താണ്ഡവം ഭാഗം 16

​രണ്ടുദിവസമായി ദേവ കോളേജിൽ പോയിട്ട്. ഹൃതിക്കിനോടും കൃതികയോടും സുഖമില്ല എന്ന് കളവു പറഞ്ഞു രണ്ടു ദിവസവും അവൾ വസിഷ്ഠയിൽ തന്നെ നിന്നു അതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ അവൾക്കറിയില്ലായിരുന്നു.. മനസ്സിനാകെ ഒരു വിഷമം തന്നെ അലട്ടുന്ന പ്രശ്നം എന്താണെന്ന് മാത്രം അപ്പോഴും ദേവക്ക്‌ മനസ്സിലാകുന്നില്ലായിരുന്നു..
​എങ്കിലും പുറത്ത് അവൾ വളരെ സന്തോഷവതിയായി തന്നെ അഭിനയിച്ചു..
​രാത്രി എല്ലാവരും ഉറങ്ങുന്നതിനു മുന്നേ ഹാളിൽ ഇരുന്നു അൽപനേരം സംസാരിക്കുന്ന ഒരു പതിവ് വസിഷ്ഠയിൽ ഉള്ളതാണ്..
​അന്ന് സംസാരത്തിന് തുടക്കമിട്ടത് ഹരിശങ്കർ ആയിരുന്നു…
​ഇന്ദ്ര ഞാൻ നിന്റെ അച്ഛൻ വിനോദിനെ വിളിച്ചിരുന്നു ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അവനും അറിയേണ്ടതല്ലേ… അവൻ പറഞ്ഞത് ഏതായാലും വിവാഹം നടന്നു അപ്പോൾ പിന്നെ നാട്ടുകാരെ വിളിച്ച് ഒരു റിസപ്ഷൻ അറേഞ്ച് ചെയ്യാം എന്നാണ്… അവൻ അടുത്തമാസം യുഎസ് യിൽ നിന്ന് വരും എന്നിട്ട് ഒരു റിസപ്ഷൻ നടത്താമെന്നാണ് അവന്റെ തീരുമാനം. എന്താ നിന്റെ അഭിപ്രായം..
​ഹരിശങ്കർ മഹേന്ദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു…
​സത്യത്തിൽ ഹരി അങ്കിളിന്റെ ചോദ്യത്തിന് മഹേന്ദ്രൻ എന്ത് മറുപടി കൊടുക്കും എന്നറിയാൻ വേണ്ടി ദേവ മഹേന്ദ്രനിൽ തന്നെ ദൃഷ്ടിയൂന്നി നിന്നു…
​അത് പിന്നെ അമ്മാവാ ഇപ്പോൾ ഒന്നും വേണ്ട കാരണം അമ്മാവന് അറിയാമല്ലോ എനിക്ക് ബിസിനസ്സിൽ ഒരുപാട് ശത്രുക്കൾ ഉള്ള കാര്യം..
​ഞാനിപ്പോൾ വിവാഹിതനായി എന്ന് അറിഞ്ഞാൽ എന്റെ നേർക്കുള്ള ശത്രുത എന്റെ ഇവളിക്കും പടരുവാൻ സാധ്യത വളരെ ഏറെയാണ്.. അതുമാത്രമല്ല ഭദ്ര ഇപ്പോൾ പഠിക്കുകയല്ലേ ഏതുനേരവും ഇവൾക്ക് ചുറ്റും ഗാർഡ്സ് അതൊരു അരോചകമായി തോന്നും ഇവൾക്കും ഒപ്പം കോളേജിലുള്ളവർക്കും…
​അതുകൊണ്ട് വിവാഹം കഴിഞ്ഞ കാര്യം ഇപ്പോൾ ആരും അറിയണ്ട ഭദ്ര ഇപ്പോൾ പഠിക്കുകയല്ലേ പഠനത്തിനുശേഷം നമുക്ക് എല്ലാവരെയും വിളിച്ച് ഒരു പാർട്ടി അറേഞ്ച് ചെയ്യാം അതുവരെ ഇത് രഹസ്യമായി തന്നെ ഇരിക്കട്ടെ അത് ആയിരിക്കും എല്ലാവർക്കും നല്ലത്….
​ഞാൻ അച്ഛനുമായി സംസാരിച്ചോളാം അമ്മാവാ …
​അത്രയും പറഞ്ഞു മഹേന്ദ്രൻ നേരെ മുകളിലേക്ക് കയറി പോയി…
​എന്തുകൊണ്ടും അവൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നിയത് കൊണ്ടായിരിക്കാം ആരും തിരിച്ച് അതിനൊരു എതിർ അഭിപ്രായം പറയാതിരുന്നത്.. എന്നാൽ പിന്നെ അങ്ങനെ തന്നെയാവട്ടെ എന്താ കൃഷ്ണാ നിനക്കും അതുതന്നെയാണോ അഭിപ്രായം..
​ഹരിശങ്കർ തന്റെ അനുജൻ കൃഷ്ണദാസിനോട് ചോദിച്ചു..
​സത്യത്തിൽ ആദ്യം എനിക്കൊരു റിസപ്ഷൻ നടത്തണമെന്ന് തന്നെയായിരുന്നു ഏട്ടാ ആഗ്രഹം കാരണം ഈ വീട്ടിൽ ഒരു ശുഭ കാര്യം നടന്നിട്ട് വർഷം ഏറെ ആയല്ലോ… പക്ഷേ ഇന്ദ്രൻ പറഞ്ഞതിലും കാര്യമുണ്ട്… ബിസിനസിൽ ഉള്ള നമ്മുടെ റൈവൽസ് ആരും മോശമല്ല എപ്പോൾ വേണമെങ്കിലും ഏതു സാഹചര്യത്തിലും നമുക്കൊരു അറ്റാക്ക് എവിടെ നിന്നും പ്രതീക്ഷിക്കാം… അതുകൊണ്ട് ദേവ ഇപ്പോൾ പഠിക്കട്ടെ കാരണം മോളാണ് മഹേന്ദ്രന്റെ ഭാര്യ എന്ന് ആരെങ്കിലും അറിഞ്ഞാൽ…
​ഒരു നിമിഷം അയാൾ മൗനമായി ഇരുന്നു പിന്നീട് ഹരിശങ്കറിനെ നോക്കിക്കൊണ്ട് പറഞ്ഞു..
​ഇന്ദ്രൻ പറഞ്ഞതാണ് ശരി നമുക്ക് കാത്തിരിക്കാം..
​ബാക്കിയുള്ള കുടുംബാംഗങ്ങളും അതിനോട് അനുയോജിച്ചതും പിന്നീട് ആരും അവരുടെ കാര്യം എടുത്തിട്ടില്ല അൽപ്പ നേരം കൂടി സംസാരിച്ചതിന് ശേഷമാണ് എല്ലാവരും അവരവരുടെ മുറിയിലേക്ക് കയറി പോയത്…
​വാസുദേവനും ശ്രീ കലയും ജിത്തുവിന്റെ മുറിയിലേക്ക് കയറുമ്പോൾ വല്ലാതെ പരിഭ്രമിച്ചിരുന്നു കാരണം ഇത്രയും നേരമായിട്ട് അവൻ മുറി തുറക്കുകയോ പുറത്തേക്ക് വരികയോ ചെയ്തിട്ടില്ല..
​തന്റെ മകൻ എന്തെങ്കിലും കടുംകൈ ചെയ്തിട്ടുണ്ടാകും എന്ന് പറഞ്ഞ് അലറി കരയുന്ന ഓമനയെ നോക്കി കൊണ്ടാണ് ശ്രീ കലയും വാസുദേവനും മുകളിലത്തെ ജിത്തുവിന്റെ മുറിയിലേക്ക് കയറി വന്നത്..
​കതക് ശക്തമായി തള്ളിയതും അത് തുറന്നതും രണ്ടുപേർക്കും ആശ്വാസം തോന്നി..
​അകത്തേക്ക് കാലെടുത്തുവെക്കാൻ പറ്റില്ല കുപ്പി ചില്ലുകൾ നിലത്താകെ പരന്നു കിടക്കുകയാണ്… അത് കാലിൽ കയറാതെ ശ്രദ്ധിച്ചുകൊണ്ട് അതീവ ജാഗ്രതയോടെ ശ്രീകല ഓരോ ചുവടും വെച്ച് ജിത്തുവിന്റെ മുറിയിലേക്ക് പ്രവേശിച്ചു.. അവർക്ക് പിറകെയായി തന്നെ വാസുദേവനും ഉണ്ടായിരുന്നു..
​ജിത്തുവിനെ കണ്ണുകൾ കൊണ്ട് പരതിയപ്പോൾ കണ്ടു അലമാരയുടെ ഒരു മൂലയിൽ ആയി ചടഞ്ഞു കൂടിയിരിക്കുന്നവനെ…
​അവന്റെ കൈയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന രക്തത്തുള്ളികൾ കണ്ടതും വാസുദേവന്റെ നെഞ്ചൊന്നു പിടഞ്ഞു..
​മോനെ…..
​അയാൾ അത്രയ്ക്കും വിഷമത്തോടെ ജിത്തുവിന്റെ തലയിൽ തലോടിക്കൊണ്ട് വിളിച്ചതും ജിത്തു പതിയെ തലയുയർത്തിക്കൊണ്ട് അയാളെ ഒന്നു നോക്കി അപ്പോഴത്തെ അവന്റെ മുഖഭാവം എന്താണെന്ന് വാസുദേവനോ ശ്രീ കലക്കൊ മനസ്സിലായിട്ടില്ലായിരുന്നു…
​നിർവികാരതയോടെ ഇരിക്കുന്ന ജിത്തുവിന്റെ അടുക്കലേക്ക് ചെന്ന് അവന്റെ ഇടതൂർന്ന തലമുടിയിൽ പതിയെ തലോടി കൊണ്ട് ശ്രീകല പറഞ്ഞു..
​എഴുന്നേൽക്ക് ജിത്തു ഈ അപ്പച്ചി പറഞ്ഞാൽ നീ കേൾക്കില്ലേ മോനെ… നീ ഇങ്ങനെ ചടഞ്ഞു കൂടി ഇരുന്നാൽ ദേവയെ നിനക്ക് കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..
​വല്ലാത്തൊരു ഭാവത്തോടെ ശ്രീകല അങ്ങനെ ചോദിച്ചതും ജിത്തു സംശയ രൂപേണ അവരെ നോക്കിക്കൊണ്ട് ചോദിച്ചു..
​ഇനി എനിക്ക് അവളെ കിട്ടുമോ അപ്പച്ചി അവൾ മറ്റൊരുത്തന്റെ ഭാര്യയായി കഴിഞ്ഞിരിക്കുന്നു. പക്ഷേ അപ്പച്ചി എന്നോട് പൊറുക്കണം അവളെ ഞാൻ അവന്റെ കൂടെ ജീവിക്കാൻ സമ്മതിക്കില്ല എനിക്ക് കിട്ടാത്തത് ഒന്നും മറ്റൊരാൾക്ക് ലഭിക്കാൻ ഞാൻ സമ്മതിക്കില്ല..
​അപ്പച്ചി സ്വന്തം മോളെ അങ്ങ് മറന്നേക്കു കൊല്ലും ഞാൻ അവളെ അതും എന്റെ ആഗ്രഹങ്ങളെല്ലാം നിറവേറ്റിയതിന് ശേഷം…
​അപ്പച്ചിയുടെ സ്വന്തം മകളുടെ കാര്യമാണ് താൻ അപ്പച്ചിയോട് തന്നെ പറയുന്നത് എന്ന് പോലും ഓർക്കാതെ ജിതേന്ദ്രൻ ശ്രീകലയെ നോക്കി അലറിക്കൊണ്ട് പറഞ്ഞു..
​സത്യത്തിൽ അവൻ എന്താണ് പറഞ്ഞതെന്ന് പിന്നീടാണ് അവൻ ഓർത്ത് എടുത്തത് അല്പം ഭയത്തോടെയും പരിഭ്രമത്തോടെയും അവൻ എഴുന്നേറ്റ് നിന്നുകൊണ്ട് ശ്രീ കലയോട് പറഞ്ഞു..
​എ…..എന്നോട് ക്ഷമിക്കണം അ…അപ്പച്ചി ഞാൻ ഞാൻ…അപ്പോഴത്തെ ഒരു ദേഷ്യത്തിന് അറിയാതെ പറഞ്ഞു പോയതാണ് എന്നോട് ക്ഷമിക്കണം കാരണം ഞാൻ അവളെ അത്രയും സ്നേഹിച്ചിരുന്നു…
​കൈമുഷ്ടി ചുരുട്ടിപ്പിടിച്ച് തലകുനിച്ച് ദേഷ്യം മുഴുവൻ കടിച്ചമർത്തിക്കൊണ്ട് നിഷ്കളങ്കനായി ജിത്തു ശ്രീകലയോടായി പറഞ്ഞു..
​ഈ സമയം പിന്തിരിഞ്ഞു നിൽക്കുന്ന ശ്രീ കലയുടെ അപ്പോഴത്തെ ഭാവം എന്താണെന്ന് ജിത്തുവിന് മനസ്സിലായില്ലായിരുന്നു അവൻ അല്പം ഭയത്തോടെ മുന്നോട്ടേയ്ക്ക് നടന്നു ചെന്ന് അവരോട് എന്തോ ചോദിക്കുവാൻ ഒരുങ്ങിയതും..
​അതിനെന്താ ജിത്തു നീ നിന്റെ ആഗ്രഹങ്ങളെല്ലാം തീർത്തിട്ട് അവളെ അങ്ങ് കൊന്നുതള്ളിയേക്ക് কতകാലം എന്ന് വെച്ചാ ഞാൻ ഈ നാടകം കെട്ടിയാടുക എനിക്കും മടുത്തു
​ഒരു നിമിഷം ജിത്തുവിന് ശ്രീകല എന്താണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ലായിരുന്നു അവൻ പകപോടെ ഞെട്ടിക്കൊണ്ട് തലയുയർത്തി ശ്രീ കലയെ നോക്കി..
​താൻ ഇതുവരെ കാണാത്ത അപ്പച്ചിയുടെ ഒരു പുതിയ മുഖഭാവം കണ്ടു അവൻ പോലും വിറച്ചു പോയി..
​അ..അപ്പച്ചി എന്താണ് ഈ ഈ…..പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല..
​ഹാ…. ഹാ… ഹാ…..
​ഒരു ഭ്രാന്തിയെ പോലെ തന്റെ മുന്നിൽ നിന്ന് പൊട്ടിച്ചിരിക്കുന്ന ശ്രീ കലയെ കണ്ട് ആദ്യമായി ജിത്തുപോലും ഒന്ന് വിറച്ചു പോയി. കാരണം അത്രയും പൈശാചികത നിറഞ്ഞാടുന്നുണ്ടായിരുന്നു അവരുടെ മുഖത്ത്…
​ശ്രീകല വല്ലാത്തൊരു ഭാവത്തോടെ ജിത്തുവിന്റെ അടുക്കലേക്ക് ചെന്ന് അവന്റെ കോളറിൽ മുറുകെപ്പിടിച്ച് മുഖം ശ്രീ കലയുടെ നേർക്ക് അടുപ്പിച്ചുവെച്ചിട്ടുണ്ട് മുറുക്കിയ മുഖത്തോടെ ജിത്തുവിനോട് പറഞ്ഞു..
​ദേവഭദ്ര അവൾ ഈ ശ്രീ കലയുടെ മകളല്ല ഞാൻ പ്രസവിക്കാതെ എനിക്ക് ലഭിച്ചവൾ എന്റെ അടിമയായി വളർത്തുന്നവൾ എന്നിലെ പ്രതികാരം തീർക്കാൻ വേണ്ടി ഞാൻ കണ്ടെത്തിയ വസിഷ്ഠയിലെ അടുത്ത അനന്തരവകാശി….
​ഹാ…. ഹാ… ഹാ…
​അണിമംഗലം തറവാടിനെ പിടിച്ചു കുലുക്കുവാൻ എന്നോണം അവരുടെ അട്ടഹാസം കേട്ട് ജിത്തു വിറങ്ങലിച്ചുകൊണ്ട് വാസുദേവനേ നോക്കുമ്പോൾ അയാളും ഭയത്തോടെ ശ്രീകലയെ നോക്കുന്നുണ്ടായിരുന്നു..
​തന്റെ അച്ഛൻ പോലും ഭയന്നുകൊണ്ട് ശ്രീകലയെ നോക്കുന്നതു കണ്ടതും ജിത്തുവിന് മനസ്സിലായി മുന്നിൽ നിൽക്കുന്ന സ്ത്രീ സാധാരണ ഒരു സ്ത്രീയല്ല അവർക്കുള്ളിൽ തന്നെ അവർ മൂടിവച്ച് ഒരു മറ്റൊരു രൂപമുണ്ടെന്ന് ജിത്തുവിന് ആ സമയം മനസ്സിലാവുകയായിരുന്നു…
​രാവിലെ മഹേന്ദ്രൻ മുറിയിൽ നിന്നുകൊണ്ട് ഏതോ ഫയൽ നോക്കുമ്പോൾ ആണ് വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത് പിന്തിരിഞ്ഞു നോക്കിയപ്പോൾ അല്പം പരിഭ്രമത്തോടെ നിൽക്കുന്ന ദേവയെ ആണ് അവന് കാണാൻ സാധിച്ചത്…
​ഹ്മ്മ്മ് എന്താ
​അത് അത് പിന്നെ ഞാൻ ഞാനിന്ന് കോളേജിൽ പോവുകയാണ്… ദേവ തലകുനിച്ചുകൊണ്ട് മഹേന്ദ്രനോട് പറഞ്ഞു…
​അതിന്
​അവന്റെ അടുത്ത ചോദ്യത്തിൽ കിളി പോയതുപോലെ ഞെട്ടിക്കൊണ്ട് ദേവാ മഹേന്ദ്രനെ തന്നെ നോക്കി നിന്നു…
​ഡീീ!!!
​ആ… ഹേ.. വിളിച്ചോ…
​ദേവ വിറച്ചുകൊണ്ട് മഹേന്ദ്രനെ നോക്കി നിന്നു..
​പിന്നെ വിളിക്കാതെ നീ കോളേജിൽ പോകുന്നതും പോകാതിരിക്കുന്നത് നിന്റെ ഇഷ്ടം അതെന്തിനാ നീ എന്നോട് വന്ന് പറയുന്നത്…
​ഈശ്വര എന്റെ ദേവി അപ്പോൾ ഇയാൾ മാറിയിട്ടില്ലായിരുന്നു മുരടൻ വീണ്ടും ആ കാട്ടാളന്റെ സ്വഭാവം തന്നെയായി ഇയാളോട് വന്നു ചോദിക്കാൻ നിന്ന എന്നെ തല്ലാൻ ആളില്ലാത്തതുകൊണ്ടാണ്….
​മുഖവും ചുണ്ടും കൂർപ്പിച്ച് വച്ച് കണ്ണുരുട്ടിക്കൊണ്ട് ദേവാ മഹേന്ദ്രനിൽ തന്നെ ദൃഷ്ടി ഊന്നി നിന്നതും മഹേന്ദ്രൻ അവളുടെ അടുക്കലേക്ക് ചെന്ന് അവളുടെ മുഖത്തിന് നേർക്ക് കൈകൾ ഒന്ന് ഞൊടിച്ചു…
​ഡീീ!!! എന്താടി നീ ഇപ്പോൾ മനസ്സിൽ കരുതിയത്…
​അയ്യോ ഞാൻ ഒന്നും കരുതിയില്ല ദേവ നിഷ്കുവായി മഹേന്ദ്രന് മറുപടി നൽകി..
​ഉറപ്പാണോ?
​സ… സത്യായിട്ടും….
​തലയിൽ കൈ വെച്ച് നിഷ്കളങ്കതയോടെ ദേവ പറഞ്ഞതും അതിനു ഒന്ന് ഇരുത്തി മൂളി കൊണ്ട് അവൻ അവളോട് പറഞ്ഞു..
​മ്മ്മ്മ് എന്നോട് വന്ന് സമ്മതം ചോദിക്കേണ്ട ആവശ്യമൊന്നുമില്ല നിനക്ക് ഇഷ്ടമുണ്ടെങ്കിൽ പോകാം പോകാതിരിക്കാം i dont care… You got it!!!!
​അടുത്ത അലർച്ചയിൽ ദേവ ഞെട്ടിക്കൊണ്ട് അവനോട് പറഞ്ഞു
​yes മനസ്സിലായി ..
​എന്നാൽ വിട്ടോ വണ്ടി…. വാതിലിന്റെ ചാരുപടിയിൽ ചാരി നിന്ന് കൈകൾ പിണച്ചു കെട്ടികൊണ്ട് മഹേന്ദ്രൻ അത്രയും പറഞ്ഞതും ദേവ പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ പിന്തിരിഞ്ഞു കൊണ്ട് സ്റ്റെയർകെയ്സ് ഇറങ്ങുവാൻ ഓടി…
​സ്റ്റെയർകെയ്സ് ഇറങ്ങുന്നതിന് തൊട്ടു മുന്നേയായി അവിടെ നിന്നുകൊണ്ട് പിന്തിരിഞ്ഞ് അവൾ മഹേന്ദ്രനെ ഒന്ന് നോക്കി അപ്പോഴും അവൻ അവളെ തന്നെ നോക്കി കൈകൾ കെട്ടി നിൽക്കുകയായിരുന്നു..
​ഹ്മ്മ്മ്മ് എന്താ
​മീശ പിരിച്ചുകൊണ്ട് മഹേന്ദ്രൻ ദേവയോട് ചോദിച്ചതും അവൾ അവനെ നോക്കി കൊഞ്ഞനം കുത്തിയിട്ടോരോട്ടമായിരുന്നു…
​ഡീീ!!!!
​അവന്റെ അടുത്ത അലർച്ചയിൽ തന്നെ പെണ്ണ് ജില്ല വിട്ടു എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ആ സമയം 2 പേരുടെ മുഖത്തും ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു…
​തിരികെ മുറിയിലേക്ക് കയറിയ മഹേന്ദ്രൻ കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ട് ഒരു നിമിഷം അങ്ങനെ നിന്നുപോയി കാരണം എത്രയോ കാലങ്ങൾക്ക് ശേഷമാണ് താൻ വീണ്ടും ഒന്ന് ചിരിക്കുന്നതെന്ന് അവൻ ഓർക്കാതെ ഇരുന്നില്ല…
​തുടരും..

Leave a Reply

You cannot copy content of this page