എടീ മിത്രേ, നീ എന്ത് ചെയ്യുകയാണ് ഉമ്മറത്ത് മഴയിലേക്ക് നോക്കിയിരിക്കുന്ന മിത്രയോടായി ചോദിച്ചു നന്ദന..
ഹേയ് ഞാനിവിടെ വെറുതെ മഴയും നോക്കി അങ്ങനെ ഇരുന്നു പോയി.. പുഞ്ചിരിച്ചുകൊണ്ട് മിത്ര നന്ദനയോട് പറഞ്ഞു…
നീ വന്നേ എന്റെ നന്ദൂട്ടിയെ ഇവിടെ ഇരിക്ക് …
സത്യത്തിൽ അപ്പോഴാണ് നന്ദനയുടെ കൈയിലുള്ള മാങ്ങ മിത്ര കാണുന്നത്..
നല്ല മധുരമുള്ള മാങ്ങ നുണഞ്ഞിരിക്കുന്ന നന്ദനയെ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു..
നിനക്ക് ഇത് ഇപ്പോഴും നിർത്താറായില്ലേ..
ഇല്ല അല്ലെങ്കിലും നിന്നെപ്പോലത്തെ മൂരാച്ചിയോടൊന്നും മാങ്ങയെപ്പറ്റിയോ മധുരത്തെപ്പറ്റിയോ പറഞ്ഞിട്ട് കാര്യമില്ല…
നന്ദന അവളെ ഒന്ന് പുച്ഛിച്ചു..
ഈ സമയം മുകളിലെ മട്ടുപ്പാവിൽ നിന്ന് കൊണ്ട് അശ്വതി നന്ദനയെയും മിത്രയേയും വീക്ഷിക്കുന്നുണ്ടായിരുന്നു…
വൈഭവിനോട് എന്തോ പറഞ്ഞു നടന്നു വരുന്ന കല്യാണി അശ്വതി ആരെയോ നോക്കി മുറുകിയ മുഖത്തോടെ നിൽക്കുന്നത് കണ്ടതും അവിടേക്ക് തന്നെ നോക്കി നിന്നു അവളും ..
താൻ പറയുന്നത് കേൾക്കാതെ കല്യാണി മറ്റെവിടെയോ നോക്കി നിൽക്കുന്നത് കണ്ടതും വൈഭവും അവിടേക്ക് ഒന്നു നോക്കി…
പിന്നീട് പരസ്പരം മുഖത്തോട് മുഖം നോക്കി കല്യാണിയും വൈഭവും നേരെ അശ്വതിയുടെ അടുക്കലേക്ക് നടന്നടുത്തു..
അശ്വതി…. അശ്വതി…
ഹേ… ഹാ ഒന്ന് ഞെട്ടിക്കൊണ്ട് അശ്വതി വൈഭവിന്റെയും കല്യാണിയുടെയും മുഖത്തേക്ക് നോക്കി…
ഹ്മ്മ്മ് എന്താ പറ്റിയത് നിനക്ക് നീ കുറെ നേരമായല്ലോ പുറത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് ..
അതും പറഞ്ഞ് വൈഭവ് അശ്വതി നോക്കിയ വഴിയെ നോക്കിയതും മഴ നോക്കി ആസ്വദിച്ചിരിക്കുന്ന മിത്രയും നന്ദനയെയും കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..
എന്താണ് മോളെ ഒരു അവലക്ഷണം പിടിച്ച നോട്ടം.. വൈഭവ് പുരികങ്ങൾ ഉയർത്തിക്കൊണ്ട് അശ്വതിയോട് ചോദിച്ചു…
കണ്ടില്ലേ ഏട്ടാ അവളുമാരുടെ ഒരു ചിരി… ഏട്ടന് അറിയുമോ ഒരുപാട് വിവാഹാലോചനകൾ എനിക്ക് വരുന്നുണ്ട് പക്ഷേ ഒരുത്തനെയും എന്റെ രുദ്രേട്ടന്റെ ഏഴ് അയലത്ത് കൊള്ളിക്കുവാൻ കൂടി കൊള്ളത്തില്ല… ഒരുപക്ഷേ ഞാൻ അന്നേ പരിശ്രമിച്ചിരുന്നെങ്കിൽ മിത്രയുടെ സ്ഥാനത്ത് ഭാര്യയായി രുദ്രേട്ടന്റെ കൂടെ ഈ ഞാൻ ഉണ്ടാകുമായിരുന്നു… അതുപോലെ നന്ദനയുടെ സ്ഥാനത്ത് കല്യാണിയും..
ഇപ്പോൾ മറ്റൊരുത്തനെ വിവാഹം കഴിക്കുവാൻ കൂടി എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല കാരണം രുദ്രേട്ടനെ ഞാൻ എത്രത്തോളം പ്രണയിച്ചിരുന്നു എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്..ഇതിനെല്ലാം കാരണക്കാരി അവളുമാരാണ് മിത്രയും നന്ദനയും വിടാൻ പാടില്ല ഒരുത്തിയെയും എങ്ങനെയെങ്കിലും വകവരുത്തണം എങ്കിൽ മാത്രമേ ഞങ്ങൾക്ക് അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുവാൻ കഴിയുകയുള്ളൂ പകയെരിയുന്ന കണ്ണുകളോടെ അശ്വതി കല്യാണിയോടും.. വൈഭവിനോടും പറഞ്ഞു.
അത് ചേച്ചി പറഞ്ഞത് ശരിയാണ് രണ്ടുപേരുടെയും കളിചിരികളെല്ലാം കാണുമ്പോൾ എനിക്ക് എന്റെ രക്തം എല്ലാം ഇരച്ചു കയറുവാറുണ്ട്..പക്ഷേ രുദ്രേട്ടന്റെ അത്രയും ഇല്ലെങ്കിലും സൂരജേട്ടന്റെ സ്വഭാവവും അത്ര മോശമല്ല…. അവർക്ക് ആർക്കെങ്കിലും ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ നാശം സുനിശ്ചിതമാണ്.
കല്യാണി അല്പം ഭയത്തോടെ അശ്വതിയോടായി പറഞ്ഞു…
അതേ അശ്വതി കല്യാണി പറഞ്ഞതിലും സത്യമുണ്ട് എടുത്തുചാടി നമ്മൾ എന്തെങ്കിലും പ്രവർത്തിച്ചാൽ നഷ്ടം നമുക്ക് മാത്രം തന്നെയായിരിക്കും ഉണ്ടാവുക…
പക്ഷേ ഏട്ടാ എനിക്ക് രുദ്രേട്ടൻ ഇല്ലാതെ പറ്റില്ല.. ഏട്ടനെ കാണുംതോരും എന്റെ മനസ്സ് എന്റെ കൈപ്പിടിയിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നത് ഞാൻ പല പ്രാവശ്യം അറിഞ്ഞതാണ്.. ആ കാലിൽ വീണ് എന്നെ സ്വീകരിക്കണം എന്ന് പറയുവാൻ ഒരുപാട് ആഗ്രഹിച്ചതാണ്.. പക്ഷേ രുദ്രേട്ടന്റെ സ്വഭാവം ശരിക്കും അറിയുന്നതുകൊണ്ടും മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടും ആണ് എല്ലാം മനസ്സിൽ തന്നെ ഒതുക്കി ഇരിക്കുകയായിരുന്നു ഞാൻ ഇത്രയും കാലം പക്ഷെ എന്റെ മുന്നിലൂടെ ചിരിച്ചു കളിച്ചു നടക്കുന്ന മിത്രയെ കാണുംതോരും എനിക്ക് എന്റെ മനസ്സ് കൈവിട്ടു പോകുന്നു ഏട്ടാ കൈവിട്ടു പോകുന്നു..
ഒരു ഭ്രാന്തിയെ പോലെ അലറിക്കൊണ്ട് അശ്വതി വൈഭവിനോട് പറഞ്ഞു..
കൂൾ ഡൗൺ അശ്വതി കൂൾ ഡൗൺ… നീയൊന്ന് സമാധാനപ്പെട് നമുക്ക് എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം അതുപോലെ കല്യാണി എടുത്തുചാടി നിങ്ങൾ രണ്ടുപേരും ഒന്നും ചെയ്യരുത് നമുക്ക് അവർക്ക് വേണ്ടി ഒരു ചക്രവ്യൂഹം തന്നെ തീർക്കാം പുറമേ നിന്ന് നോക്കുന്നവർക്ക് ഒരു അപകടമരണമായി തോന്നത്തക്ക രീതിയിൽ നമുക്ക് മിത്രയുടെയും നന്ദനയുടെയും കഥ കഴിക്കാം…
എന്ത് പറയുന്നു സമ്മതമാണെങ്കിൽ കൈകൾ ചേർത്ത് വെക്കുക.
വൈഭവ് നീട്ടിയ കൈകളിലേക്ക് ഒരു നിമിഷം കല്യാണിയും അശ്വതിയും പുഞ്ചിരിച്ചുകൊണ്ട് നോക്കി നിന്നു എന്നിട്ട് പരസ്പരം മൂന്നുപേരും കൈകൾ കോർത്തുനിന്നു. ആ സമയം മൂന്ന് പേരിലും വിജയത്തിന്റെ ചിരി കാണുവാൻ ഉണ്ടായിരുന്നു…
പാട്ടും പാടി അകത്തേക്ക് കയറി വന്ന നന്ദനയുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് സൂരജ് അവളെ തന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..
ഒരു നിമിഷത്തെ അവന്റെ പ്രവർത്തിയിൽ അവൾ ഒന്നും ഞെട്ടിപ്പോയി..പിന്നീട് ചുണ്ടുകൾ കോർപ്പിച്ചുകൊണ്ട് അവനെ നോക്കിക്കൊണ്ട് നന്ദന ചോദിച്ചു…
ഹ്മ്മ്മ്മ്… എന്താണ് മോനെ ഉദ്ദേശം..
തികച്ചും ദുരുദ്ദേശം… അവളെ നോക്കി കുസൃതി ചിരിയാലെഅത്രയും പറഞ്ഞ നന്ദനയുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് വയ്ക്കുവാൻ ഒരുങ്ങി അവൻ …
ഹും എന്റെ ഈശ്വരാ എന്തൊരു മാങ്ങയുടെ നാറ്റം ആടി നിന്നെ..നിന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞിട്ടില്ലെടി മാങ്ങ തിന്നു കഴിഞ്ഞാൽ കയ്യും മുഖവും എല്ലാം നല്ലോണം കഴുകണമെന്ന്.. സൂരജ് അവളെ നോക്കി ചീറി കൊണ്ട് ചോദിച്ചു..
ഹോ പിന്നെ ഏതുനേരവും മാങ്ങ കഴിക്കുന്ന ഞാൻ ഏതുനേരവും കൈകഴുകാൻ നിന്നാൽ അതിനെ നേരം ഉണ്ടാക്കു.. നിങ്ങളെന്നെ വേണമെങ്കിൽ ഉമ്മിച്ചാൽ മതി ഇല്ലെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല… നിങ്ങളെക്കാളും എനിക്ക് മാങ്ങ തന്നെയാണ് വലുത്… നന്ദന സൂരജിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..
വികാരവിചാരമില്ലാത്ത ജീവിയെയാണ് ഞാൻ വിവാഹം കഴിച്ചതെന്ന് ഓർക്കണമായിരുന്നു.. മാങ്ങ നക്കി കൊണ്ടിരിക്കുന്ന നന്ദനയെ നോക്കി ഒരു ആത്മഗതം പറഞ്ഞു സൂരജ് നേരെ ബാത്റൂമിലേക്ക് കയറിപ്പോയി…
രുദ്രേട്ടാ മതി എനിക്ക് പോകണം ആരെങ്കിലും കണ്ടാൽ ഇത് നമ്മുടെ ബെഡ്റൂം അല്ല..
So what..
മിത്രയുടെ ചുണ്ടിലായി പതിഞ്ഞ ചോര തുള്ളികളെ കൈകളാൽ തുടച്ചുകൊണ്ട് അവളുടെ ചുണ്ടിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു രുദ്രൻ …
അത് അത് പിന്നെ..മിത്ര വീണ്ടും ഒരു രുദ്രനോട് എന്തോ പറയുവാൻ വന്നെങ്കിലും അതിന് അനുവദിക്കാതെ അവൻ അവളുടെ ചുണ്ടുകളെ വീണ്ടും സ്വന്തമാക്കിയിരുന്നു..
ഈ സമയം രുദ്രനെ മനസ്സിൽ ഓർത്തുകൊണ്ട് പുഞ്ചിരിച്ചു നടന്നുവരുന്ന അശ്വതി ഈ കാഴ്ച കണ്ടതും തറഞ്ഞു നിന്ന് പോയി..
ഇനിയും ആ കാഴ്ച കണ്ടുനിന്നാൽ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താൻ എന്തെങ്കിലും പ്രവർത്തിച്ചു പോകും എന്ന് തോന്നിയ അശ്വതി പിന്തിരിഞ്ഞ് തന്റെ മുറിയിലേക്ക് ഓടി കയറി…
Nooooo!!!!!!!
വിടില്ലടി നിന്നെ ഞാൻ… എന്ത് വില കൊടുത്തും രുദ്രദേവിനെ ഈ അശ്വതി സ്വന്തം ആക്കിയിരിക്കും ആാാാാ!!!!!!
ഈ സമയം ശ്രീദേവിയുടെ മുറിയിൽ..
മോനെ നീ കരുതും പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഇതൊന്നും… അറിയാലോ നിന്റെ അച്ഛൻ പോലും ആ സംഭവത്തിനുശേഷം ഒന്ന് ഒതുങ്ങി പോയി… ഇനിയിപ്പോൾ നമ്മളെ സഹായിക്കാൻ ആരുമില്ല എന്തെങ്കിലും ഒരു പാളിച്ച പറ്റിയാൽ എന്റെ അച്ഛൻ എന്ന് പറയുന്ന തമ്പുരാൻ നമ്മളെ എല്ലാവരും ഇവിടെ നിന്ന് അടിച്ചു പുറത്താക്കും.. അത് മാത്രമല്ല രുദ്രന്റെ കയ്യിൽ നിന്നും കിട്ടിയ അടിയുടെ ക്ഷീണം നിനക്ക് ഇപ്പോഴും വിട്ടു മാറിയിട്ടില്ല വൈഭവ് അതുകൂടി ഓർത്തിട്ട് വേണം എന്തും പ്രവർത്തിക്കുവാൻ..
ശ്രീദേവി അല്പം പേടിയോടെ വൈഭവിനേയും കല്യാണിയെയും നോക്കിക്കൊണ്ട് പറഞ്ഞു..
അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട ഇത്രയും കാലം കളിച്ച കളിയല്ല ഇത് നമ്മുടെ അവസാനത്തെ കളിയാണ് ഇതിൽ വിജയം നമ്മൾക്ക് തന്നെയാണ്.. വൈഭവ് എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചത് പോലെ ശ്രീദേവിയെ നോക്കിക്കോട്ടെ പറഞ്ഞു..
തുടരും
