തല ഉയർത്തിക്കൊണ്ട് ദേവാ മുന്നിൽ നിൽക്കുന്നവനെ ഒന്നു നോക്കി..
വെളുത്ത ഉറച്ച ശരീരമാണ്.. നല്ല ഉയരവും അതിനൊത്ത തടിയും.. ഇപ്പോൾ കുളിച്ചു വന്നത് കൊണ്ടായിരിക്കാം മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ട്… വൃത്തിയിൽ വെട്ടിയൊതുക്കി അല്പം നീളമുള്ള താടിയും കുഞ്ഞിക്കണ്ണുകളും ഇളം റോസ് ചുണ്ടുകളും ഉള്ള തന്റെ മുന്നിൽ നിൽക്കുന്നവനെ ദേവ അല്പം ഭയത്തോടെ നോക്കി കാരണം അവന്റെ മുഖത്തെ പേശികൾ എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു കണ്ണുകളെല്ലാം രക്തചുവപ്പ് ആയിട്ടുണ്ട്..
ആരാണെന്നോ എന്താണെന്നോ അറിയാതെ ഒരാളുടെ മുറിയിലേക്ക് അനുവാദം കൂടി ചോദിക്കാതെ കയറിയത് തെറ്റായിപ്പോയി എന്ന് തോന്നിയ ദേവ മറ്റൊന്നും ചിന്തിക്കാതെ ദാവണി തുമ്പ് പിടിച്ചുയർത്തി വേഗം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് മഹേന്ദ്രൻ അവളുടെ വലതു കയ്യിൽ കയറി പിടിച്ചത്..
അവൻ പിടിച്ച കയ്യിലേക്കും അവന്റെ മുഖത്തേക്കും ഭയത്തോടെ നോക്കിയ ദേവക്ക് ഒന്നു ചിന്തിക്കുവാൻ സമയം കൊടുക്കുന്നതിനു മുന്നേ മഹേന്ദ്രൻ എന്ന ഇന്ദ്രൻ അവളെ പിടിച്ച് ഒരൊറ്റ വലിയായിരുന്നു..
ദേവാ നേരേ മഹേന്ദ്രന്റെ നെഞ്ചിലായി ചെന്നിടിച്ചു നിന്നു..
Who are you..
ദേവയുടെ മുഖത്തേക്ക് നോക്കിയിട്ടുള്ള മഹേന്ദ്രന്റെ ചോദ്യത്തിൽ ദേവക്ക് സത്യത്തിൽ മറുപടിയൊന്നും പറയുവാൻ ഇല്ലായിരുന്നു അല്ലെങ്കിൽ അവൾക്ക് അതിന് സാധിക്കുന്നില്ല എന്ന് പറയാo കാരണം അത്രയ്ക്കും ദേവാ ഭയന്നു പോയിരുന്നു..
ചോദിച്ചത് കേട്ടില്ലേടി ആരാണെന്ന്… നീ മോഷ്ടിക്കാൻ വന്നതാണോ!!!!
കണ്ണുകൾ കുറുക്കിക്കൊണ്ട് അവൻ വീണ്ടും അവളോട് ചോദിച്ചതും ദേവ കണ്ണുകൾ നിറച്ച് ഞെട്ടിക്കൊണ്ട് അവനെ ഒന്ന് നോക്കി..
അത് അത് പിന്നെ ഞാൻ ഇവിടെ..
സത്യത്തിൽ ദേവക്ക് അവനോട് ഒന്നും പറയാൻ സാധിക്കുന്നില്ല ഭയം അവളെ വല്ലാതെ തളർത്തി..
ഒപ്പം അവനോട് ചേർന്നുള്ള നിൽപ്പ് അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തന്നെ ജനിപ്പിക്കുന്നുണ്ടായിരുന്നു.. പക്ഷേ മഹേന്ദ്രൻ ഇതൊന്നും ശ്രദ്ധിക്കുന്ന കൂടെയില്ല അവനെ സംബന്ധിച്ചിടത്തോളം തന്റെ മുറിയിൽ അനുവാദമില്ലാതെ കയറിയ പെണ്ണ് ആരാണെന്ന് അറിയാത്തതിലുള്ള എല്ലാ ദേഷ്യവും അവന്റെ മുഖത്തും കാണാനുണ്ടായിരുന്നു..
ഇനിയും അവിടെ നിന്നാൽ ശരിയാകില്ല എന്ന് തോന്നിയ ദേവ മഹേന്ദ്രൻ പിടിച്ച തന്റെ കൈയുടെ മുറുക്കം ഒന്ന് അയഞ്ഞു എന്ന് കണ്ടതും അവനെ പിടിച്ച് തള്ളി അവൾ അവിടെ നിന്നും ഇറങ്ങി ഓടി..
ഡീീ നിൽക്കടി അവിടെ!!!!!..
അലറിക്കൊണ്ട് മഹേന്ദ്രനും ദേവയുടെ കൂടെ പിറകെ ഓടിയതും അവൻ കാണുന്നത് അവന്റ് നേരെ ഓപ്പോസിറ്റ് ഉള്ള മുറിയിൽ കയറി വാതിൽ അടയ്ക്കുന്നവളെയാണ്.
ഓടിവന്ന് അവൻ ആ ലോക്കിൽ പിടുത്തമിട്ട് തുറക്കുവാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് അവൾ പൂട്ടി എന്ന് കണ്ടതും അവന് ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു..
എന്ത് ചെയ്യും എന്ന് ആലോചിച്ചു നിന്ന മഹേന്ദ്രൻ പെട്ടെന്നാണ് തന്റെ ഇടതുവശത്ത് കാണുന്ന മുറിയുടെ അരികിലേക്ക് ചെന്ന് വാതിൽ കൊട്ടിയത്..
കൊട്ടൽ കുറച്ച് അധികം ശബ്ദത്തോടെ ആയതും മുറിയിൽ നിന്നും കോട്ടുവാ ഇട്ടുകൊണ്ട് അർജുൻ പുറത്തേക്കിറങ്ങി വന്നു..
എന്താ ഇന്ദ്ര എന്താ കാര്യം നിനക്ക് ഉറക്കം ഒന്നും ഇല്ലേ?
ഉറക്കച്ചടവിൽ അർജുൻ മഹേന്ദ്രനെ നോക്കി ചോദിച്ചു സത്യത്തിൽ പിന്നീടാണ് താൻ ആരോടാണ് സംസാരിക്കുന്നത് എന്നുള്ള ബോധം അവന് വന്നത്..
തലയൊന്നു കുടഞ്ഞ് മുൻപോട്ടെക്ക് നോക്കിയതും അവൻ കാണുന്നത് മുറുകെ മുഖത്തോടെ വെറും ടവലും ധരിച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന മഹേന്ദ്രനെയാണ്..
അല്ല അത് അത് പിന്നെ ഞാൻ എന്തോ ഒരു സ്വപ്നം കണ്ടതാണ് അല്ല നീ പറയൂ എന്താ കാര്യം, എന്തിനാ നീ എന്നെ വിളിച്ചത്?
അർജുൻ നിഷ്കളങ്കനായി മഹേന്ദ്രനോട് ചോദിച്ചു..
ഇങ്ങനെ പോത്തുപോലെ കിടന്നു ഉറങ്ങിക്കോ ഇതിന്റെ അകത്ത് കള്ളൻ കയറിയാൽ പോലും നീ അറിയില്ല.. സെക്യൂരിറ്റി എവിടെ അവനെ ഇവിടെ നിന്ന് പിരിച്ചുവിടണം ഒരു പെണ്ണ് ഇതിനകത്ത് കയറി മോഷ്ടിക്കാൻ ഒരുങ്ങി നിങ്ങൾ ആരും അറിഞ്ഞില്ല അല്ലേ..
ഞാൻ എന്തായാലും പോലീസിനെ വിളിക്കട്ടെ….
അതും പറഞ്ഞ് മഹേന്ദ്രൻ ഫോണെടുത്ത് പോലീസിനെ വിളിക്കുവാൻ ഒരുങ്ങിയതും അർജുൻ ഞെട്ടിക്കൊണ്ട് അവനോട് ചോദിച്ചു
അല്ല ഇന്ദ്ര ആ കാണുന്ന മുറിയിലെ പെൺകുട്ടിയുടെ കാര്യമാണോ നീ പറയുന്നത്..
അർജുന്റെ ചോദ്യം കേട്ടതും മഹേന്ദ്രൻ കണ്ണുകൾ ചുരുക്കി കൊണ്ട് അവനോട് ചോദിച്ചു..
നിനക്ക് എങ്ങനെ അറിയാം ആ മുറിയിൽ പെൺകുട്ടിയുള്ള കാര്യം..
പിന്നീട് അർജുൻ ഇന്ന് രാവിലെ ജോഗ്ഗിങ്ങിന് പോയത് മുതൽ നടന്ന എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ മഹേന്ദ്രനോടായി പറഞ്ഞു..
വേണ്ടിയിരുന്നില്ല ആരാണെന്നോ എന്താണെന്നൊ അറിയാതെ ആ പെൺകുട്ടി പറയുന്നതും വിശ്വസിച്ചു എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ അവളെവിടെ കയറ്റിപ്പുറപ്പിച്ചത്..
അങ്ങനെയല്ലേടാ ഞാൻ അന്വേഷിച്ചിരുന്നു നമ്മുടെ കോളേജിൽ തന്നെയാണ് ആ കുട്ടി അഡ്മിഷൻ എടുത്തിരിക്കുന്നത് ഡീറ്റെയിൽസ് നോക്കിയപ്പോൾ സത്യമാണ് അങ്ങനെ ഒരു കുട്ടി നമ്മുടെ കോളേജിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്..
അർജുൻ അങ്ങനെ പറഞ്ഞതും മഹേന്ദ്രൻ ഒന്ന് ശാന്തനായി..
ഹ്മ്മ്മ്മ് fine എന്തെങ്കിലും ചെയ്യ്.. അത്രയും പറഞ്ഞു അല്പം മുശിച്ചിലൂടെ തന്നെ മഹേന്ദ്രൻ മുറിയിലേക്ക് കയറിപ്പോയി പോകുന്നതിനിടയിൽ ദേവയുടെ മുറിയുടെ വാതിലിന്റെ അരികിലേക്ക് നോക്കുവാനും അവൻ മറന്നില്ല..
ഈ സമയം മുറിയിൽ എത്തിയ ദേവക്ക് തന്റെ കൈയുടെയും കാലിന്റെയും വിറയൽ ഇപ്പോഴും നിന്നിട്ടില്ലായിരുന്നു.. ആരാണെന്ന് അറിയില്ലെങ്കിലും ഇപ്പോഴും ആ വ്യക്തിയുടെ ശരീരത്തിൽ നിന്നും വമിക്കുന്ന പെർഫ്യൂമിലേക്ക് ഗന്ധം ഇപ്പോഴും തന്റെ ശരീരത്തിൽ തങ്ങിനിൽക്കുന്നതുപോലെ ദേവക്ക് തോന്നി..
പിന്നീട് ഒന്നും ആലോചിക്കുവാൻ ആഗ്രഹമില്ലാത്ത പോലെ തല ഒന്ന് കുടഞ്ഞുകൊണ്ട് അവൾ നേരെ ബെഡ്ഡിലേക്ക് വീണു.. അധികം വൈകാതെ തന്നെ അവൾ ശാന്തമായി തന്നെ ഉറങ്ങിപ്പോയിരുന്നു..
പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് ദേവാ നേരെ ബാൽക്കണിയിൽ ആയി ചെന്നുനിന്നു.. നെറ്റിയിൽ ഒരു കെട്ട് ഉള്ളതുകൊണ്ട് തന്നെ അവൾക്ക് തല ശരിക്കും തുറത്തുവാൻ കഴിഞ്ഞില്ലായിരുന്നു..
മുടി ശരിക്കും തുവർത്താത്തത് കൊണ്ടായിരിക്കാം അവളുടെ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റിറ്റ് നിലത്താകെ പടർന്നിരുന്നു…
പക്ഷേ ദേവയാതൊന്നും ശ്രദ്ധിക്കുന്ന കൂടെയില്ലായിരുന്നു അവൾ പുറത്തെ മാവിൻ ചുവട്ടിലായി വന്നിരിക്കുന്ന വിവിധ വർണ്ണങ്ങളോട് കൂടിയ പലതരം പക്ഷികളെ നോക്കി നിൽക്കുന്ന തിരക്കിലായിരുന്നു..
ഈ സമയം വീട്ടിൽ തന്നെ സെറ്റ് ചെയ്ത എക്സൈസ് മുറിയിൽ നിന്നും ടർക്കിയിൽ തന്റെ മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങിയ മഹേന്ദ്രൻ കാണുന്നത് മാവിന്റെ ചില്ലയിൽ തൂങ്ങി കിടക്കുന്ന മാങ്ങ പറയ്ക്കുവാൻ ശ്രമിക്കുന്ന ദേവയെയാണ്..
അവൾ ഏതുനിമിഷം വേണമെങ്കിലും താഴത്തേക്ക് കാലുതെന്നി വീഴുമെന്ന് അവന് തോന്നി…
ഡീീ!!!
അവന്റെ അലർച്ച കേട്ടതും ഞെട്ടിക്കൊണ്ട് ദേവ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന മഹേന്ദ്രനെ..
അവളോട് എന്തോ പറയാൻ വേണ്ടി മഹേന്ദ്രൻ കാലെടുത്ത് മുൻപോട്ടേക്ക് വച്ചതും നിലത്ത് അവളുടെ മുടിയിൽ നിന്നും ഇറ്റു വീണ വെള്ളത്തിൽ ചവിട്ടി അവൻ വഴുതി നേരെ നിലത്ത് വീണുപോയി..
അആഹ്!!!!
ഇത് കണ്ട ദേവ ഭയന്ന് കൊണ്ട് വായിൽ കൈവെച്ച് അവനെ തന്നെ നോക്കി നിന്നു..
ഒരു നിമിഷം ഞെട്ടിത്തരിച്ചു കൊണ്ട് തന്റെ മുന്നിൽ വീണ് കിടക്കുന്ന മഹേന്ദ്രനെ ദേവ നോക്കി നിന്നു..
അവൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ആദ്യം മനസ്സിലായില്ല…
പിന്നീട് സ്വബോധത്തിലേക്ക് വന്ന ദേവ വേഗം മഹേന്ദ്രന്റെ അടുക്കലേക്ക് ചെന്നുകൊണ്ട് അവനോട് ചോദിച്ചു..
ഞാൻ…..ഞാൻ സഹായിക്കട്ടെ…
അല്പം പരിഭ്രമത്തോടെ അവൾ അവനോട് ചോദിച്ചു.
സത്യത്തിൽ നല്ലൊരു വീഴ്ച തന്നെയാണ് മഹേന്ദ്രൻ വീണത് അതുകൊണ്ട് തന്നെ അവന് ആരുടെയെങ്കിലും സഹായം വേണമായിരുന്നു ഒന്നു എഴുന്നേറ്റ് നിൽക്കുവാൻ ഒപ്പം നിനക്കാത്ത വീഴ്ചയായതിനാൽ നട്ടെല്ലിന്റെ ഭാഗത്തുനിന്ന് നല്ല വേദനയും എടുക്കുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ മഹേന്ദ്രൻ അവളെ നോക്കാതെ തന്നെ ഒന്ന് മൂളി…
ഹ്മ്മ്മ്
അവന്റെ മൂളൽ കേട്ടതും ദേവ വേഗം ഇന്ദ്രനെ പിടിച്ച് എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചു..
സത്യത്തിൽ മഹേന്ദ്രന്റെ ഭാരം ദേവക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… എങ്കിലും അല്പം ബുദ്ധിമുട്ടി ആണെങ്കിലും മഹേന്ദ്രനെ ദേവാ എഴുന്നേൽപ്പിച്ച് തൊട്ടടുത്തായി കാണുന്ന ചാരുപടിയിൽ ആയി ഇരുത്തി…
ഇനിയെന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന അവൾ അവന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
ഇവിടെ ഇരിക്കൂ ഞാൻ താഴെ ചെന്ന് അമ്മയോട് പറയാട്ടോ..
അത്രയും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ദേവ വേഗം താഴോട്ടേക്ക് ഇറങ്ങിയോടി..
ഈ സമയം വേദന സഹിക്കാൻ കഴിയാതെ മഹേന്ദ്രൻ വല്ലാത്തൊരു അവസ്ഥയിലായി പോയിരുന്നു..
ആരോട് ചോദിച്ചിട്ടാ തന്തേ നിങ്ങൾ അവളെ കോളേജിൽ പഠിപ്പിക്കുവാൻ വിട്ടത്..
ജിത്തു വാസുദേവൻറെ നേർക്ക് കയർത്തുകൊണ്ട് അയാളോടായി ചോദിച്ചു..
ഒരു നിമിഷത്തെ അവന്റെ പ്രവർത്തിയിൽ വാസുദേവൻ ആകെ വിയർത്തുപോയി തന്റെ സ്വന്തം മകനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല ഇടയ്ക്കിടയ്ക്ക് അവൻ ഇതുപോലെ വല്ലാതെ എക്സ്ൻട്രിക് ആയി പെരുമാറും അപ്പോൾ മുൻപിൽ ഉള്ളത് അച്ഛനാണോ അമ്മയാണോ എന്നുള്ളത് ഒന്നും അവന് ഒരു പ്രശ്നമുള്ള കാര്യമേ അല്ല…
എല്ലാ അത് പിന്നെ മോനെ ആ പെണ്ണ് പഠിക്കണം എന്ന് പറഞ്ഞപ്പോൾ…
അതിന്….അതിന് നിങ്ങളൊക്കെയാണോ സമ്മതം നൽകേണ്ടത് ഞാൻ അവളുടെ ഭർത്താവാകാൻ പോകുന്നവനാണ് അപ്പോൾ എന്നോട് ആയിരിക്കണം അവൾ സമ്മതം ചോദിക്കേണ്ടത് അല്ലാതെ നിങ്ങളോടോ ഈ തറവാട്ടിൽ ഉള്ളവരോടോ അല്ല..
കയ്യിൽ ഉണ്ടായിരുന്ന ഒരുതരം കഞ്ചാവ് കലർന്ന സിഗരറ്റ് വലിച്ചൂതി വിട്ടുകൊണ്ട് അവൻ ആക്രോഷിച്ചു കൊണ്ട് വാസുദേവനോട് പറഞ്ഞു..
എന്തായാലും അവൾ പഠിക്കുവാൻ പോയില്ലേ ഇനി പഠിക്കട്ടെ പിന്നെ നിന്റെ കേസും വക്കാണവും ഒന്നും തീർന്നിട്ടില്ലല്ലോ അല്ലേ?
വാസുദേവന് അല്പം ഭയം ഉണ്ടെങ്കിലും ജിത്തുവിനെ നോക്കി അവനെ മയപ്പെടുത്തുവാൻ വേണ്ടി എന്നോണം അയാൾ അവനോട് ചോദിച്ചു..
ഹും ആ ഒരുമ്പട്ടവളുടെ ഒരു പഠിപ്പ് നിങ്ങൾക്കറിയോ തന്തെ അവൾ ഇപ്പോൾ ആ കോളേജിൽ ഇല്ല അവളെ ഞാൻ ആ ഹോസ്റ്റലിലും അന്വേഷിച്ചിരുന്നു നിങ്ങൾ പറഞ്ഞ അഡ്രസ്സ് പ്രകാരമാണെങ്കിൽ അവളിപ്പോൾ ഹോസ്റ്റലിലോ കോളേജിലോ ഒന്നുമില്ല എവിടെയോ ത***** തിരിഞ്ഞു നടക്കുകയാണ് ആ കാ*****മോള്..
മുറുകിയ മുഖത്തോടെ ജിത്തു വാസുദേവനോട് പറഞ്ഞു..
ഹേ!!! എന്റെ ദേവി ചതിച്ചോ നീ എന്തൊക്കെയാ ജിത്തു ഈ പറയുന്നത്..
മുറിയുടെ വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറിയ ശ്രീകല ദേവയുടെ അമ്മ ഞെട്ടിക്കൊണ്ട് ജിത്തുവിനോട് ചോദിച്ചു…
ശ്രീകലയെ കണ്ടതും ജിത്തുവേഗം മുഖത്ത് നിഷ്കളങ്ക ഭാവം വരുത്തിക്കൊണ്ട് അവരോട് പറഞ്ഞു..
അതെ ആന്റി ആന്റിയുടെ മകൾ എന്ന് പറയുന്നവൾ നമ്മളെ എല്ലാവരെയും ചതിച്ചുകൊണ്ട് എവിടെയോ ത***** തിരിഞ്ഞു നടക്കുകയാണ്.. കൊച്ചിയിൽ വച്ച് ഞാൻ അവളെ കണ്ടതാണ് എന്നാൽ സ്നേഹപൂർവ്വം എന്റെ ജിത്തേട്ടാ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പുണരേണ്ടതിന് പകരം അവൾ എന്നെ കണ്ടു ഓടിയിരിക്കുന്നു..
അതിന്റെ അർത്ഥം തന്നെ എന്താണെന്ന് അപ്പച്ചി ഒന്ന് ആലോചിച്ചു നോക്കിയേ… അവളുടെ കള്ളക്കളി ഞാൻ കണ്ടു പിടിച്ചേക്കാം എന്ന ഭയത്തോടെ അവൾ ഇറങ്ങി ഓടിയത് ആയിരിക്കില്ലേ…
തന്റെ കൈകൾ ജനവാതിലിന്റെ അഴികളിൽ പിടിച്ചുകൊണ്ട് മുഖത്ത് ദുഃഖം ഭാവിച്ച് ജിത്തു ശ്രീ കലയോട് പറഞ്ഞു അതിനിടയിൽ തന്നെ അവർ കാണാതെ തന്റെ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് പുറത്തേക്ക് വലിച്ചെറിയുവാനും അവൻ മറന്നില്ല..
ജിത്തു പറയുന്നത് കേട്ടതും ശ്രീകല ആകെ നാണംകെട്ട് വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി..
ഹോ ഇങ്ങനത്തെ ഒരു നശൂലത്തെ ആണല്ലോ എനിക്ക് മകളായി ദൈവം തന്നത്… കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായ അസത്ത്..
ഹും മാധവന് അല്ലായിരുന്നൊ അവളെ പഠിപ്പിക്കുവാൻ ശുഷ്കാന്തി ഇപ്പോൾ കണ്ടില്ലേ….
ചെ!!!അവൻ ഇവിടെ ഇല്ലാതെയായി പോയില്ലെങ്കിൽ നാലു വർത്തമാനം ഞാൻ അവനോട് പറഞ്ഞേനെ…
സാരിയിൽ കൈകൾ തെറുപിടിച്ചു കൊണ്ട് ശ്രീകല മുറുകിയ മുഖത്തോടെ സ്വയം പറഞ്ഞുകൊണ്ടിരുന്നു..
അങ്ങനെ വിട്ടാൽ പറ്റില്ല ജിത്തു മോനെ കണ്ടുപിടിച്ചിരിക്കണം അവളെ ഇവിടെ കൊണ്ടുവരണം മതി അവളുടെ പഠിത്തം.. നിന്നെ കണ്ടിട്ട് അവൾ ഓടണമെങ്കിൽ എന്തോ ഒരു കള്ളത്തരം എന്തായാലും ഉണ്ട്…
നീ ഏതായാലും കൊച്ചിയിലേക്ക് തന്നെയല്ലേ പോകുന്നത്… മോനെ നിന്റെ സ്വാധീനം വെച്ച് അവളെ അവിടെയെല്ലാം അരിച്ചു പൊറുക്കണം..മതി അവളുടെ പഠിപ്പ്…അവൾ ഇവിടെ വന്നു കഴിഞ്ഞാൽ പിറ്റത്തെ ആഴ്ച തന്നെ ഞാൻ നിങ്ങളുടെ വിവാഹം നടത്തിയിരിക്കും.. ശ്രീകല ആണ് പറയുന്നത്..
മോനെന്തായാലും ഒന്ന് വിശ്രമിക്ക് ഇത്രയും ദൂരെ നിന്ന് യാത്ര ചെയ്തു വന്നതല്ലേ എന്ത് ചെയ്യാം ഈ അപ്പച്ചിയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് നീയാ ഒരുമ്പട്ടവളെ വിവാഹം കഴിക്കുന്നത് എന്ന് എനിക്കറിയാം… മോൻ അല്പസമയം ഒന്നുറങ്ങ് എഴുന്നേറ്റ് വരുമ്പോഴത്തെക്കും നിനക്കെന്തെങ്കിലും സ്പെഷ്യലായി ഞാൻ ഉണ്ടാക്കി വെക്കട്ടെ…
അത്രയും പറഞ്ഞ് ശ്രീകല പുറത്തേക്ക് ഇറങ്ങിപ്പോയി..
അവർ പോയതും ജിത്തു വാതിൽ അടച്ച് തിരിഞ്ഞു…
അവന്റെ അപ്പോഴാത്തെ വന്യതയാർന്ന മുഖം കണ്ട് വാസുദേവൻ പോലും ഒന്ന് പരുങ്ങിപ്പോയി..
അച്ഛാ എങ്ങനെയുണ്ടായിരുന്നു എന്റെ അഭിനയം കണ്ടില്ലേ അപ്പച്ചി പോലും മൂക്കും കുത്തി വീണത് ..
ജിത്തു ശ്രീകലയെ മനസ്സിൽ ഓർത്തു പുച്ഛിച്ചുകൊണ്ട് വാസുദേവനോട് പറഞ്ഞു..
അത് പിന്നെ അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ ഒന്നുമില്ലെങ്കിലും നീ എന്റെ മകൻ അല്ലേ അയാൾ വളരെ അഭിമാനത്തോടെ തലയുയർത്തിക്കൊണ്ട് ജിത്തുവിനെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു..
ഹ്മ്മ്മ്മ് എന്തായാലും അവളുടെ സ്വന്തം അമ്മ തന്നെ പറഞ്ഞല്ലോ അവളെ ഇവിടെ തന്നെ തിരിച്ചുകൊണ്ടുവരണമെന്ന് ഇതുതന്നെയാണ് പറ്റിയ അവസരം എത്രയും പെട്ടെന്ന് നീ അവളെയും കൊണ്ട് ഇവിടെ എത്തണo എങ്കിൽ മാത്രമേ നിങ്ങളുടെ വിവാഹം പെട്ടെന്ന് തന്നെ നടത്താൻ പറ്റുകയുള്ളൂ…
കാര്യങ്ങളൊക്കെ നമ്മൾ വിചാരിച്ചത് പോലെയാണെങ്കിൽ അധികം വൈകാതെ തന്നെ നമ്മളെല്ലാം കോടീശ്വരന്മാരാകും ഒന്നും രണ്ടുമല്ല കോടികളുടെ ആസ്തിയാണ് ആ പെണ്ണിന്റെ തന്തയുടെ പേരിലുള്ളത് . ശ്രീകല അവന്റെ തറവാട് ആയിട്ടുള്ള ബന്ധം അവൻ ചത്തതോടുകൂടി ഒഴിവാക്കിയെങ്കിലും സ്വത്തുക്കൾ എല്ലാം ആ പെണ്ണിന്റെ പേരിൽ ഉണ്ടെന്ന് വൈകിയാണ് ഞാനറിഞ്ഞത്…
അതുകൊണ്ടാണ് ഇത്രയും പ്രായത്തിൽ വ്യത്യാസമുണ്ടായിട്ടും നിന്നെക്കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാൻ ഞാൻ ഈ കണ്ട അടവുകൾ എല്ലാം എടുത്തത് പോലും.. പിന്നെ ശ്രീ കലക്കും ഇതിൽ ചെറിയൊരു നേട്ടം ഉണ്ടെന്ന് കൂട്ടിക്കോ.
എന്ത് നേട്ടം? ജിത്തു കണ്ണുകൾ കുറുക്കിക്കൊണ്ട് അയാളോട് ചോദിച്ചു…
ഹ്മ്മ്മ് അതൊന്നും നീ അറിയേണ്ട അതൊക്കെ സമയമാകുമ്പോൾ ഞാൻ തന്നെ നിന്നോട് പറയും ഇപ്പോൾ നീ ഒന്നു വിശ്രമിക്ക് പിന്നെ ശ്രീകലയുടെ മുന്നിൽ എങ്ങനെ നിൽക്കണം എന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ അല്ലേ..
വാസുദേവന്റെ മുഖത്തെ ആ ചിരിയുടെ അർത്ഥം മനസ്സിലായത് പോലെ ജിത്തുവിലുമുണ്ടായിരുന്നു ഒരു വന്യതയാർന്ന പുഞ്ചിരി..
ഡോക്ടർ വന്ന് പരിശോധിച്ചതിനുശേഷം മഹേന്ദ്രന് പൂർണ്ണ റെസ്റ്റ് ആണ് പറഞ്ഞത് തൽക്കാലത്തേക്ക് ദേഹം അനക്കെണ്ടാ എന്ന് പറഞ്ഞത് കൊണ്ട് തന്നെ അവൻ ഇപ്പോൾ പൂർണമായി ബെഡിൽ വിശ്രമത്തിലാണ്..
എങ്ങനെ പറ്റിയതാ മോനെ… അവിടെയൊന്നും വെള്ളം ഒന്നും ഞാൻ കണ്ടില്ലല്ലോ.. അവന്റെ അമ്മ അവനോട് ചോദിച്ചു…
ഒരു നിമിഷം ഞെട്ടി കൊണ്ട് ദേവാ മഹേന്ദ്രന്റെ മുഖത്തേക്ക് നോക്കി തന്റെ ഒരു അശ്രദ്ധ കൊണ്ടാണ് സാർ ഇപ്പോൾ ഇങ്ങനെ കിടക്കുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു..
ഈ സമയം മഹേന്ദ്രനും അവളെ ഒന്നു നോക്കി പേടിച്ചരണ്ട് തന്റെ മുന്നിൽ നിൽക്കുന്ന പെണ്ണിനെ കണ്ടതും അവൻ അവളെ ഒന്ന് നോക്കി പിന്നീട് തന്റെ അമ്മ സൗഭാഗ്യയോടായി പറഞ്ഞു..
അത് പിന്നെ കൈയിൽ ഒരു വാട്ടർബോട്ടിൽ ഉണ്ടായിരുന്നു അതിൽ നിന്നും എന്റെ ക്യായാർലെസ് മൂലം താഴെ വെള്ളം വീണത് ഞാൻ അറിഞ്ഞില്ല കാലുതെന്നിപ്പോയി…
ഒരു നിമിഷം മഹേന്ദ്രൻ അങ്ങനെ പറഞ്ഞതും ഞെട്ടിക്കൊണ്ട് ദേവ അവന്റെ മുഖത്തേക്ക് നോക്കി നിന്നുപോയി…
തുടരും
