പ്രണയാസുരം 41

*പ്രണയാസുരം* *41*
ശോ എന്നാലും ഇവളുമാർ അവിടെ  എന്തെടുക്കുവാ അകത്ത് അലീന.. എനിക്ക് ഒരു സമാധാനവുമില്ല.. അവിടേക്ക് ചെന്ന് ഡോറിൽ ഒന്നും കനോക്ക് ചെയ്താലോ..

മണ്ടത്തരം പറയല്ലേ ജാക്കിലിൻ  അവര് നമ്മുടെ സാറന്മാരാണ് അങ്ങോട്ട് കയറി ഇടിച്ചു ചെന്ന് സംസാരിച്ചാൽ അത് അവർക്ക് ഇഷ്ടപ്പെടില്ല.. നിനക്ക് ഓർമ്മയില്ലേ ഇതിന് മുന്നൊരു ദിവസം ആദം സാറിന്റെ വായിൽ  നിന്നും  നിനക്ക് കേട്ടത്..

അലീന ജാക്കിലിനോട് അങ്ങനെ പറഞ്ഞതും ഒരു നിമിഷം അവൾ ആലോചിച്ചു അതേ കഴിഞ്ഞ ആഴ്ച ആദത്തിനോട് വെറുതെ സംസാരിക്കാം എന്ന് കരുതി അകത്തേക്ക് കയറിയതും അവൻ തന്നെ ആട്ടി പുറത്താക്കുകയാണ് ചെയ്തത്.. അത് ഓർക്കുംതോറും ജാക്കിലിന് വല്ലാത്ത അപമാനം തോന്നുന്നുണ്ടായിരുന്നു..

പാർവതിയുടെ ചുണ്ടിലായി പറ്റിയിരിക്കുന്ന തന്റെ ഉമിനീരിനെ കൈവിരൽ കൊണ്ട് തുടച്ച് ആദം പാർവതിയോടായി പറഞ്ഞു ഇപ്പോൾ ഇച്ചായന്റെ പെണ്ണ് പൊയ്ക്കോ, ഇല്ലെങ്കിലേ ഇച്ചായൻ പകലാണെന്ന് ഒന്നു നോക്കില്ല… പാർവതിയുടെ ശരീരത്തിലൂടെ ഒന്നു നോക്കിക്കൊണ്ട് ആദം അങ്ങനെ പറഞ്ഞതും അവളുടെ മുഖം ആകെ ചുവപ്പ് രാശി പടർന്നിരുന്നു..

അയ്യേ ഈ ഇച്ചായന് ഒരു നാണവുമില്ല.. വശ്യമായി നോക്കുന്ന ആദത്തിന്റെ മുഖത്തേക്ക് നോക്കാൻ പറ്റാതെ പാർവതി തന്റെ കൈകൾകൊണ്ട് മുഖം പൊത്തി കൊണ്ട്  അവനോടായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും….

പാർവതിയുടെ നാണത്താൽ പൊതിഞ്ഞ മുഖം കണ്ടതും ആദം അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു… ഗൗരവക്കാരനായ ആദത്തിന്റെ ഇത്തരത്തിലുള്ള മുഖഭാവം പാർവതിക്ക് മാത്രം സ്വന്തമായിരുന്നു..

രണ്ടുപേരും അല്പസമയം കൂടി സംസാരിച്ചു നിന്നാതിന് ശേഷമാണ് പാർവതി പുറത്തേക്ക് ഇറങ്ങിയത്.. അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ കണ്ടു ജാക്കിലിനും അലീനയും അവിടെ നിൽക്കുന്നത്.. ഡെവിയുടെ ക്യാബിനിലേക്ക് നോക്കുമ്പോൾ ടീന അപ്പോഴും പുറത്തേക്ക് വന്നിട്ടില്ല എന്ന് പാർവതിക്ക് മനസ്സിലായി… എന്തുകൊണ്ടൊ ടീനയെ അങ്ങോട്ട് ചെന്ന് വിളിക്കാൻ അവൾക്ക് തോന്നിയില്ല അല്പസമയം കൂടി കാത്തുനിൽക്കാം എന്ന് കരുതി പാർവതി പുറത്തു തന്നെ ടീനയെ വെയിറ്റ് ചെയ്തു നിന്നു…

പാർവതിയുടെ മുഖത്തെ ചുവപ്പ് കണ്ടതും ജാക്വലിന് ആകെ വിറഞ്ഞു കയറി വരുന്നുണ്ടായിരുന്നു..

ഡി ഏതവളാടി നീ ഇതിനു മുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ… ജാക്വിലിന്റെ വളരെ അധികാര ഭാവത്തോടെയുള്ള ചോദ്യം കേട്ടതും പാർവതി അവളെ ഒന്ന് നോക്കി..

എന്താടി ചോദിച്ചതിന് മറുപടി പറയാൻ അറിയില്ലേ…. നീ എന്താടി പൊട്ടിയാണോ…. എന്ത് ധൈര്യത്തിലാടി ഇത്രയും നേരം നീ എന്റെ ആദത്തിന്റെ മുറിയിൽ കയറി ഇരുന്നത് അതിനുമാത്രം എന്തു ബന്ധമാടി നിങ്ങൾ തമ്മിലുള്ളത്… കണ്ടാൽ തന്നെ അറിയാം ഏതോ ലോക്ലാസ് പെണ്ണാണെന്ന്…

അപ്പോഴേക്കും അലീനയും ജാക്വിലിന്റെ പിറകെയായി വന്നുനിന്നു…

കൊമ്പത്തുള്ള പണക്കാരെ കാണുമ്പോൾ ഇവളുമാരെ പോലെയുള്ളവർ മടിക്കുത്തഴിക്കുന്നത് സ്വാഭാവികമാണ് ജാക്കിലിൻ  എന്നാലും എത്ര കിട്ടി ആദം സാറിന്റെ കയ്യിൽ നിന്നും… എന്തായാലും വലിയ തുക ഒന്നും കിട്ടിക്കാണില്ല നിന്നെ പോലത്തെ ഒരു ലോഗ്ലാസ് പെണ്ണല്ലേ  😏… ഞങ്ങളും കുറെ ശ്രമിച്ചത പക്ഷേ മൂപ്പര് അങ്ങ് വീഴുന്നില്ല നീ എന്ത് മായം കാട്ടി ആടി അദ്ദേഹത്തെ വീഴ്ത്തിയത്…

നീ….

💥💥💥💥

ഒരു നിമിഷം ജാക്കിലിനും അലീനയും തരിച്ചു നിന്നുപോയി.. എന്തിനു പറയുന്നു തൊട്ടുപിറകെ വന്ന ടീന പോലും..

മുന്നിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന പാർവതിയെ കണ്ടെതും ടീന വാ തുറന്നു പോയി..

സൂക്ഷിച്ച്…….സൂക്ഷിച്ച് സംസാരിക്കണം…  നിങ്ങൾ ഇപ്പോൾ എന്നോട് പറഞ്ഞതിനുള്ള മറുപടി അതുപോലെ തിരിച്ചു പറയാൻ ഞാൻ നിങ്ങളുടെ പോലെ അത്രയും തരം താഴന്നിട്ടില്ല… മേലിൽ ഇപ്പോൾ സംസാരിച്ചത് പോലെ ഏതെങ്കിലും പെൺകുട്ടികളോട് സംസാരിച്ചാൽ… ദേഷ്യത്തിൽ വിറച്ചുകൊണ്ട് പാർവതി അവർക്ക് നേരെ കൈ ചൂണ്ടിയതും   ജാക്വിലിനും അലീനയും പാർവതിയെ നോക്കി രണ്ടടി പിറകോട്ടേക്ക് മാറി നിന്നു..

അവർക്ക് തന്നെ ഇരു കവിളുകളും പുകയുന്നതുപോലെ തോന്നി..

ടീന ഓടിവന്ന് പാർവതിയെ പിറകിൽ നിന്നും കെട്ടിപ്പുണർന്ന് കൊണ്ട് അവളോടായി പറഞ്ഞു..

“എന്നാലും എന്റെ പാറു കൊചെ നിനക്ക് ഇതിന് മാത്രം   ധൈര്യമുണ്ടെന്ന് ഈ ചേച്ചി അറിഞ്ഞില്ല കേട്ടോ.. നീ എന്റെ മുത്താണ് പൊന്നേ മുത്ത് അതും പറഞ്ഞിട്ട് പാർവതിയുടെ കവിളുകളിലായി ഒന്ന് മുത്തി ടീന …

ആ പിന്നെ മക്കളെ💥💥ഒരു നിമിഷം ടിനയുടെ കൈകൊണ്ടുള്ള അടിയിൽ തലകറുന്നത് പോലെ തോന്നി അലീനയ്ക്കും ജാക്വിലിനും..

ഇതിപ്പോൾ എന്തിനാ തന്നതെന്ന് മനസ്സിലായില്ലല്ലോ അല്ലേ..

അവർ ഇരുവരും ഇല്ല എന്ന് തലയാട്ടി..

അത് പിന്നെ ദോ ആ കാണുന്ന ക്യാബിനിൽ ഉള്ള രണ്ട് സാറന്മാരും ഞങ്ങളും തമ്മിലുള്ള ബന്ധം നീ നേരത്തെ പാർവതിയോട് പറയുന്നത് ഞാൻ കേട്ടിരുന്നു..അതിനെ നിങ്ങളുടെ തള്ളയും തന്തയും അല്ല എന്റെ അപ്പനും അമ്മയും..ഞങ്ങൾ നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികളാണ്… പിന്നെ ഞങ്ങൾ ആരാണെന്ന് ആയിരിക്കും നിങ്ങളുടെ സംശയം.. അവളെ കണ്ടോ അവളാണ് പാർവതി  മിസ്സിസ് പാർവതി ആദം കുരിശിങ്കൽ പിന്നെ ദോ ഇങ്ങോട്ട് നോക്കിയേ പിന്നെ ഞാൻ മിസ്സിസ് ടീന ഡേവിഡ്.. കുരിശങ്കൽ ..

ടീനയുടെ തുറന്നു പറച്ചിൽ അലീനയും ജാക്കിലിനും ഇടിവെട്ടേറ്റത് പോലെ നിന്നുപോയി…

നിങ്ങൾ ഇപ്പോൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ എങ്ങാനും ചേട്ടായി അറിഞ്ഞാൽ നിങ്ങളെ നാളെ ഭിത്തിയിൽ ഫോട്ടോ ആയി തൂക്കിയിട്ട് മാത്രമേ ഞങ്ങൾ ഇരുവരും കാണുകയുള്ളൂ അതുകൊണ്ട് ഇപ്പോൾ നിങ്ങൾ പറഞ്ഞതിന് എല്ലാം കൂടി കൂട്ടി ഞങ്ങൾ തന്നിരിക്കുന്നു അത് ഇവിടെ കഴിഞ്ഞു മേലിൽ ഇമ്മാതിരി വർത്താനം പറഞ്ഞ് കൊഞ്ചി കുഴയാൻ ഞങ്ങളുടെ ഭർത്താക്കന്മാരുടെ അടുത്തേക്ക് പോയി എന്ന് ഞങ്ങൾ അറിഞ്ഞാൽ.. ടീന രണ്ടുപേർക്കും വാണിംഗ് നൽകിക്കൊണ്ട് പാർവതിയുടെ കൈയും പിടിച്ച് താഴേക്ക് ഇറങ്ങിപ്പോയി…

ചെ!!! ദേഷ്യം തീരാതെ ചുമരിൽ കൈയ്യടിച്ചു മുറുകിയ മുഖത്തോടെ ടീനയെയും പാർവതിയെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു ജാക്വലിൻ ..

ഇല്ല അലീന ഈ ജാക്കിലിന് ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കുക തന്നെ ചെയ്യും… അതുകൊണ്ട് മാത്രമാണ് ഇത്രയും വലിയ പണക്കാരായ നമ്മൾ രണ്ടുപേരും ഇവരുടെ അടുത്ത് PA ആയി  വന്നതുപോലും.. നമ്മുടെ ലക്ഷ്യം ഇവരുടെ ഭാര്യമാർ ആവുക എന്നാണ്  അതിനിപ്പോൾ ഏക തടസ്സം ഇവളുമാർ ആണ് കൊന്നു തള്ളണം രണ്ടെണ്ണത്തിനെയും ജാക്കിലിൻ വന്യതയാർന്ന മുഖത്തോടെ അലീനയോട് പറഞ്ഞതും അലീന അത് ശരിവെച്ചു…

ശരിയാണ് അങ്ങനെയൊന്നും വിട്ടുകളയില്ല ഞാൻ എന്റെ ഡെവിയെ തീർക്കണം രണ്ടെണ്ണത്തിനെയും എത്രയും പെട്ടെന്ന്… ആ സമയം രണ്ടുപേരുടെയും മുഖത്ത് വന്യതയാർന്ന ഒരു പുഞ്ചിരി വിടർന്നിരുന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എടാ ആൽവി എന്താണ് ഈ ആലോചിച്ചു കിടക്കുന്നത്..

   ആൽബിന്റെ ശബ്ദമാണ് ആൽവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്..

അത് പിന്നെ  അന്ന് ഒരിക്കൽ നമ്മുടെ ഇച്ചായൻ  ഹോസ്പിറ്റലിൽ ആയ സമയത്ത് ഞാൻ ഒരു പെൺകുട്ടിയുമായി ഒന്ന് കൂട്ടിയിടിച്ചിരുന്നു.. നീ കേട്ടിട്ടുണ്ടോ ഈ love at first sight സത്യത്തിൽ എനിക്ക് ആ പെൺകുട്ടിയോട് അങ്ങനെ എന്തോ ഒന്ന് തോന്നി പ്രത്യേകിച്ച് അവളിലേക്ക് എന്നെ അടിപ്പിച്ചത് അവളുടെ കരിനീല മിഴികൾ ആയിരുന്നു.. ആരാണവൾ?…

ഇനി ഒരുപക്ഷേ ആ ഹോസ്പിറ്റലിൽ തന്നെ ഡോക്ടറോ അല്ലെങ്കിൽ മെഡിസിൻ സ്റ്റുഡന്റ് ആയിരിക്കുമോ ആൽബിൻ അങ്ങനെ ചോദിച്ചതും അപ്പോഴാണ് ആൽവിൻ ആ കാര്യം ചിന്തിച്ചത്..

അത് ശരിയാണല്ലോ ഞാൻ ആ കാര്യം ചിന്തിച്ചില്ല അതെ അതെ അവളുടെ കൈയിൽ വൈറ്റ് കോർട്ട് ചതസ്കോപ്പൊക്കെ ഉണ്ടായിരുന്നു may be ഡോക്ടറോ അല്ലെങ്കിൽ മെഡിസിൻ സ്റ്റുഡന്റോ ആയിരിക്കാം..

എന്നാൽ പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ നമ്മുടെ ഹോസ്പിറ്റലിലോന്ന് അന്വേഷിക്കാടാ ഈ ആൽബിനുള്ളപ്പോൾ നീ എന്തിനാണ് ഭയപ്പെടുന്നത് പുത്രാ നമുക്കെല്ലാം സോൾവ് ചെയ്യാം..

എന്നാൽ പിന്നെ നാളെ തന്നെ പോയി അവളെ കുറിച്ചുള്ള ഹിസ്റ്ററി തപ്പിയാലോ ആൽബി ..ആൽവിൻ വളരെ സന്തോഷത്തോടെ ആൽബിനോടായി ചോദിച്ചു….

നാളെ പോകണ്ട monday നമ്മൾ എന്തായാലും അവിടെ ജോയിൻ ചെയ്യുകയല്ലേ… എന്നിട്ട് അന്വേഷിക്കാം എന്തായാലും ഇത്രയും ദിവസം അവളെയും ആലോചിച്ചിരുന്നില്ല ഇനി രണ്ടു മൂന്നു ദിവസം കൂടിയല്ലേ ഉള്ളൂ… ആൽബിൻ അങ്ങനെ പറഞ്ഞതും ആൽവിനും അത് ശരിയാണെന്ന് തോന്നി…

  രാത്രി എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് മുകളിൽ നിന്ന് ഹെന്ന ഇറങ്ങി വന്ന് ഭക്ഷണം കഴിക്കാൻ എല്ലാവരോടും ഒപ്പം കൂടെയിരുന്നത്…

എല്ലാവർക്കും ഒരു പുഞ്ചിരി നൽകിക്കൊണ്ട്  അവർ   ഭക്ഷണം കഴിക്കുവാൻ തുടങ്ങി..

ഈ സമയമാണ് പാർവതി ടീനക്ക് ഇഷ്ടപ്പെട്ട പാലട പ്രഥമൻ ഉണ്ടാക്കി കൊണ്ടുവന്നത്…

പായസം കണ്ടതും ടീനയുടെ വായിൽ വെള്ളമൂറി.. പിന്നെ മറ്റൊന്ന് നോക്കിയില്ല   കഴിച്ചുകൊണ്ടിരുന്ന ഭക്ഷണമെല്ലാം ഒരു ഭാഗത്തേക്ക് നീക്കിവെച്ച് അവൾ അത് കഴിക്കുവാൻ തുടങ്ങി..

ഏട്ടത്തി ഞങ്ങൾ കൂടി കുറച്ച് താ ആൽബിൻ അവളെ നോക്കി വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു..

ഹോ പോത്തുപോലെ വളർന്നിട്ട് എന്തൊരു നുണയാടാ 😬 ഇല്ല ഇത് എനിക്ക് കഴിക്കാനേ ഉള്ളൂ ആർക്കും തരില്ല😏 അവരെ നോക്കി ഒന്ന് പുച്ഛിച്ച് ടീന വീണ്ടും പായസത്തിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു…

ഇത് കണ്ട ആൽബിൻ മുഖം കയറ്റി വെച്ച് ചപ്പാത്തി ബീഫിൽ വെച്ച് തന്റെ വായിലേക്ക് തള്ളി….

ഈ സമയമാണ്  പാർവതി ഒരു ബൗളിൽ അല്പം പായസം ആൽവിനും ആൽബിനും ക്രിസ്റ്റിക്കും ജോക്കും കൊടുത്തത്.. നാലുപേരുടെയും മുഖം ഒന്ന് തിളങ്ങുന്നത് കണ്ട് ആദത്തിന് സന്തോഷമായി. കാരണം പാർവതി എല്ലാവരുടെയും മനസ്സറിഞ്ഞ് ആണ്  പാർവതി എല്ലാം ചെയ്യുന്നത് എന്നോർത്ത് അവന് അവളോട് വല്ലാത്ത ബഹുമാനവും ഒപ്പം വാത്സല്യവും തോന്നി….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാത്രി കുളിച്ചു പുറത്തേക്ക് വന്ന പാർവതി കബോർഡ് തുറന്നു നോക്കിയപ്പോൾ അതിൽ ഒരു സെറ്റ് മുണ്ട് കണ്ടു.. എന്തോ ഒരു കൗതകത്തിന് അവൾ അത് എടുത്ത് ഉടുത്തുകൊണ്ട് കണ്ണാടിയിൽ പോയി നിന്നു നോക്കി…

അലസമായി മുടിഅഴിച്ചിട്ട് നെറുകയിൽ സിന്ദൂരവും നെറ്റിയിൽ ആയി  ചുവന്ന പൊട്ടും മാത്രമായിരുന്നു അവളുടെ അലങ്കാരം… പുറത്ത് നല്ല ശക്തമായ മഴ പെയ്യുന്ന ശബ്ദം കേട്ടതും പാർവതി ഓടിച്ചെന്ന് ജനലുകൾ തുറന്നിട്ടു…

അതിശക്തമായ ഇടിയും മിന്നലും മഴയാണെങ്കിലും ആ കാഴ്ച കണ്ടു നിൽക്കാൻ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു…

തന്റെ അണിവയറിലായി അമരുന്ന ആദത്തിന്റെ കൈവിരലുകളിൽ പാർവതി പൊള്ളിപ്പിടഞ്ഞു പോയി…..

എന്താ ഭാര്യയെ പതിവില്ലാതെ പുതിയ വേഷത്തിൽ..അവന്റെ ചുടുനിശ്വാസം തന്റെ ചെവിയിടുക്കിൽ ആയി വന്ന പതിച്ചതും പാർവതി തന്റെ കണ്ണുകൾ ഇറുകിയടച്ചുകൊണ്ട് ആദത്തിന്റെ നെഞ്ചിലേക്ക് തന്റെ തല ചേർത്തുവെച്ച് നിന്നു…

ഇച്ചായാ 🔥

എന്താ പാറൂട്ടിയെ 🔥

എനിക്ക് എന്റെ ഇച്ചായന്റെ മാത്രം പാർവതി ആകുവാൻ മോഹം തോന്നുന്നു ദേ ഇപ്പോൾ ഈ നിമിഷം തന്നെ.. പിന്തിരിഞ്ഞു നിന്ന് പാർവതി അവന്റെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞതും ഒരു നിമിഷം ആദത്തിന്റെ ശരീരം പോലും വിറച്ചുപോയി. ആദ്യമായിട്ടാണ് പാർവതി തന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്… അവളുടെ കണ്ണിൽ തന്നോടുള്ള പ്രണയം അലയടിക്കുന്നത് കണ്ടതും ആദത്തിനും തന്റെ പാർവതിയെ അറിയുവാനുള്ള മോഹം തോന്നി…

പാർവതിയെ നോക്കിക്കൊണ്ട് തന്നെ ആദം അവളുടെ മേൽമുണ്ട് പറിച്ചുനിലത്തേക്ക് എറിഞ്ഞതും തന്റെ മുന്നിൽ അർദ്ധനഗ്നയായി നിൽക്കുന്ന പാർവതിയെ കണ്ടു ആദത്തിന്റെ രക്തചൂടു പിടിക്കാൻ തുടങ്ങിയിരുന്നു.. അവളെ തന്റെ ഇരു കൈകളിലുമായി കോരിയെടുത്ത് അവൻ ബെഡിലായി കിടത്തുമ്പോഴും കണ്ണിമാകറ്റാതെ പാർവതി ആദത്തിനെയും ആദം പാർവതിയെയും നോക്കിക്കാണുകയായിരുന്നു….

ഈ സമയം ചെമ്പകശ്ശേരി തറവാട്ടിലെ മഴയിലേക്ക് നോക്കി നിൽക്കുകയാണ് രാധിക… പെട്ടെന്നാണ് അവളുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്…. ഡിസ്പ്ലേയിൽ തെളിഞ്ഞുവരുന്ന പേര് കണ്ടതും രാധികയുടെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു….

ഹലോ മാഡം ഇത് ജാക്കിലിൻ ആണ്…. ഞങ്ങൾക്ക് മേടത്തിനെ ഒന്ന് കാണണമായിരുന്നു…

കാണണം  ജാക്കിലിൻ  എനിക്ക് തന്നെ കണ്ടേ പറ്റൂ നിങ്ങൾ രണ്ടുപേരും നാളെ lake view റിസോർട്ടിൽ എത്തിച്ചേരണം വൈകുന്നേരം 6 മണിക്ക്…

ശരി മാഡം…..

ആദം ഈ  മഴ ഭൂമിയിലേക്ക് എങ്ങനെയാണോ പെയ്തിറങ്ങുന്നത് അതുപോലെ നിന്നിലേക്ക് ഞാൻ ഇടിച്ചു കുത്തി പെയ്തിറങ്ങും . ആ ഒരു ദിവസത്തിന് ഇനി അധികം കാത്തിരിക്കുവാൻ   ഇല്ല എന്ന് നീ അറിയുന്നില്ലല്ലോ ആദം… രാധികയുടെ മുഖത്ത് ഒരു പുച്ഛിരി വിരിഞ്ഞിരുന്നു… എല്ലാം നേടിയെടുത്തവളെപോലെ…

തുടരും

Leave a Reply

You cannot copy content of this page