*ചെകുത്താന്റെ പ്രണയം* 16
ദിവസങ്ങൾ കൊഴിഞ്ഞു പോയി
അമ്മുവിൻ്റെ 18 പിറന്നാള് ആഘോഷിക്കാൻ രാജീവനും സുമയും തീരുമാനിച്ചു
ഏപ്രിൽ 6 ആണ് birthday…
അമ്മു നിമിഷ യുടെ അടുത്ത് ഫോണിൽ അവളെ ക്ഷണിക്കാൻ ആയി വിളിച്ചു .ഒപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചു
“അമ്മു….നീ ആദ്യം മൂപരെ ആദ്യം ക്ഷണിക്ക്..എന്നിട്ട് തീരുമാനിക്കാം…”നിമിഷ പറഞ്ഞു
“വിളിച്ചാൽ വരും അല്ലേ..എന്നിട്ട് ഇഷ്ടം പറയാം..അല്ലേ …അമ്മു ചോദിച്ചു
“വരുന്ന കാര്യം സംശയം ആണ്….. നീ എന്തായാലും പറഞ്ഞു നോക്ക്…”നിമി പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു
അമ്മുവിൻ്റെ ഉള്ളിൽ അവനോട് ഏങ്ങനെ പറയും എന്ന ചിന്ത ആണ്
അച്ഛൻ്റെ കൂടെ ബർത്ത്ഡേ ഡ്രസ്സ് എടുക്കാൻ വേണ്ടി പോയി വരുമ്പോൾ ആണ്..താഴെ parking area വെച്ച് രാജീവനും അമ്മുവും… ഡേവിഡ് നെയും ജയനെയും കണ്ടത്
“സാറേ..നാളെ എൻ്റെ മോളുടെ പിറന്നാള് ആണ്..രണ്ട് പേരും വരണം”രാജീവൻ പറഞ്ഞു
ഡേവിഡ് അമ്മുവിൻ്റെ മുഖത്ത് നോക്കി
“സമയം ഉണ്ടെങ്കിൽ നോക്കാം…”അവൻ ഗൗരവത്തിൽ പറഞ്ഞു
രാജീവന് അത് ഒട്ടും ഇഷ്ടം ആയില്ല..
ലിഫ്റ്റിൽ അമ്മുവിൻ്റെ കൂടെ കയറി..
“എന്തൊരു അഹങ്കാരം ആണ് അയാൾക്…”ദേഷ്യത്തിൽ പിറുപിരുത്ത് പോയി…
അമ്മുവിൻ്റെ മനസ്സിൽ അവനോട് താൻ നാളെ ഹൃദയം തുറന്ന് കാണിക്കുന്ന തിരക്കിൽ ആയിരുന്നു..ചിന്ത മുഴുവനും അവനിൽ ആയിരുന്നു…
###
വൈകുന്നേരം ആണ് birthday party
..
ഫ്ളാറ്റിൽ ഉള്ളവരും..അച്ഛൻ്റെ ഓഫീസ് frds അടക്കം കുറച്ച് പേര് ഉണ്ട്..പക്ഷേ താൻ ആഗ്രഹിച്ച വ്യക്തി മാത്രം ഇല്ല…
ഒരു നീല നിറം ഉള്ള… പാർട്ടി വെയർ lehanga ധരിച്ചു അത്യവശം മേക്കപ്പ് ചെയ്തു സുന്ദരി ആയിട്ടാണ് അമ്മു നിൽക്കുന്നത്…
നിമിഷ വന്നപ്പോൾ തൊട്ട് രണ്ട് പേരും ..ഡേവിഡ് വന്നോ എന്ന് നോക്കുക ആണ്.. cake cutting കഴിഞ്ഞ്…എല്ലാവരും ഭക്ഷണം കഴിച്ച് പിരിഞ്ഞു .
അച്ഛനും കൂട്ടുകാരും.. ചെറുത് ആയി മദ്യ്‌പിച്ചിട്ട ആണ്…
അമ്മ വേഗം അച്ഛനെ വിളിച്ചു കൊണ്ട് കിടത്തി ഉറക്കി…
നിമിഷ തന്നോട്…ഇനി ഡേവിഡ് നേ പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞു ..യാത്ര തിരിച്ചു
ഫ്ളാറ്റിൽ താൻ ഒറ്റപ്പെട്ട പോലെ…സമയം 11:30 കഴിഞു
തൻ്റെ ഉള്ളിലെ പ്രണയം ഇനിയും ഒളിപ്പിക്കാൻ കഴിയില്ല…രണ്ടും കല്പിച്ചു അമ്മു ഫ്ളാറ്റിൽ നിന്ന് ഇറങ്ങി .
അവൻ്റെ ഫ്ലാറ്റ് മുന്നിൽ കോളിംഗ് ബെൽ അടിച്ചു
ഏതാനും നിമിഷങ്ങൾ കൊണ്ട് ഡേവിഡ് തുറന്നു
അവൻ കയ്യിൽ ഒരു മദ്യ ഗ്ലാസ് പിടിച്ചു കൊണ്ട് ആണ് വാതിൽ തുറന്നത്
“ആര് നീയോ??ഇതെന്താ കോലം??അവൻ അവളെ നോക്കി പറഞ്ഞു
“എൻ്റെ.. birthday.. cake തരാൻ..” അമ്മു തൻ്റെ കയ്യിൽ ഉള്ള പ്ലാസ്റ്റിക് ബോക്സിൽ ഉള്ള cake കാണിച്ച് കൊണ്ട് പറഞ്ഞു
“അതിന് ഈ രാത്രി നീ വരണോ…ഞാൻ ഒന്ന് സമാധാനം ആയി ഒരു ഗ്ലാസ്സ് കുടിക്കാൻ തുടങ്ങിയത് ഉള്ളൂ….വാ ഉള്ളിലേക്ക് അവൻ വാതിൽ നേരെ തുറന്നു പറഞ്ഞു
ധൈര്യത്തിൽ ഉള്ളിലേക്ക് കയറിയ പെണ്ണിനെ അവൻ മൊത്തത്തിൽ നോക്കി…
ആദ്യമായി ആണ് ഇത്ര ഒരുങ്ങി കാണുന്നത്…നീല lehanga ധരിച്ച പെണ്ണ് സുന്ദരി ആയി അവൻ ആദ്യം ആയി തോന്നി….
അവൻ നേരെ ബാൽക്കണിയിൽ നടന്നു പിന്നാലെ അവളും…
“ഈ cake മാത്രം ആണോ ഉദ്ദേശം??? ഡേവിഡ് ഒരു സിപ് കുടിച്ചു പുറത്തേക് നോക്കി
“ഇന്ന് എന്താ വരാതെ ഇരുന്നത്…ഞാൻ പ്രതീക്ഷിച്ചു”അമ്മു പറഞ്ഞു
“എന്തിന് …”പുരികം ഉയർത്തി അവൻ ചോദിച്ചു
“ഞാൻ..ഞാൻ ആരും അല്ലേ??അമ്മു വിക്കി കൊണ്ട് ചോദിച്ചു
“എൻ്റെ അയൽവാസി ആയ പെൺകുട്ടി..അതിൽ കൂടുതൽ എന്ത് ബന്ധം??അവൻ ചോദിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്ന് ബോക്സ് വാങ്ങി തുറന്നു cake വാങ്ങി കഴിക്കാൻ തുടങ്ങി…

അമ്മു അവനെ നോക്കി..കറുത്ത t shirt .. പിന്നെ grey tracks ആണ് അവൻ ധരിച്ചിരിക്കുന്നത്….
കഴിക്കുന്ന ഇടയിൽ അവൻ്റെ ചുണ്ടിലും മീശയിലും ക്രീം പടർന്നു കിടക്കുന്നു…
അമ്മു അവൻ്റെ അടുത്തേക്ക് നീങ്ങി നിന്ന്
“ദേ ചുണ്ടിൽ…”കയ്യ് ഉയർത്തി കാണിച്ചു കൊടുത്തു
അവൻ അത് ശ്രദ്ധിക്കാതെ വീണ്ടും തിന്നുന്ന കണ്ട് വീണ്ടും അവൻ്റെ അടുത്ത് നീങ്ങി…അവൻ്റെ ചുണ്ടിലെ ക്രീം വിരൽ കൊണ്ട് തുടച്ചു എടുത്തു്
ഒരു നിമിഷം ഞെട്ടലോടെ ഡേവിഡ് അവളെ നോക്കി …നിലാവിൻ്റെ വെളിച്ചത്തിൽ അപ്സരസ്സ് പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി ..അവളുടെ ദുപ്പട്ട കാറ്റിൽ പറന്നു കൊണ്ട് ഇരുന്നു…പാറി കളിക്കുന്ന മുടി ഇഴകളും..തുടുത്ത ചുണ്ടിലും അവൻ ആദ്യമായി നോക്കി നിന്നു…
അവൻ്റെ നോട്ടത്തിൽ…പരവശ ആയ അമ്മു..അവൻ്റെ കീഴ് ചുണ്ടിനേ ഒന്ന് വിരൽ കൊണ്ട് ഞെരിച്ചു…
“സ്സ്” ഡേവിഡ് അറിയാതെ കണ്ണു അടച്ചു പോയി…അപ്പോഴേക്കും അമ്മു അവൻ്റെ ചുണ്ടിലെക് ചുണ്ട് ചേർത്തിരുന്നു…
ഡേവിഡ് പോലും അറിയാതെ അവൻ ആദ്യമായി അവൾക് മുന്നിൽ വഴങ്ങി കൊടുത്തു…
10 സെക്കൻ്റ് വേണ്ടി വന്നു അവനു അവൾക് തന്നെ ചുംബിക്കുക ആണ് എന്ന് മനസ്സിൽ ആകാൻ …
അപ്പോഴേക്കും അവൻ അവളെ തളളി നിലത്തേക്ക് ഇട്ടു
“ഡീ..കഴുവേറി മോളെ…”ദേഷ്യത്തിൽ പറഞ്ഞു അവളുടെ മുടി പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു
അമ്മു പേടിച്ച് കൊണ്ട് എഴുന്നേറ്റ്….
“നിൻ്റെ..കഴപ്പ്..എന്നോട് തീർത്താൽ ഉണ്ടല്ലോ”ദേഷ്യത്തിൽ അവൻ്റെ കണ്ണും ചുണ്ടും ..ചുവന്നു .
“എനിക് ..എനിക് നിങ്ങളെ ഇഷ്ടം ആണ്..എനിക് വിവാഹം കഴിക്കാൻ ഉള്ള ഇഷ്ടം ആണ്…എനിക് പ്രായ പൂർത്തി ആയത് കൊണ്ടാണ് ..ഇന്ന് തന്നെ ഞാൻ വന്നു പറഞ്ഞത്…”അമ്മു പേടിച്ച് കൊണ്ട് കരഞ്ഞു പറഞ്ഞു
“ഇതിന് ഉള്ള മറുപടി നിനക്ക് തന്നത് അല്ലേ മൈ”***…പിന്നെ എന്ത് തേങ്ങക്ക് ആണ് നീ ഇങ്ങോട്ട് വന്നത്???അവൻ ചോദിച്ചു
“എന്നെ…ഇഷ്രപെട്ടൂടെ..ഞാൻ ചതി..”പറഞ്ഞു തീരുന്ന മുൻപ് അവളുടെ മുഖത്തേക്ക് അവൻ്റെ കയ്യ് വീശി
“ഇനി ..നീ ഇഷ്ടം..പ്രണയം എന്ന് പറഞാൽ…ഇത്ര വയസ്സ് ഉണ്ട് പെണ്ണേ നിനക്ക്..എനിക് എത്ര ഉണ്ട് അറിയോ….എന്നെ പിടിച്ചു പൊക്സോ കേസിൽ ഇടാൻ വേണ്ടി ഇറങ്ങി വന്നതാണോ ഡീ നീ…അവൾക് പ്രേമം പോലും….അതും അവളുടെ തന്തയുടെ പ്രായം ഉള്ള എന്നോട്”ദേഷ്യത്തിൽ ഡേവിഡ് പറഞ്ഞു കൊണ്ട് ഇരുന്നു
“എൻ്റെ അച്ഛന് ഇതിലും പ്രായം ഉണ്ട്”അമ്മു കണ്ണ് നീർ തുടച്ചു കൊണ്ട് പറഞ്ഞു
“നിൻ്റെ കാലെ വാരി തൂകി ഞാൻ കളയണ്ട എങ്കിൽ ഇറങ്ങി പോ..ഇവിടുന്ന്….”നെറ്റിയിൽ കയു വെച്ച് കൊണ്ട് ഡേവിഡ് ദേഷ്യത്തിൽ പറഞ്ഞു
“എന്നെ വേണ്ട മാത്രം പറയല്ലേ….please…. ഞ്ഞാൻ ഒരിക്കലും പറ്റിക്കില്ല..”അമ്മു ഒന്ന് കൂടി അവൻ്റെ അടുത്തേക്ക് പറഞ്ഞു
അപ്പോഴേക്കും ഡേവിഡ് അവളുടെ കയ്യ് പിടിച്ചു തിരിച്ചു പിന്നിൽ ആക്കി..അവളെ തന്നോട് അടുപ്പിച്ച് നിർത്തി
“നിൻ്റെ ഈ പ്രണയം ഈ നിമിഷം നീ മറക്കണം….ഞാനും നീയും അല്ലാതെ ഈ കാര്യം ഈ ലോകത്ത് വേറെ ആരും അറിയരുത്…അറിഞ്ഞാൽ കൊന്നു കളയും ഞാൻ…ഈ ഒരു ജന്മം ഉണ്ടെങ്കിൽ ..ഈ ഡേവിഡ് ഒരിക്കലും നിൻ്റെ സ്വന്തം ആവില്ല്ല…ഇത് എൻ്റെ വാക്ക് ആണ്…”അവൻ അവളെ നോക്കി പറഞ്ഞു കൊണ്ട് അവളെ പിടി വിട്ടു
അവൻ്റെ വാക്കുകളിൽ കുടുങ്ങി കിടക്കുക ആയിരുന്നു…അമ്മു
കരഞ്ഞു കൊണ്ട് അവിടെ നിന്നും ഒരു ഓട്ടം ആയിരുന്നു…ഇനി ഉള്ള ദിവസങ്ങൾ ഏങ്ങനെ ആവും എന്ന് പോലും അറിയാതെ…
തുടരും
