പ്രണയാസുരം 17

ആാാാാ… റൂമിൽ ഉണ്ടായിരുന്ന സകല സാധനങ്ങളും അടിച്ച് തകർത്തു രാധിക..

ടീന കൈ വീശി അവളുടെ മുഖത്ത് അടിക്കുന്ന രംഗം ഓർക്കുംതോറും അവളുടെ കണ്ണുകൾ രക്ത വർണ്ണമായി മാറി…

മുന്നോട്ട് നടന്ന രാധിക റൂമിലെ കർട്ടനിൽ കൈ ചേർത്തുപിടിച്ചു നിന്നു പുറത്തേക്ക് നോക്കി നിൽക്കുമ്പോഴും ടീനയുടെ മുഖം അവളുടെ മനസ്സിലേക്ക്ഇടിച്ചു കയറി വന്നു കൊണ്ടേയിരുന്നു .. ഒപ്പം ആ സ്ഥാപനത്തിനുള്ള ഓരോ ആൾക്കാരുടെയും മുഖങ്ങളും..

ഇല്ല ഈ അപമാനം ഞാൻ ഒരിക്കലും മറക്കില്ല എന്റെ മുഖത്ത് കൈവച്ചവൾ ആരാണെങ്കിലും അവൾ ഈ ഭൂമിയിൽ ഇനി ജീവിച്ചിരിക്കാൻ പാടില്ല.. ഈ രാധികെയാണ് അവൾ തല്ലിയത് ഇതിൽ നി പശ്ചാത്തപിക്കും ഉറപ്പായും നീ പശ്ചാത്തപിക്കും!!!!!ആാാാാ… കർട്ടനിൽ മുറുകെ പിടിച്ചിരുന്ന അവൾ ശക്തമായി തന്നെ അത് പിടിച്ചു വലിച്ചു ദൂരേക്ക് എറിഞ്ഞു…

ചേച്ചി എനിക്ക് വല്ലാതെ പേടിയാകുന്നു അത് ആ പെൺകുട്ടിയല്ലേ ഇച്ചായന്റെ…

അതേലോ നീ ആദം ചേട്ടായിയുടെ മുൻ ഭാര്യയാണ് അവൾ.. ഡേവിച്ചായൻ എന്നോട് അവളുടെ സകല സ്വഭാവ ഗുണങ്ങളെ പറ്റിയും പറഞ്ഞിരുന്നു അന്നുമുതൽ  അവളെ ഒന്ന് ശരിക്കും കാണുവാൻ തന്നെ കാത്തിരിക്കുകയായിരുന്നു ഈ ടീന.. എന്നതായാലും കർത്താവ് എനിക്ക് അതിനൊരു വഴി കാണിച്ചു തന്നല്ലൊ… എന്റെ കർത്താവേ, നി ഇത്രയും പെട്ടെന്ന് എന്റെ മുന്നിൽ അവളെ കൊണ്ട് എത്തിച്ചു തരും എന്ന് ഞാൻ വിചാരിച്ചില്ല.. സത്യം പറയാലോ വല്ലാത്ത ഒരു മനസ്സുഖം ഉണ്ട്..

ഈ സമയം ഇവൾ എന്തിന്റെ കുഞ്ഞാണോ എന്ന ഭാവത്തിൽ പാർവതി അപ്പോഴും ടീനയെ കണ്ണുമിഴിച്ച് അങ്ങനെതന്നെ നോക്കിയിരുന്നു പോയി..

ഇത് കണ്ട് സത്യത്തിൽ ടീനക്ക് വല്ലാതെ ചിരി വന്നു.. അവൾ പാർവതിയുടെ തലയ്ക്കൊന്നും  കിഴുക്കി..
എന്നതാ പെണ്ണെ നീ എന്നെ ഇങ്ങനെ മിഴിച്ചു നോക്കുന്നത്.. ടീന ഒരു കളിയാലേ  പാർവതിയോടായി ചോദിച്ചു.

അത്.. അത് പിന്നെ ചേച്ചി ചേച്ചിക്ക് എവിടെ നിന്ന ഇത്രയും ധൈര്യം ഒക്കെ.. സത്യത്തിൽ ഞാനാണെങ്കിൽ അവിടെനിന്ന് പേടിച്ചു കരഞ്ഞിട്ടുണ്ടാകും.. പാർവതിയുടെ നിഷ്കളങ്കമായ സംസാരം കേട്ടതും അവളോട് വല്ലാത്ത വാത്സല്യം തോന്നി ടീനക്ക് .. ഒരു അനിയത്തി തനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ടീന ആഗ്രഹിച്ചിരുന്നു പക്ഷേ  അവൾ ഒറ്റ മകളായിട്ടാണ് വളർന്നത് അതുകൊണ്ടുതന്നെ പാർവതിയെ അവൾക്ക് വളരെയധികം ഇഷ്ടമായിരുന്നു..

വീട്ടിലെത്തിയതും ഹാളിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു.. ആദവും ഡെവിയും എല്ലാം ആ കൂട്ടത്തിൽ ഉണ്ട്…

അവരെ കണ്ടപ്പോൾ ആദ്യം രണ്ടുപേരും ഒന്ന് പരുങ്ങിയെങ്കിലും പിന്നെ പതിയെ അകത്തേക്ക് കയറി.. പക്ഷേ എന്തുകൊണ്ടൊ ടീനക്ക് മാളിൽ നടന്ന കാര്യം മറച്ചു വയ്ക്കുവാൻ തോന്നിയില്ല കാരണം മറ്റാരെങ്കിലും വഴി ഇത് അവർ അറിഞ്ഞാൽ എന്തുകൊണ്ട് അപ്പോൾ ഇത് പറഞ്ഞില്ല എന്ന് കരുതും എന്നുള്ളത് അവൾക്കറിയാമായിരുന്നു..

എന്നതാ കൊച്ചേ നീ അവിടെത്തന്നെ നിന്ന് ആലോചിക്കുന്നത്.. വല്യമ്മച്ചി ടീനയോടായി ചോദിച്ചു..

അത് പിന്നെ വല്യമ്മച്ചി എനിക്ക് ഒരു കാര്യം എല്ലാവരോടുമായി പറയാൻ ഉണ്ടായിരുന്നു..

അത്രയും നേരം ഫോണിൽ നോക്കിയിരുന്ന ആദം പതിയെ മുഖമുയർത്തി ടീനയെ ഒന്ന് നോക്കി..

പിന്നീട് ടീന ആഞ്ഞുശ്വാസം  വലിച്ചു വിട്ടു മാളിൽ നടന്ന എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ എല്ലാവരോടുമായി പറഞ്ഞു.. പിന്നീട് തലകുനിച്ചുകൊണ്ട് അവൾ എല്ലാവരോടുമായി പറഞ്ഞു  ” എല്ലാവരും എന്നോട് ക്ഷമിക്കണം ഞാൻ മനപ്പൂർവം ചെയ്തതല്ല എന്റെ മമ്മയെ കുറിച്ച് അവൾ മോശമായി പറഞ്ഞപ്പോൾ.. അതുകൊണ്ട് തല്ലി പോയതാണ് പുറമേന്ന് ഒരാൾ ഇത് ഇവിടെ വന്ന് പറഞ്ഞാൽ ഞാൻ എന്തുകൊണ്ട് പറഞ്ഞില്ല എന്ന് നിങ്ങൾക്ക് എല്ലാവർക്കും തോന്നും അതുകൊണ്ടാണ് ഞാൻ തന്നെ എല്ലാം വ്യക്തമായി പറഞ്ഞത്  ”

ഇത്രയൊക്കെ പറഞ്ഞിട്ടും ആരും ഒന്നും മിണ്ടില്ല എന്ന് കണ്ടെതും സത്യത്തിൽ ടീനക്ക് വിഷമമായി താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് തന്നെ ഉറപ്പിച്ചു..

പക്ഷേ പെട്ടെന്നാണ് ഒരു കയ്യടി ശബ്ദം കേട്ടത് തലയുയർത്തി നോക്കിയതും കണ്ടു അഭിമാനപൂർവ്വം തന്റെ അടുത്തേക്ക് നടന്നു വരുന്ന വല്യമ്മച്ചിയെ..

നീ ഈ കുരിശിങ്കലിലെ മരുമകൾ തന്നെയാണെന്ന് തെളിയിച്ചു തന്നിരിക്കുന്നു.. ഞാനും ആ സമയത്ത് അവിടെ ഇല്ലാതായിപ്പോയി അല്ലെങ്കിൽ ആ താടാകക്കിട്ട് ഞാനും ഒന്ന് കൊടുത്തേനെ.. സത്യത്തിൽ ഇത് കേട്ട പാർവതിയുടെയും ടീനയുടെയും കണ്ണുകൾ ഒന്നുമിഴിഞ്ഞു പോയി…

എന്നതാ പെണ്ണേ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത് നിന്റെ അമ്മച്ചിയെ പറഞ്ഞാൽ രണ്ടു കാരണവും നോക്കി അടിക്കണമായിരുന്നു.. നീ ഒന്നല്ലേ കൊടുത്തോളൂ  അതിലാണ് എനിക്ക് നിരാശ തോന്നുന്നത്..

വല്യമ്മച്ചി എന്തോ കാര്യമായി പറയുന്നത് കേട്ട് അവിടെയുള്ള എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞു വന്നു പിന്നീട് ഒരു കൂട്ട ചിരി തന്നെഉയർന്നു കേട്ടു അതിൽ ആദത്തിന്റെ ചിരിയും കണ്ടതും പാർവതി ആദ്യമായി കാണുന്നതുപോലെ അവനെ നോക്കി നിന്നുപോയി..

സത്യത്തിൽ എത്രയോ കാലത്തിനുശേഷം ആദം ചിരിക്കുന്നത് അപ്പോഴാണ് എല്ലാവരും കാണുന്നത് എല്ലാവരുടെയും മനസ്സ് ഒന്നു നിറഞ്ഞു എന്ന് വേണമെങ്കിൽ പറയാം ആ കാഴ്ച കണ്ട്…

എല്ലാരും തന്നെ ആണ് നോക്കിനിൽക്കുന്നത് എന്ന് കണ്ടതും ആദം പതിയെ ചിരി നിർത്തി വീണ്ടും ഗൗരവഭാവം എടുത്തണിഞ്ഞു വേഗം മുകളിലേക്ക് കയറിപ്പോയി..

ഡെവി പതിയെ  ടീനയുടെ  അടുത്തേക്ക് നടന്നു ചെന്നുകൊണ്ട് അവളുടെ ഷോൾഡറിലൂടെ കൈകൾ ചേർത്ത് കൊണ്ട് പറഞ്ഞു “എടി കെട്ടിയോളെ നീ ജാക്കിചായനി ആയി കളിക്കണ്ട.. നിന്നോട് അവൾ തട്ട് പറഞ്ഞതിന് നീ ഒന്ന് കൊടുത്തു അതിൽ എനിക്ക് പ്രശ്നമൊന്നുമില്ല പക്ഷേ സൂക്ഷിക്കണം അവൾ മുറിവേറ്റ ഒരു പാമ്പാണ് എപ്പോഴാണ് നിനക്ക് തിരിച്ചടി കിട്ടുക എന്ന് പറയാൻ കഴിയില്ല അതുകൊണ്ട് എന്റെ പൊന്നുമോള്‍ സൂക്ഷിക്കുക എപ്പോഴും കൺവെട്ടത്ത് നിന്റെ ഇച്ചായൻ ഉണ്ടാകും എങ്കിലും നീ സൂക്ഷിക്കണം” അത്രയും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് പതിയെ തട്ടി അവൻ പുറത്തേക്കിറങ്ങി പോയി..

ഡെവി പോകുമ്പോൾ അവനെ നോക്കി ടീന പുഞ്ചിരിയാലേ അവിടെത്തന്നെ നിന്നു..എപ്പോഴും തന്റെ താങ്ങായും തണലായും തന്റെ കൂടെ തന്നെ ഡെവിച്ചായൻ ഉണ്ടാകും എന്ന് ടീന ആ സമയം മനസ്സിൽ ഉറപ്പിക്കുക തന്നെ ചെയ്തു..

പാറു മോളെ നീ എന്നാത്തിനാ കൊച്ചെ ഇവിടെ ഇങ്ങനെ നിൽക്കുന്നത് ടീനയുടെ പ്രകടനം കണ്ട് ഇപ്പോഴും മോള് അതിൽ നിന്ന് മുക്ത ആയിട്ടില്ലേ  ആലിസ് ഒരു പുഞ്ചിരിയോടെ അവളോട് ചോദിച്ചു അതിനെ തിരിച്ചൊരു പുഞ്ചിരി നൽകിക്കൊണ്ട് അവൾ ആലിസമ്മച്ചിയോട് പറഞ്ഞു.. ഏയ് അങ്ങനെയൊന്നുമില്ല അമ്മച്ചി പെട്ടെന്ന് ടീന ചേച്ചി അങ്ങനെയൊക്കെ ചെയ്തപ്പോൾ ഞാനൊന്ന് പേടിച്ചു പക്ഷെ ഇപ്പോൾ കുഴപ്പമൊന്നുമില്ല.. നിഷ്കളങ്കമായി പറയുന്നവളെ അവരെല്ലാം വളരെ വാത്സല്യത്തോടെയാണ് നോക്കി നിന്നത്..

എന്നാൽ കൊച്ചു പോയി ഡ്രസ്സ് ഒക്കെ മാറ്റി വാ.. മോളെ നീയും പോയി ഡ്രസ്സ് മാറിയേച്ചും വാ ഞാൻ ചായ എടുത്തു വെക്കാം രണ്ടുപേർക്കും.. അത്രയും പറഞ്ഞു തന്റെ ഇരു മരുമക്കളുടെയും കവിളിൽ ഒന്ന് തലോടി ആലീസ് അടുക്കളയിലേക്ക് പോയി..

ഷോപ്പിങ് ചെയ്തു കൊണ്ടുവന്ന കവറുമായി കയറുമ്പോൾ റൂമിൽ ആരുമില്ലായിരുന്നു.. സത്യത്തിൽ രാധികയുടെ മുഖം അപ്പോഴും പാറുവിന്റെ മനസ്സിൽ വല്ലാതെ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.. ഇപ്പോൾ അവരുടെ മുറിയിൽ രാധികയുടെ ഫോട്ടോ ഇല്ല.. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് വല്യപ്പച്ചൻ അത് എടുത്ത് പുറത്ത് എറിഞ്ഞു..

പക്ഷേ താൻ അവളെ കണ്ടതും ഒരു നിമിഷം തന്റെ കോലം ശ്രദ്ധിച്ചതും അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി..

രാധിക അവളൊരു സർപ്പ സൗന്ദര്യമുള്ള സ്ത്രീയാണെന്ന് പാർവതി ഓർത്തെടുത്തു.. രാധികയെ കുറിച്ചുള്ള ചിന്തകൾ ഓർത്തുകൊണ്ട് തന്നെ പാർവതി തന്റെ സാരി അഴിച്ചു മാറ്റി ബെഡിലെകിട്ടു… പിന്നീട് വസ്ത്രങ്ങളെല്ലാം മാറ്റി അവളൊരു ടവൽ എടുത്തു മാറു വരെ മറിച്ചുടുത്തു പതിയെ ബാത്റൂമിന്റെ അടുത്തേക്ക് ആയി നടന്നു..

സത്യത്തിൽ രാധിക എന്ന വലയത്തിൽ കുടുങ്ങിപ്പോയ പാർവതി താൻ എന്താണ് ചെയ്യുന്നത് എന്ന ബോധം പോലും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.. പതിയെ ബാത്റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി ഡോർ ചേർത്തടച്ചു കൊണ്ട് മുന്നോട്ടു നോക്കിയതും   ഒരു ടവൽ മാത്രം ഉടുത്ത് ഷവറിൽ കുളിച്ചുകൊണ്ട് നിൽക്കുന്ന ആദത്തിനേ അവൾ അപ്പോഴാണ് കണ്ടത്..

ഒരു നിമിഷം അവനെ അങ്ങനെ കണ്ടതും അവൾ അറിയാതെ അലറി പോയി…

ആാാാാ… ഞെട്ടിത്തിരിഞ്ഞു നോക്കിയ ആദം  വെറും ടവൽ ഉടുത്തു നിൽക്കുന്നവളെ കണ്ടതും മിഴിഞ്ഞു പോയി… മുട്ടിനു മുകളിൽ ആയി ഇറക്കിമേയുള്ളു അവളുടെ ടവലിന്…

മുന്നിലൊരു ടവൽ മാത്രം ഉടുത്ത് നിൽക്കുന്ന അവളെ കണ്ടതും സത്യത്തിൽ അവന്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു..

സ്വബോധത്തിലേക്ക് വന്ന പാർവതി തന്റെ മാറുകൾ കൈകൾ കൊണ്ട് മറച്ചു വേഗം വാതിലും തുറന്നു പുറത്തേക്കിറങ്ങാൻ പോയതും നിലത്ത് അംഗീങ്ങായി തെറിച്ചു കിടക്കുന്ന ഷാമ്പുവിന്റെ പതയിൽ ചവിട്ടിയതും ഒരേ സമയമായിരുന്നു.. ബാലൻസ് കിട്ടാതെ അവൾ വീഴാൻ പോയതും  ആദം അവളെ അരയുടെ ചേർത്ത് തന്നിലേക്ക് ചേർത്തുപിടിച്ചതും ഒരേ സമയമായിരുന്നു ..

സത്യത്തിൽ രണ്ടുപേരും ഷാവാറിൽ നിന്നും വരുന്ന വെള്ളത്തിൽ ആകെ നനഞ്ഞു എന്ന് വേണമെങ്കിൽ പറയാം..

പാറുവിന്റെ ശരീരത്തിലെ വെള്ള തുള്ളികളിലേക്ക് ആയിരുന്നു ആദത്തിന്റെ നോട്ടം മുഖത്തിലൂടെ ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ അവളുടെ മാറിൻ ചുഴലിലേക്ക് താഴ്ന്നു ഇറങ്ങുന്നത് ഒരു കൗതുകത്തോടെ ആദം നോക്കി നിന്നു..

ടക്… ടക്… കതകിൽ  അതിശക്തമായ തട്ടുന്ന ശബ്ദം കേട്ടപ്പോൾ ആണ് രണ്ടുപേരും സ്വബോധത്തിലേക്ക് വന്നത്…

മോളെ അമ്മച്ചിയാ എന്നതാ നിനക്ക് പറ്റിയത് നീ ഈ കതക് തുറക്ക്. എന്നാത്തിന നീ നിലവിളിച്ചത് വാതിൽ തുറക്ക് മോളെ ..

ഒരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ പാർവതി ആദത്തിന്റെ മുഖത്തേക്ക് പേടിച്ചരണ്ടു നോക്കി നിന്നുപോയി.. ആദത്തിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..

തുടരും…

Leave a Reply

You cannot copy content of this page