താണ്ഡവം ഭാഗം 4

കണ്ണുകൾ തുറക്കുവാൻ സാധിക്കുന്നില്ല തലക്കെല്ലാം വല്ലാത്ത ഭാരം പോലെ..
എങ്കിലും കഷ്ടപ്പെട്ട് കണ്ണുകൾ തുറക്കുവാൻ ഒരു ശ്രമം നടത്തി നോക്കി  ദേവ അത് മറ്റൊന്നും കൊണ്ടല്ല ബോധം മറഞ്ഞു വീഴുമ്പോൾ രണ്ട് യുവാക്കൾ ആയിരുന്നു തന്റെ മുന്നിൽ എന്നവളാ സമയം ഓർത്തെടുത്തു..

തലയിലെ അതികഠിനമായ വേദന കൊണ്ട് മൂലം കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എങ്കിലും   ആ കുഞ്ഞു പെണ്ണ് സത്യത്തിൽ ഭയന്നു പോയിരുന്നു.. കണ്ണുകൾ വലിച്ചു തുറന്നതും അല്പസമയം വേണ്ടിവന്നു സ്ഥലകാലബോധം വീണ്ടെടുക്കുവാൻ..

ആദ്യം ഒരു മങ്ങിയ കാഴ്ചയായിരുന്നു പിന്നീട് ദേവക്ക് മനസ്സിലായി താനേതോ ഒരു വലിയ മുറിയിൽ ആണെന്നുള്ള സത്യം.. ഞെട്ടിക്കൊണ്ട് തന്റെ വസ്ത്രത്തിലെക്ക്‌ നോക്കിയപ്പോൾ തന്റെ ശരീരത്തിൽ വസ്ത്രങ്ങളെല്ലാം ഉണ്ടെന്ന് അവൾ ഉറപ്പുവരുത്തി..

ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അല്പസമയം അവിടെയിരുന്നു പിന്നീട് എന്തും വരട്ടെ എന്ന് കരുതി താഴേക്ക് പോകുവാൻ തന്നെ അവൾ തീരുമാനിച്ചു..

കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നപ്പോൾ തല ചെറുതായി കറങ്ങുന്നുണ്ടായിരുന്നു.. അതിനോടൊപ്പം തന്നെ വല്ലാത്ത ദാഹവും.. ഒരല്പം വെള്ളത്തിന് വേണ്ടി അവിടെമാകെ തിരഞ്ഞപ്പോൾ കണ്ടു ടേബിളിന്റെ മുകളിലായി വെച്ചിരിക്കുന്ന ജഗ്ഗും ഗ്ലാസും..

ധൃതിയിൽ അവിടേക്ക് ഓടിയടുത്തു ജഗിൽ നിന്ന് അല്പം വെള്ളം ക്ലാസ്സിലേക്ക് പകർത്തി ചുണ്ടിലേക്ക് ചേർത്തുവച്ചു..  വിശപ്പും ദാഹവും ഒരേസമയം ദേവയെ തളർത്തി കളഞ്ഞിരുന്നു..

അല്പം വെള്ളം കുടിച്ചപ്പോൾ തന്നെ ദേവക്ക് പകുതി ആശ്വാസം തോന്നി.. മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി  മുന്നിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ ഒന്നു വിടർന്നു..

ആഡംബരം വിളിച്ചോതുന്ന ഒരു വലിയ ഹോൾ തന്നെയായിരുന്നു അവളുടെ മുന്നിൽ ഉള്ളത്.. താൻ എത്തിയിരിക്കുന്നത് സാധാരണ ഒരു വീട്ടിൽ അല്ല എന്ന് അവൾക്ക് മനസ്സിലായി..

ആദ്യമായി തന്റെ തറവാട്ടിൽ നിന്നും കൊച്ചി പോലത്തെ ഒരു മഹാ നഗരത്തിൽ എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന ഏതൊരു പെൺകുട്ടിയുടെയും ഭയം അവളുടെ മനസ്സിലും ഉണ്ടായിരുന്നു.

തന്നെ രക്ഷിച്ചവർ അവർ നല്ലവരോ അതോ? അത് ഓർക്കുംതോറും അവളുടെ മനസ്സിൽ വെള്ളിടി വെട്ടി..

അതിനോടൊപ്പം തന്നെ ജിത്തുവിന്റെ മുഖം ഓർമ്മ വരുംതോറും ഇനി തന്റെ ജീവിതം എങ്ങോട്ടെന്നറിയാതെ അവൾ ഉഴാരുകയായിരുന്നു..

എന്തും വരട്ടെ എന്ന് കരുതി ധൈര്യം സംഭരിച്ചു കൊണ്ട് താഴത്തേക്കുള്ള സ്റ്റെയർ ഇറങ്ങിത്തുടങ്ങി ദേവ ..

താഴേക്ക് പടികൾ ഇറങ്ങിചെല്ലുംതോറും കേൾക്കുന്നുണ്ടായിരുന്നു ആരുടെയൊക്കെയോ സംസാരം..

ഈ സമയം മൻഷൻനിലുള്ള എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് മഹേന്ദ്രൻ ഒഴികെ.. പിറകിൽ നിന്നും അടുത്തടുത്തായി കേൾക്കുന്ന  പാദസരത്തിന്റെ കിലുങ്ങുന്ന ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ പിറകിലേക്കായി.

തലയിൽ വലിയൊരു കെട്ടുമായി തങ്ങളെ തന്നെ പേടിച്ച് അരണ്ട മുഖത്തോടെ നോക്കി നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവിടെയുള്ള എല്ലാവരുടെയും മുഖത്ത് വാത്സല്യം നിറഞ്ഞു..

ആഹാ എഴുന്നേറ്റോ കുട്ടി എന്തിനാഇപ്പോൾ ഇറങ്ങിവന്നത് അല്പസമയം കൂടി കിടക്കായിരുന്നില്ലേ മോളെ..

ദേവയുടെ അടുത്തേക്ക് വന്ന് പുഞ്ചിരിച്ചുകൊണ്ട് കവിളിൽ തലോടി അല്പം പ്രായമായ സ്ത്രീ അവളോട് ആയി ചോദിച്ചു..

അപ്പോഴും ഒന്നും മിണ്ടാതെ അവൾ എല്ലാവരെയും വീക്ഷിക്കുന്ന തിരക്കിലായിരുന്നു..

ദേവയുടെ മുഖത്തെ പേടി കണ്ടതും അർജുൻ എഴുന്നേറ്റ് കൈകഴുകി അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു..

അതേ കുട്ടി ആക്ച്വലി എന്റെ അശ്രദ്ധ കുറവ് കൊണ്ടാണ്  താൻ നിലത്തേക്ക് തെറിച്ചുവീണത്.. ബ്ലഡ് വന്നത് കൊണ്ടായിരിക്കാം തന്റെ ബോധവും പോയി..  പിന്നെ   തന്നെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ആദ്യം ഒന്ന് പകച്ചു പിന്നീട് എന്തും വരട്ടെ എന്ന് കരുതിയാണ് ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്.. പേടിക്കണ്ട താൻ സേഫ് ആണ് ഇവിടെ ….

തനിക്ക് ഇവിടെക്കാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ ഞങ്ങൾ കൊണ്ടാക്കി തരാം…

അർജുൻ പുഞ്ചിരിച്ചുകൊണ്ട് ദേവയോട് പറഞ്ഞു..

അല്ല കുട്ടിയുടെ വീട് എവിടെയാണ് അപ്പോഴേക്കും അർജുന്റെ അമ്മ മഹേശ്വരി അവളോട് ചോദിച്ചു..

എല്ലാവരും തന്നോട് മാന്യമായി പെരുമാറുന്നത് കണ്ടതും അത്രയും നേരം ഉണ്ടായിരുന്ന ഭയം ദേവയിൽ നിന്നും വിട്ടു മാറി..

അതുകൊണ്ടുതന്നെ മഹേശ്വരി അവളോട് ചോദിച്ചപ്പോൾ അവൾ അവരെ നോക്കിക്കൊണ്ട് പറഞ്ഞു

ഞാൻ പാലക്കാടാണ് ഇവിടെ കോളേജിൽ ചേരുവാൻ വേണ്ടി വരികയായിരുന്നു പക്ഷേ ഇടയിൽ വച്ച് ചില ഗുണ്ടകൾഎന്ന് തോന്നിക്കുന്നവർ എന്നെ ഉപദ്രവിക്കാൻ നോക്കി വേറെ വഴിയില്ലാതെ കാറിൽ നിന്നും ഇറങ്ങി ഓടിയതായിരുന്നു ഞാൻ..

ദേവ അപ്പോൾ വായിൽ വന്നകള്ളം എല്ലാവരോടുമായി പറഞ്ഞു..

ആട്ടെ ഏതാ കോളേജ്.. അർജുൻ അവളെ നോക്കി കൊണ്ട് ചോദിച്ചു..

VG ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജ് ആണ്..

ആഹാ ഞങ്ങളുടെ കോളേജിലാണോ ചേരാൻ വന്നത്..

വരുൺ ടർക്കിയിൽ മുഖം തുടച്ചുകൊണ്ട്  പുഞ്ചിരിച്ച് ദേവയോട് ചോദിച്ചു…

വരുൺ അങ്ങനെ പറഞ്ഞതും ദേവാ മനസ്സിലാവാത്തത് പോലെ അവനെ നോക്കി നിന്നു..

ഇത് കണ്ട മഹേശ്വരി അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു

മോളെ VG ഗ്രൂപ്പ് ഞങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്… ഏതായാലും മോളു എന്റെ മക്കളുടെ അടുത്ത് തന്നെ വന്ന് പെട്ടെന്ന് നന്നായി ഇല്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.. മഹേശ്വരി അവളെ നോക്കി അല്പം പേടിയോടെ പറഞ്ഞു..

ഞാൻ ഞാൻ എന്നാൽ പൊക്കോട്ടെ..

ദേവ മഹേശ്വരിയെയും അർജുനെയും വരുണിനെയും നോക്കിക്കൊണ്ട് ചോദിച്ചു..

ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല പിന്നീട് അർജുൻ തന്നെ മഹേശ്വരിയോട് ചോദിച്ചു..

അമ്മേ രണ്ടുദിവസത്തേക്ക് ഈ കുട്ടി ഇവിടെ നിന്നോട്ടെ തല അധികം അനക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത്.. അത് കഴിഞ്ഞിട്ട് ഹോസ്റ്റലിലേക്ക് മാറ്റിയാൽ മതിയോ..

എന്തൊക്കെ പറഞ്ഞാലും എന്റെ അടുത്തും ചെറിയൊരു കയ്യബദ്ധം പറ്റിയിട്ടുണ്ട് ഞാനും ശ്രദ്ധിക്കേണ്ടത് ആയിരുന്നു..

അർജുന്റെ മനസ്സിൽ താൻ കാരണമാണല്ലോ ദേവക്ക്‌ ഇങ്ങനെ പറ്റിയത് എന്നുള്ള ഒരു ചിന്ത വല്ലാതെ അവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു അതുകൊണ്ടാണ് അവൻ മഹേശ്വരിയോട് അങ്ങനെ ചോദിച്ചത്..

അതിനിപ്പോൾ എന്താ മോനെ ഇനിയിപ്പോൾ ഈ കുട്ടിയെ അല്ലെങ്കിലും തനിച്ച് ഹോസ്റ്റലിൽ നിർത്തുന്നത് ശരിയല്ല.. വീട്ടിലേക്ക് പറഞ്ഞയക്കുക എന്ന് വച്ചാലും ഇവിടെനിന്ന് അധികം ദൂരം ഉണ്ട് യാത്ര.. അതുകൊണ്ട് മോൾ ഇവിടെ നിൽക്കട്ടെ രണ്ടുദിവസം കഴിഞ്ഞ് ഞങ്ങൾ തന്നെ ഹോസ്റ്റലിലേക്ക് മാറ്റാം..

എന്തു പറയുന്നു മോളെ..

സത്യത്തിൽ ദേവക്ക്‌ എന്ത് മറുപടി പറയണം എന്ന് അറിയുന്നില്ലായിരുന്നു അവളാകെ വല്ലാത്തൊരു പ്രതിസന്ധിയിലായി..താൻ വന്നു പെട്ടിരിക്കുന്നതു നല്ലൊരു സ്ഥലത്താണെന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞു കൊണ്ടേയിരുന്നു അതുകൊണ്ടുതന്നെ തൽക്കാലത്തേക്ക് രണ്ട് ദിവസം ഇവിടെ നിൽക്കാമെന്ന് അവളും കരുതി..

മാത്രമല്ല ജിത്തു തന്നെ തേടി ഇപ്പോൾ അലഞ്ഞു നടക്കുന്നുണ്ടാകും..ചിലപ്പോൾ ഹോസ്റ്റലിൽ വരെ പോയിട്ടുണ്ടാകും.. ഒരുപക്ഷേ താന്നിപ്പോൾ ഹോസ്റ്റലിലേക്ക് പോയാൽ അത് അപകടം ആണെന്ന് ദേവക്ക്‌ തോന്നി.. അവിടെയാണെങ്കിൽ അവനെ എതിർക്കുവാനുള്ള ശക്തിയുള്ള ആരുമില്ല തന്നെ പിടിച്ചുകൊണ്ടുപോയാലും ആരും ഒന്നും പറയില്ല എന്ന് ദേവക്ക്‌ അറിയാമായിരുന്നു  അതുകൊണ്ടുതന്നെ രണ്ടുദിവസമെങ്കിൽ 2 ദിവസം എല്ലാം ഒന്ന് ശാന്തമാകുന്നതുവരെ അവൾ ഇവിടെ തന്നെ നിൽക്കുവാൻ തീരുമാനിച്ചു..

അത് പിന്നെ., ശരി ഞാൻ ഇവിടെ നിൽക്കാം..അവൾ മഹേശ്വരിയെ നോക്കിക്കൊണ്ട് പറഞ്ഞു..

അത് ഏതായാലും നന്നായി ആട്ടെ കുട്ടിയുടെ പേരെന്താ..

ദേവ…ദേവഭദ്ര…

രാത്രിയിൽ എല്ലാവരും ഉറങ്ങിയിട്ടും ദേവക്ക്‌ ഉറക്കം വരുന്നില്ല ആയിരുന്നു.. കുറെ നേരം ആ മുറിയിൽ ചിലവഴിച്ചതിനുശേഷം അവൾ പതിയെ ഹോളിലേക്ക് ഇറങ്ങി.. ഈ സമയമാണ് തന്റെ ഓപ്പോസിറ്റ് ഉള്ള മുറി തുറന്നു കിടക്കുന്നത് അവൾ കാണുന്നത്..

രാവിലെ മുതൽ അവൾ ആ മുറിയിലേക്ക് നോക്കുന്നുണ്ട്..  ഇവിടെയുള്ള എല്ലാ മുറികളും ദേവ വെറുതെ തുറന്നു നോക്കിയിരുന്നെങ്കിലും ആ മുറി മാത്രം ലോക്ക് ആയിരുന്നു..

അതുകൊണ്ടുതന്നെ അതിന്റെ ഉള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ ദേവ പതിയെ ആ മുറിയിലേക്ക് കയറിച്ചെന്നു…

ഇവിടെയുള്ള മറ്റുള്ള മുറികളിൽ നിന്ന് വ്യത്യസ്തമായി അത്യാഡംബരത്തിന്റെ അങ്ങേ തലത്തിലുള്ള മുറിയായിരുന്നു അത്.. ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു മുറി കാണുന്നത്  അവൾ അതുകൊണ്ട് തന്നെ വളരെ കൗതുകത്തോടെ അവൾ അവിടെമെല്ലാം നിരീക്ഷിച്ചു പോന്നു…

ടേബിളിന്റെ മുകളിലുള്ള ഓരോ വസ്തുവിലും അവൾ പതിയെ തൊട്ടും തലോടിയും വളരെ കൗതുകത്തോടെ നോക്കിയും നടക്കുകയാണ് പെട്ടെന്നായിരുന്നു അവൾ ആരെയോ ഇടിച്ചു നിന്നത്..

മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ നെഞ്ചിൽ തട്ടിയത് കൊണ്ടായിരിക്കാം അവന്റെ ശരീരത്തിൽ മേൽ ഉള്ള വെള്ളത്തുള്ളികൾ അവളുടെ മൂക്കിലും ചുണ്ടിലും പറ്റിച്ചേർന്നിരുന്നു…  തന്റെ മുന്നിൽ ആരാണ് നിൽക്കുന്നത് എന്ന്  അറിയാൻ വേണ്ടി കണ്ണുകൾ ഉയർത്തി ദേവ  നോക്കിയതും ആദ്യം കണ്ടത് സ്വർണ ചെയിനിൽ കോർത്ത തൃശൂലത്തിന്റെ ഒരു ലോക്കറ്റ് ആയിരുന്നു..

സത്യത്തിൽ അപ്പോഴേക്കും ദേവയുടെ മുഖത്തെല്ലാം പേടികൊണ്ട് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു തുടങ്ങിയിരുന്നു…

തുടരും….

Leave a Reply

You cannot copy content of this page