സണ്ണി പറഞ്ഞ വാക്കുകളിൽ അമ്മു വളരെ അസ്വസ്ഥതയോടെ ഇരുന്നു..
“ദുഷ്ടൻ….എന്നെ വെറുതെ പറയുവാ….ഓരോന്ന് ആലോചിച്ചു കണ്ട് പിടിച്ച് വരും…” അമ്മു സ്വയം മനസ്സിൽ പറഞ്ഞു..
രാത്രി തിരക്ക് എല്ലാ ഒഴിഞ്ഞിരുന്നു…മാധവനും അച്ഛമ്മ യും എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുമ്പോൾ
മാധവൻ അമ്മുവിനെ നോക്കി പറഞ്ഞു
“എന്താ..അമ്മു..നീ മുകുന്ദൻ മോനെ കണ്ടപ്പോ മൈൻഡ് ചെയ്തില്ല എന്ന് ഒരു പരാതി ഉണ്ടല്ലോ”
“അച്ഛൻ്റെ ബിസിനസ് പാർട്ണർ അല്ലേ..അച്ഛൻ തന്നെ മിണ്ടിയാൽ മതി” അമ്മു പറഞ്ഞു
“എന്നാല് അങ്ങനെ മാത്രം അല്ലാ….അവർക്ക് നമ്മുടെ കുടുംബം ആയി ഒരു ബന്ധം തുടങ്ങാൻ താൽപര്യം ഉണ്ട്…നിൻ്റെ കല്യാണം അവൻ്റെ കൂടെ നടത്തിയാൽ കൊള്ളാം എന്ന് അവർ പറഞ്ഞു..ഞാനും സമ്മതം മൂളി…”മാധവൻ്റെ വാക്കുകളിൽ അമ്മു ഞെട്ടി തരിച്ചു പോയി…
“അച്ഛൻ…ആരോട് ചോദിച്ചിട്ട് ആണ്….ഇങ്ങനെ ഉള്ള തീരുമാനങ്ങൾ എടുക്കുന്ന…എൻ്റെ ജീവിതം ആണ്…എൻ്റെ ഇഷ്ടം ആണ് നോക്കേണ്ടത്..എനിക് അയാളെ ഇഷ്ടം ആയില്ല” അമ്മു ഉറക്കെ ഊൺ മേശയിൽ ഇരുന്നു പറഞ്ഞു…
“ഇത്രയും കാലം നിൻ്റെ അമ്മ മരിച്ചിട്ട്…വേറെ വിവാഹം പോലും കഴിക്കാതെ ..നിന്നെ നോക്കി വലുതാക്കാൻ എനിക് പറ്റും എങ്കിൽ..നിൻ്റെ വിവാഹം നടത്താനും പറ്റും…അവരുമായി നമുക്ക് നല്ല ബിസിനസ്സ് ബന്ധം കൂടി ഉള്ളത് ആണ് അമ്മു…നീ ഈ വിവാഹത്തിന് സമ്മതിച്ചാൽ അത് കുടുംബത്തിന് നല്ലത് തന്നെ ആണ്” മാധവൻ ഉറച്ച വാക്കുകൾ പറഞ്ഞു
“അതാണ്…ബിസിനസ്…അതിന് വേണ്ടി മാത്രം…അല്ലാതെ എൻ്റെ ജീവിതം നന്നാവാൻ വേണ്ടി അല്ല…ഇതിലും ഭേദം എൻ്റെ അമ്മയുടെ കൂടെ എന്നെയും കൊന്നു പറഞ്ഞു വിടുന്ന ആണ്” ദേഷ്യത്തോടെ അമ്മു അലറി എണീറ്റു…
അമ്മു….!!! മാധവൻ അവളുടെ നേരെ അലറി..
“നുള്ളി നോവിക്കാതെ വളർത്തിയത് ….എൻ്റെ സ്വന്തം ചോര അല്ലേ എന്ന് കരുതിയിട്ടു ആണ്….എൻ്റെ തീരുമാനം ഇവിടെ നടക്കുള്ളു….മംഗലത്ത് വീട്ടിൽ പെണ്ണുങ്ങൾ തീരുമാനം എടുത്ത ചരിത്രം ഇല്ല…ഇനി ഈ കാര്യം ഇവിടെ ചർച്ച ചെയ്യില്ല …അടുത്ത മാസം ..നിൻ്റെ വിവാഹം നിശ്ചയം ഉണ്ടാവും” ഇത്രയും പറഞ്ഞു അയാള് അവിടെ നിന്നും ഇറങ്ങി…
അമ്മു കരഞ്ഞു കൊണ്ടിരുന്നു….ശ്വാസം പോലും കിട്ടാത്ത പോലെ തോന്നി..
മനസ്സിൽ മുഴുവനും തൻ്റെ പ്രാണനെ ഇങ്ങനെ എങ്കിലും കാണണം എന്ന തോന്നൽ
അച്ഛമ്മ പതിയെ അവളുടെ അടുത്ത് വന്നു തലയിൽ തലോടി
“മോളെ….എനിക്..ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല..ഈ കിളവി വിചാരിച്ചാൽ നിനക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റില്ല…നിനക്ക് അവനെ ഒരിക്കലും കിട്ടില്ല കുട്ടി…സണ്ണി നിന്നെ നേരായ രീതിയിൽ ഒരിക്കലും സ്വീകരിക്കില്ല….ഇതൊക്കെ ഈ പ്രായത്തിൽ തോന്നുന്ന ഒരു കളി ആയി കൂട്ടിയാ മതി…ഇനി ഒന്നും ആലോചിച്ചു കരയാൻ പോവണ്ട…” അച്ഛമ്മയുടെ വാക്കുകൾ കേട്ട് അമ്മു അവരെ കെട്ടി പിടിച്ച് കരഞ്ഞു…
######
പിറ്റെ ദിവസം കോളജിൽ എത്തി അമ്മു അലേനയുടെ അടുത്ത് എല്ലാം പറഞ്ഞു…
അലീന അവളെ ആശ്വസിപ്പിച്ചു
“അമ്മു…ഇതൊക്കെ ഞാൻ മുൻപേ വിചാരിച്ച കാര്യം ആണ്…നി ഉദ്ദേശിക്കുന്ന പോലെ ഒന്നും കാര്യങ്ങള് നടക്കില്ല….നിനക്ക് ഇനി ഒരു വഴിയെ ഉള്ളു…സണ്ണി ചാച്ചൻ അടുത്ത് നിൻ്റെ ഉള്ളിൽ ഉള്ളത് തുറന്ന് പറയുക… മൂപ്പർ എന്തായാലും നിനക്ക് ഒന്ന് പൊട്ടിക്കും…അപ്പോ നീ സ്വയം അത് മനസ്സിൽ accept ചെയ്തു മുന്നോട്ട് ജീവിച്ച് പോകും” അലീന കാര്യമായി പറഞ്ഞു
“എനിക് ഒരിക്കലും അങ്ങേരെ കിട്ടില്ല…എന്നാണോ നീ പറഞ്ഞു വരുന്നത്…എന്നാല് നോക്കിക്കോ… ഏതു വഴി സ്വീകരിച്ചിട്ടു ആണെങ്കിലും അങ്ങേരെ ഞാൻ എൻ്റെ ഭർത്താവ് ആകിയിരിക്കും”അമ്മു വാശിയോടെ പറഞ്ഞു…
അലീന പിന്നെ കൂടുതൽ പറഞ്ഞില്ല…
വൈകുന്നേരം കോളജ് വിട്ട് ബസ് സ്റ്റോപ്പിൽ നിക്കുമ്പോൾ..
മുകുന്ദൻ കാർ എടുത്ത് അവരുടെ മുന്നിൽ നിർത്തി…
“അമൃത…തന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം..എനിക് തന്നോട് ഒരു കാര്യം പറയാനും ഉണ്ട്” വളരെ വിനീത വിധേയനായി സംസാരിക്കുന്ന അവൻ്റെ മുഖത്തേക്ക് നോക്കി അമ്മുവും പറഞ്ഞു
“എനിക്കും നിങ്ങളോട് സംസാരിക്കാൻ ഉണ്ട്”
അലീന അവർ രണ്ടു പേരും കാറിൽ പോവുന്നത് നോക്കി നിന്നു…
കാറിൽ ഇരുന്നു മുകുന്ദൻ സംസാരിക്കാൻ തുടങ്ങി…
“തൻ്റെ അച്ഛൻ പറഞ്ഞു കാണും അല്ലേ…എനിക് തന്നെ ഇഷ്ടപ്പെട്ടു…എൻ്റെ ഫാമിലിയും….ഉടനെ നമ്മുടെ വിവാഹം നടത്തണം എന്ന് ആണ് എനിക്…ഇപ്പൊ നിശ്ചയം മാത്രേ മതി എന്നാ..തൻ്റെ അച്ഛൻ പറയുന്ന” അവൻ അവളെ നോക്കി
“അത് നിങൾ മാത്രം തീരുമാനിച്ച മതിയോ…..എനിക് താൽപര്യം ഇല്ല…എൻ്റെ അച്ഛൻ്റെ കൂടെ ബിസിനസ് ചെയ്യുന്നതും ചെയ്യാത്തതും നിങ്ങളുടെ ഇഷ്ടം …അതിൻ്റെ ഇടയിൽ എൻ്റെ ലൈഫ് വലിച്ച് കൊണ്ട് ഇടരുത്” അമ്മു വാശിയിൽ പറഞ്ഞു…
“അയ്യോ…..അങ്ങനെ പറയല്ലേ അമ്മു..ചേട്ടൻ മോളെ അങ്ങ് ആഗ്രഹിച്ചു പോയി” മുകുന്ദൻ കളി ആകുന്ന സ്വരത്തിൽ അവളെ നോക്കി പറഞ്ഞു..വണ്ടി കുറച്ച് വേഗത്തിൽ എടുത്ത് മുന്നോട്ട് പോയി…
“തനിക്ക് ആഗ്രഹം തോന്നി എങ്കിൽ ….ചെവി തുറന്ന് കേട്ടോ…എൻ്റെ മനസ്സിൽ ഒരാള് ഉണ്ട് ..അയാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ…” അമ്മു അത് പറഞ്ഞതും വണ്ടി പെട്ടന്ന് break ചവുട്ടി…
തൻ്റെ വീട് എത്തി എന്ന് മനസ്സിലായ അമ്മു വാതിൽ തുറക്കാം നിന്നതും..അവൻ അവളെ പിടിച്ച് അവൻ്റെ നേരെ നിർത്തി…
“നിൻ്റെ മനസ്സിൽ ഏത് നത്തോലി ചെറുക്കൻ ആണ്?? നിൻ്റെ കോളജിൽ ഉള്ളത് ആണോ…ഇനി ആരാണെങ്കിലും…നീ എന്നെ മാത്രേ കല്യാണം കഴിക്കൂ…അതിന് ഉള്ള വാക് നിൻ്റെ അച്ഛൻ എനിക് തന്നിട്ട് ഉണ്ട്…ഇനി എൻ്റെ മോൾ വീട്ടിൽ പോയി ചേട്ടനെ ആലോചിച്ചു കിടന്നോ” അവൻ അവളെ നോക്കി പുച്ഛിച്ച് പറഞ്ഞു..
അമ്മു വെറുപ്പോടെ അവൻ്റെ പിടിയിൽ നിന്നും വിട്ട് …കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറി…
ബസ് സ്റ്റോപ്പിൽ ഒറ്റൽ നിൽകുന്ന അലീന അടുത്ത് സണ്ണിയും ജയനും പോയി…
“നിൻ്റെ വാൽ എവിടെ?? സണ്ണി ചുറ്റും അമ്മുവിനെ നോക്കി ചോദിച്ചു…
“അവളെ അവളുടെ കെട്ടാൻ പോകുന്ന ചെറുക്കൻ വണ്ടിയിൽ കയറ്റി പോയി” അലീന സണ്ണിയുടെ മുഖ ഭാവം ശ്രദ്ധിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു
സണ്ണി ശെരിക്കും ഒന്ന് ഞെട്ടി പോയിരുന്നു…
“കെട്ടാൻ പോകുന്നതോ…. ആര്…അതിന് അവളും കുഞ്ഞല്ലെ”, സണ്ണി പറഞ്ഞു
” പിന്നെ…20 വയസ്സ് ഉള്ള പെണ്ണാണോ കുഞ്ഞു…മാധവേട്ടൻ എന്തായാലും പെണ്ണ് ഡിഗ്രീ കഴിയാൻ ആയില്ലേ അപ്പോ ഉറപ്പിക്കാം എന്ന് തോന്നിയിട്ടു ഉണ്ടാവും…” ജയൻ കാര്യമായി പറഞ്ഞു..
“ഹും….”, സണ്ണി ഗൗരവത്തിൽ മൂളി…
“ആരാ..ചെറുക്കൻ എന്താ ജോലി??? ജയൻ ചോദിച്ചു…
“അവളുടെ അച്ഛൻ്റെ പുതിയ ബിസിനസ് പാർട്ണർ ആണ്…എന്തോ മുകുന്ദൻ….”അലീന പറഞ്ഞു
സണ്ണിയുടെ മുഖം എന്തോ ദേഷ്യത്തിൽ വലിഞ്ഞു മുറുകി…ഇന്നലെ അവൻ അവളെ നോക്കിയ നോട്ടം അവൻ്റെ മനസ്സിൽ വന്നു…
അപ്പോഴേക്കും ബസ് വന്നിരുന്നു…
“ചാച്ചാ..ഞാൻ പോയി…അലീന രണ്ട് പേരോടും യാത്ര പറഞ്ഞു പോയി
“എന്നാലും എൻ്റെ സണ്ണിയെ… ആ ചെറ്റയുടെ കൂട്ടുകാരനെ തന്നെ കിട്ടിയുള്ളൂ…ഈ മാധവേട്ടൻ്റെ മോൾകു…..വേറെ എത്ര നല്ല ബന്ധം കിട്ടും….അവൻ നിൻ്റെ ജോണിയെ പോലെ ആവാതെ ഇരുന്ന മതിയായിരുന്നു…”ജയൻ പറഞ്ഞു
“എന്തെങ്കിലും ആവട്ടെ ജയാ…അവരുടെ മകൾ…അവർ തീരുമാനിക്കും…. പിന്നെ അവൻ്റെ കൂട്ടുകാരൻ ആണ് എന്ന് കരുതി..ചിലപ്പോ അത്ര തെണ്ടി ആവണം എന്ന് ഇല്ല….പക്ഷേ എന്നാലും എനിക് എന്തോ ഒരു താല്പര്യ കുറവ് ഉണ്ട്… ആ കുട്ടിക്ക് ഇതിലും നല്ലത് കിട്ടില്ലേ എന്ന് ഒരു തോന്നൽ….” സണ്ണി ചെറിയ നെടു വീർപ്പോട് കൂടി പറഞ്ഞു
“മുകിൽ ഒലിച്ചു നടക്കുന്ന കുട്ടികൾ വരെ ഇതാ കെട്ടി പോകുന്നു..നീ ഇങ്ങനെ നടന്നോ ജയൻ കളി ആകി പറഞ്ഞു
“എനിക് ഇപ്പൊ …അതിൻ്റെ ആവശ്യം തോന്നുന്നില്ല…തോന്നിയാൽ ഞാൻ തന്നെ ഒരുത്തിയെ പിടിച്ച് എന്നെ എൻ്റെ പിള്ളേരെ നോക്കാൻ വീട്ടിൽ ഇരുത്തിപ്പിച്ചോള….നീ ബുദ്ധിമുട്ടി കഷ്ടപ്പെടേണ്ട” സണ്ണി ജയനെ നോക്കി പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറി….വണ്ടി അവരുടെ പണി സ്ഥലത്തേക്ക് നീങ്ങി…
തുടരും
