ചെകുത്താന്റെ പ്രണയം 6

സ്കൂട്ടറിൽ ഇരുന്നു കൊണ്ട് അമ്മു ശ്വാസം ആഞ്ഞു വലിച്ച്…
“എൻ്റെ അമ്മു…ഇന്ന് കൊണ്ട് തീരും എല്ലാം എന്ന് കരുതി…ഞാൻ…നി ഓടി വരുമ്പോഴേക്കും ഞാൻ റെഡി ആയി നിന്നതാണ്…ചാവിയും പിടിച്ച്…എന്നാത്തിന നി മൂപ്പരെ പിന്നാലെ പോവുന്ന…നമുക്ക് വേറെ വല്ല മുതുക്കൻ മാരെ നോക്കാടി…നിൻ്റെ taste അതാണു എങ്കിൽ” അലീന അവളെ നോക്കി പറഞ്ഞു…

“പോടീ….ഞാൻ എന്ത് ചെയ്യാൻ ആണ് മനസ്സിൽ പതിഞ്ഞു പോയില്ലേ..പിന്നെ മൂപ്പരെ കാണുമ്പോൾ തന്നെ ഉള്ളിൽ വേറെ ഒരു ഫീലിംഗ് ആണ്..പിന്നെ നീ പറഞ്ഞത് ശേരിയാ…എനിക് കുറച്ച് പ്രായം കൂടുതൽ ഉള്ള ആണുങ്ങളെ ആണ് ആകർഷണം തോന്നുന്ന…അത് എന്താ എന്ന് എനിക് അറിയില്ല”  അമ്മു അവളുടെ തോളിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു….

അലീന പിന്നെ കൂടുതൽ ഒന്നും അവളോട് മിണ്ടാൻ നിന്നില്ല…
അവളെ വീട്ടിൽ ഡ്രോപ്പ് ആകി….അവളുടെ വീട്ടിൽ പോയി…

റാണി അവളെ കാത്തു ഇരിക്കുക ആയിരുന്നു….
“മോളെ അലീ…. വെഡ്ഡിംഗ് ആനിവേഴ്‌സരി celebration നിൻ്റെ ചാച്ചനേ കൂടെ വിളിക്കണം…നാളെ തന്നെ നമുക്ക് എൻ്റെ വീട്ടിൽ  പോയി അമ്മച്ചിയെ സണ്ണിയെ വിളിക്കണം അവർക്ക് സന്തോഷം ആവും…ഒരുപാട് കാല് പിടിച്ചിട്ട് ആണ് നിൻ്റെ പപ്പ….സമ്മതിച്ചത്….ഇപ്രാവശ്യം നമുക്ക് എല്ലാവരുടെയും കൂടെ ആഘോഷിക്കണം…

“നാളെ തന്നെ പോവണം…എന്നാണോ പറയുന്ന….അലീന വായിൽ വിരൽ കടിച്ചു കൊണ്ട് ചോദിച്ചു…

“അതേ..നാളെ തന്നെ പോകാ…റാണി അവളോട് പറഞ്ഞു….
അലീന  വേഗം അമ്മുവിനെ വിളിച്ചു കാര്യങ്ങളും പറഞ്ഞു…

“നീ പേടിക്കേണ്ട അലീന…ചാച്ചൻ നിന്നെ ഒന്നും പറയില്ല…ന്തായലും മൂപ്പരോട് വരാൻ പറയ്….ഞാനും എന്തായാലും വരും…എനിക്കും ഒന്ന് കാണാലോ ”
അമ്മു അവളോട് പറഞ്ഞു.

“അയ്യട അതിന് നിന്നെ ആരു വിളിച്ചു…വലിഞ്ഞു കയറി വരുന്നത് എന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലാ…എൻ്റെ സ്വന്തം ചാച്ഛനെ വളച്ച് എടുക്കാൻ ഉള്ള നിൻ്റെ അടവ്” അലീന കളി ആകി പറഞ്ഞു…

“ഓ പിന്നേ ..ഇതിന് മുൻപ് ഞാൻ വന്നിട്ടില്ല….നി എന്തായാലും പോയി നിൻ്റെ  അമ്മാവനെ വിളിച്ചു വരാൻ പറയൂ” ഇത്രയും പറഞ്ഞു അമ്മു ഫോൺ കട്ട് ചെയ്തു…

പിറ്റെ ദിവസം…അലീന ഉച്ചക്ക് തന്നെ ക്ലാസ്സ് cut ചെയ്തു റാണിയുടെ കൂടെ പോയിരുന്നു…
അമ്മു all the best പറഞ്ഞു അവളെ പറഞ്ഞയച്ചു…

ഉച്ചക്ക് സണ്ണി ചോറ് കഴിച്ചു കൊണ്ടിരിക്കുന്ന നേരം ആയിരുന്നു രണ്ടു പേരും കയറി വന്നത്…
“വാ മോളെ” അലീണയെ അവൻ അവൻ്റെ അടുത്ത് ഉള്ള കസേരയിൽ ഇരുത്തി..ഒരു ഉരുള ചോറ് വായിൽ വെച്ച് കൊടുത്തു…
നല്ല മീൻ കറിയുടെ സ്വദ്‌റ്…അവള് വീണ്ടും വാ പൊളിച്ചു…അവൻ വീണ്ടും അവൾക് വാരി കൊടുത്തു…

“സണ്ണി..നാളെ നീയും അമ്മച്ചിയും ചാച്ചൻ കൂടെ എൻ്റെ വിവാഹ വാർഷിക പരിപാടിക്ക് വന്നേക്കണം….അതിയാൻ ഇപ്പൊ പഴയ ദേഷ്യം ഒന്നും ഇല്ല…എന്നോട് നിന്നെ വിളിക്കുന്നതിൽ പ്രശ്നം ഒന്നും ഇല്ല …എന്ന് പ്രത്യകമയി പറഞ്ഞിട്ടുണ്ട്” റാണി പറഞ്ഞു…

“ഞാൻ..ഞാൻ ഇല്ല റാണി…അമ്മച്ചിയെ ചാച്ചനും വരും..എനിക് ഇനി പഴയ പോലെ ഇതുപോലെ ഉള്ള ഫംഗ്ഷൻ ഒന്നും ആസ്വദിക്കാൻ കഴിയില്ല” സണ്ണി പറഞ്ഞു

“മോനെ… നീ ഇപ്പോഴും പഴയ കാര്യങ്ങള് ചിന്തിച്ചു നിന്നാൽ നിനക്ക് ഒരിക്കലും മുന്നോട്ട് ജീവിക്കാൻ കഴിയില്ല..കഴിഞ്ഞത് കഴിഞ്ഞു..നിനക്ക് വേണം എല്ലാവരെയും പോലെ ഒരു ജീവിതം… നീ തല ഉയർത്തി തന്നെ വരണം…നമുക്ക് എന്തായാലും പോകണം” മത്തായി അവൻ്റെ തോളിൽ പിടിച്ച് പറഞ്ഞു…

അമ്മച്ചിയും അവനോട് സമ്മതിക് എന്ന അർത്ഥത്തിൽ തലയാട്ടി….അവൻ ചെറിയ ഒരു പുഞ്ചിരി നൽകി സമ്മതിച്ചു…

“പിന്നെ നിൻ്റെ ജയൻ ഇല്ലെ…അവനെ കൂട്ടിക്കോ…കുറെ ആയി അവനെ കണ്ടിട്ട് “റാണി പറഞ്ഞു

അവൻ സമ്മതം നൽകി..കുറച്ച് നേരം കൂടി വർത്തമാനം പറഞ്ഞു അവർ പിരിഞ്ഞു…

ഇന്നാണ് വിവാഹ വാർഷിക പരിപാടി….
ബംഗ്ലാവ് പോലെ തോന്നുന്ന ആ വലിയ വീടിൻ്റെ പന്തലിൽ…ഒരുപാട് അലങ്കാരങ്ങൾ ഉണ്ടായിരുന്നു….
ചെറിയ തോരണങ്ങൾ …മിന്നി തിളങ്ങുന്ന ബൾബുകൾ….ചെറിയ ഗാന മേള ട്രൂപ്പ് അവിടെ പാട്ട് പാടുന്നു… സ്വിങ് പൂൾ area അവിടെ ആയിട്ട് ആൽക്കഹോൾ ഡ്രിങ്ക്സ് സെറ്റ് ചെയ്തു വെച്ചിട്ട് ഉണ്ട്…പുരുഷ കേസരികൾ എല്ലാം അവിടെ ആണ്…

വേറെ ഒരു area…food court ആണ്…veg & non veg എല്ലാം ഉണ്ടായിരുന്നു….

സണ്ണിയും കുടുംബവും ജയനും കൂടെ ജീപ്പിൽ കയറി വന്നു…
സണ്ണിയും ജയനും നേരെ  മദ്യം  കണ്ടപ്പോൾ അങ്ങോട്ട് നടന്നു…
മറിയ & മത്തായി .. കുടുംബികാരോട് വിശേഷം പറയുന്ന തിരക്കിലും..

അമ്മു ഒരു  മജന്ത നിറത്തിലുള്ള ചുരിദാർ ആയിരുന്നു…വേഷം..കൂടുതൽ ചമയങ്ങൾ ഒന്നും ഇല്ല..കണ്ണെഴുതി..ഒരു ഹിമാലയ ലിപ് ബാം ഇട്ടു…

അലീന യുടെ അടുത്ത് നിന്നു ചുറ്റും ഉള്ളവരെ വായ നോക്കി നിൽക്കുക ആയിരുന്നു….അവളുടെ കസിൻസ് വന്നു അലിയെ കൊണ്ട് പോയി…
അമ്മുവിന് ഒറ്റ പെട്ട പോലെ തോന്നി…
ബാൽക്കണിയിൽ നിന്ന് നോക്കിയപ്പോൾ കണ്ടൂ…ജയൻ്റെ കൂടെ  അടിച്ചു വിടുന്ന സണ്ണിയെ…നല്ല ഫോമിൽ ആണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിൽ ആവും…

നല്ല ഉറക്കെ ആണ് സംസാരിക്കുന്ന…ചുറ്റും ഉളളവർ ഇവരെ പേടി യോടെ നോക്കി നിൽക്കുന്നു….
അമ്മു താഴേക്ക് ഇറങ്ങി സ്വിമ്മിങ് പോളിൻ്റെ back side ആയിട്ട് ഉള്ള ഭാഗത്തേക്ക് പോയി ….അവിടെ പിന്നാമ്പുറത്ത് നിന്ന് അവനെ വായ നോക്കാം ഇന്ന് കരുതി പോയപ്പോ കാണുന്നില്ല…

“ഇങ്ങേരെ ആരേലും കൊണ്ട് പോയ…ജയൻ ചേട്ടന് മാത്രം ഉള്ളൂ അവിടെ” മനസ്സിൽ ഓരോന്ന് ഓർത്തു തിരിഞ്ഞപ്പോൾ…
ആ ഇരുട്ടിൽ ഒരു സിഗരറ്റ് പുകയുന്ന  വെളിച്ചം…തന്നെ ഉറ്റു നോക്കി സിഗരറ്റ് വലിക്കുന്ന സണ്ണി……

കറുത്ത ഷർട്ടും…ആദ്യത്തെ 3 ബട്ടൺ അഴിഞ്ഞു കിടക്കുന്നു…നെഞ്ചില് ഉള്ള കറുത്ത കുരിശു മാല വ്യക്തമായി കാണാം…..കണ്ണിൽ ചുവപ്പ് നിറം….അവളെ ഉറ്റു നോക്കി…

“നീ എന്താ ഇവിടെ…നിൻ്റെ   കൂട്ടുകാരിയുടെ കൂടെ പോയി നിക്കടി…. ആണുങ്ങൾ വെള്ളം അടിക്കുന്ന അടുത്ത് നിനക്ക് എന്താ….”
വളരെ ഉറക്കെ…എന്നാല് കുഴഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു…

“അത്..അത്…” അമ്മു പേടിച്ച് തപ്പി തടയാൻ തുടങ്ങി…

അവൻ അവളെ നോക്കി പറഞ്ഞു…
“എന്തായാലും നീ വന്നത് അല്ലേ…എന്നെ ആ സ്റ്റെപ്  ഭാഗത്തേക്ക് ഉള്ള വഴി കാണിക്കൂ…എനിക് നല്ല തല വേദന ഉണ്ട്…കിടക്കണം” കുഴഞ്ഞ ശബ്ദത്തിൽ തല പിടിച്ചു അസ്വസ്ഥമായി അവൻ പറഞ്ഞു…

അമ്മു വേഗം തല ആട്ടി…. അവള് മുന്നിൽ നടന്നു… പൂൾൻ്റെ   back side ഇല് ചെറിയ ഒരു നേരിയ വെട്ടം മാത്രമേ ഉള്ളൂ….
ആടി കുഴഞ്ഞു …മുണ്ട് മുറുക്കി കുത്തി…അവൻ അവളുടെ പിറകെ വന്നു…
സ്റ്റെപ് എത്തിയപ്പോൾ അമ്മു അവനെ നോക്കി…
“ഈ വഴി കേറി പോയാൽ മതി…അവിടെ ഉണ്ടാവും…ഗസ്റ്റ് റൂം”അമ്മു പതുക്കെ പറഞ്ഞു

അവൻ അവളെ നോക്കി  മീശ പിരിച്ചു…എന്നിട്ട് പറഞ്ഞു ” പോ..ഇനി ഇവിടെ ചുറ്റി തിരിഞ്ഞു നടക്കാൻ നിൽക്കണ്ട” ഇത്രയും പറഞ്ഞു അവൻ രണ്ട് സ്റ്റെപ് കയറിയതും വീഴാൻ പോയി…
അമ്മു വേഗം അവൻ്റെ വയറിൽ ചുറ്റി പിടിച്ചു…

“വീഴല്ലെ… ഇച്ചായ” അമ്മു അവനെ ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു….അവൻ അവളെ നോക്കി നിന്നു…
പിന്നെ പതുക്കെ അവളുടെ സഹായത്തിൽ സ്റ്റെപ് കയറി….
അവൻ ഒരു പാട് വണ്ണം ഉള്ളത് കൊണ്ട് തന്നെ അവനെ ചുറ്റി പിടിച്ചു നടക്കുന്നത് കുറച്ച് ബുദ്ധി മുട്ട് ആണ്…പക്ഷേ എന്നാലും അമ്മു വാശിയിൽ അവനെ ചുറ്റി പിടിച്ച്…ആദ്യം കാണുന്ന മുറിയിൽ ഉള്ള കട്ടിലിൽ  ഇരുത്തി…..

അവൻ ഇരുതിയത്തും…വേഗം രണ്ട് കാലും നിവത്തി കിടന്നു…
അമ്മു നിന്ന് കൊണ്ട് തന്നെ തൻ്റെ നടു ശെരി ആകി ..പിന്നെ കട്ടിലിൻ്റെ അടുത്ത് ഇരുന്നു…തൻ്റെ ശ്വാസം നേരെ ആക്കി…അവനെ തന്നെ നോക്കിയപ്പോൾ…അവൻ അവളെ ഇമ ചിമ്മാതെ നോക്കി നിൽക്കുക ആയിരുന്നു….

അവളോട് ഒന്നും പറയാതെ…അവൻ അവളെ കട്ടിലിൽ വലിച്ച് ഇട്ടു….
അവളുടെ കഴുത്തിലെക്ക് മുഖം പൂഴ്ത്തി…
“നീയും റെസ്റ്റ് എടുത്തോ”  കുഴഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു…
അവൻ്റെ കൊമ്പൻ മീശയും ചുണ്ടും തൻ്റെ കഴുത്തിൽ പതിഞ്ഞത് കൊണ്ട് ശ്വാസം പോലും എടുക്കാൻ പോലും പറ്റാതെ കിടകുക്ക ആണ് അമ്മു….

“എന്തോന്ന് ഇത്” അവളുടെ കഴുത്തിൽ ശല്യം ആയി തോന്നുന്ന ദുപ്പട്ട അവൻ വലിച്ച് എറിഞ്ഞു…അവളുടെ കഴുത്തിൽ മുഖം ചേർത്ത്…അവളെ വരിഞ്ഞു മുറുക്കി കിടന്നു….

” ശ്വാസം വിട ഡീ…… നീ ചത്ത് പോവും” അവളുടെ കഴുത്തിൽ കിടന്നു കൊണ്ട് തന്നെ അവൻ പറഞ്ഞു….

അമ്മു പതുക്കെ അവൻ്റെ തലയിൽ തലോടി…പെട്ടന്ന് അവൻ ഉയർന്നു കൊണ്ട് അവളുടെ കണ്ണിൽ നോക്കി….
“ഡീ” അവൻ ഉറക്കെ വിളിച്ചു..
അത് ഒരു അലർച്ച ആയിരുന്നു….

തുടരും….

Leave a Reply

You cannot copy content of this page