് ടീന പിന്തിരിഞ്ഞു നോക്കിയതും കാണുന്നത് അതിവേഗത്തിൽ പാർവതിയുടെ നേർക്ക് വരുന്ന ഒരു കാറാണ്…
ഒരു നിമിഷം ടീന ആ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചുപോയി സ്വബോധത്തിലേക്ക് വന്നവൾ അലറിക്കൊണ്ട് പാർവതിയോടായി പറഞ്ഞു
മോളെ പാറു മാറ് ..
പിറകോട്ടേക്ക് പിന്തിരിഞ്ഞു നോക്കിയ പാറു കാണുന്നത് തന്റെ അടുക്കലേക്ക് നിയന്ത്രണമില്ലാതെ പാഞ്ഞു വരുന്ന ഒരു കാറാണ്.. പക്ഷേ അതിൽ ഡ്രൈവ് ചെയ്യുന്ന വ്യക്തിയെ അവൾ ആ സമയം ശരിക്കും പാർവതി വ്യക്തമായി കാണുന്നുണ്ടായിരുന്നു.
സ്വബോധത്തിലേക്ക് വന്ന പാർവതി സൈഡിലേക്ക് മാറിയതും തൊട്ടടുത്തുണ്ടായിരുന്ന കല്ലിന്മേൽ തലയടിച്ചു വീണു പോയി…
ഈ സമയം രാധിക കയ്യിൽ നിന്ന് ഇര നഷ്ടപ്പെട്ട ദേഷ്യത്തിൽ സ്റ്റീയറിങ്ങിൽ കൈകൾ അടിച്ചു തന്റെ ദേഷ്യം തീർത്ത് കാർ നിർത്താതെ ഓടിച്ചു പോയി…
ടീന ഓടി പാർവതിയുടെ അടുക്കലേക്ക് ചെല്ലുമ്പോൾ കാണുന്നത് കല്ലിന്മേൽ തലയടിച്ച് ബോധരഹിതയായി കിടക്കുന്ന പാർവതിയെയാണ് അവളുടെ നെറ്റിയിൽ നിന്ന് അപ്പോൾ രക്തം ഒഴുകുന്നുണ്ടായിരുന്നു…
മോളെ പാറു അയ്യോ.. ബോധരഹിതയായി കിടക്കുന്ന പാർവതിയെ കണ്ടിട്ട് ടീന അലറി കരഞ്ഞു പോയി…
ഓഫീസിൽ പുതിയ ഡീലിനു വേണ്ടിയിട്ടുള്ള സംസാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു ആദവും ഡെവിയും… ഈ സമയം ആണ് ആദത്തിന്റെ ഫോണിലേക്ക് അവന്റെ പപ്പയുടെ കോൾ വന്നത്..
Excuse me..
ഫോൺ ചെവിയിലേക്ക് വെച്ചതും മറുതലക്കൽ നിന്നും അവന്റെ പപ്പ പറയുന്ന വാക്കുകൾ കേട്ട് അവൻ ഞെട്ടിത്തരിച്ചു പോയി..
What!!!
ഡെവിയും ആദവും ഹോസ്പിറ്റലിലേക്ക് ഓടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം..
റൂം നമ്പർ 501 വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ആദം കാണുന്നത് നെറ്റിയിൽ വലിയ കെട്ടുമായി കിടക്കുന്ന പാർവതിയെയാണ്..
എന്തോ ഒരു ഉൾപ്രേരണയിൽ പാർവതി ഡോറിന്റെ ഭാഗത്തേക്ക് നോക്കിയതും കാണുന്നത് തന്നെ നോക്കിനിൽക്കുന്ന ആദത്തിനെയാണ് ഈ സമയം പാർവതിയും അവനെ തന്നെ നോക്കി കാണുകയായിരുന്നു…
വിയർപ്പിനാല് കുതിർന്ന ടി ഷർട്ടും പരിഭ്രമം കൊണ്ട് നിറഞ്ഞ മുഖവും കണ്ടപ്പോൾ അറിയാതെ അവളുടെ മനസ്സിൽ ഒരു നോവ് പടർന്നു…
ആദത്തിന്റെ മുഖത്തെ വേദന അത് തന്നെക്കുറിച്ച് ഓർത്തിട്ട് ആയിരിക്കുമോ അവൾ അവളോട് തന്നെ ചോദിച്ചു..
തുടരും
