താണ്ഡവം 17

കോളേജിൽ എത്തിയതും കൃതികയോടും ഹൃതിക്കിനോടും വളരെ സന്തോഷത്തോടെയാണ് ദേവ പെരുമാറിയത്. രണ്ടുമൂന്നു ദിവസം ലീവ് ആയതുകൊണ്ട് തന്നെ കൃതികയ്ക്കും ഹൃതിക്കിനും ദേവയെ കണ്ടതിൽ വളരെയധികം സന്തോഷമായി. ലഞ്ച് ബ്രേക്ക് ആയതും മൂന്നുപേരും സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു.

പെട്ടെന്നാണ് അവളുടെ മുന്നിലേക്ക് ഡാനി കയറി വന്നു നിന്നത്. പെട്ടെന്ന് അവനെ കണ്ടതും മൂന്നുപേരും ഒന്ന് പകച്ചു പോയി. കൃതികയ്ക്ക് എന്തുകൊണ്ടോ ഡാനിയുടെ ഈ നോട്ടവും ഭാവവും ഒന്നും ഇഷ്ടപ്പെടുന്നില്ലായിരുന്നു. അവൻ ആളത്ര ശരിയല്ലെന്ന് ഹൃതിക് വഴി അറിഞ്ഞതുകൊണ്ടായിരിക്കാം ദേവയ്ക്കും അവനെ വല്ലാതെ ഭയമായിരുന്നു. അതുകൊണ്ടുതന്നെ ദേവ അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല.

ഡാനി അപ്പോഴും ദേവയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ദേവ തന്നെ നോക്കുന്നില്ല എന്ന് കാണുംതോറും ഡാനിക്ക് തന്റെ സമനില തെറ്റുന്നതുപോലെ തോന്നി. എങ്കിലും സംയമനം പാലിച്ചുകൊണ്ട് അവൻ അവളോട് ചോദിച്ചു:

“എവിടെയായിരുന്നു ദേവാ നീ ഇത്രയും ദിവസം.. ചോദിച്ചത് കേട്ടില്ലേ, എവിടെയായിരുന്നു എന്ന്!!!”

ദേവ തന്റെ ചോദ്യത്തിനുള്ള മറുപടി നൽകുന്നില്ല എന്ന് കണ്ടതും ഡാനി അല്പം ശബ്ദം ഉയർത്തി തന്നെ ദേവയോട് ചോദിച്ചു. ഒരു നിമിഷത്തെ അവന്റെ അലർച്ചയിൽ ഞെട്ടിക്കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി. കൃതികയും ഹൃതിക്കും എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു. കാരണം ഡാനിയുടെ അപ്പോഴത്തെ ഭാവം കണ്ട് അവരും ആകെ ഭയന്നു എന്ന് വേണമെങ്കിൽ പറയാം. ചുറ്റുപാടുമുള്ള കുട്ടികൾ എല്ലാവരും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ കൂടിയും, അവനെ പേടിച്ചിട്ട് ആരും തങ്ങളെ സഹായിക്കാൻ കൂടി വരില്ല എന്ന് അവർക്ക് മൂന്നുപേർക്കും അറിയാമായിരുന്നു.

ഈ സമയമാണ് അർജുൻ ഓഫീസ് റൂമിലേക്ക് പോകുവാൻ വേണ്ടി ആ വഴിക്ക് വന്നത്. ദൂരെ നിന്നും അവൻ കണ്ടിരുന്നു ഒരു പയ്യൻ ദേവയടക്കം മൂന്നുപേരെ തടഞ്ഞുനിർത്തി എന്തോ ചോദിക്കുന്നത്. അർജുൻ നടത്തത്തിന്റെ സ്പീഡ് ഒന്നും കൂടെ കൂട്ടി.

“What’s going on here!!!!”

പിറകിൽ നിന്നും അർജുന്റെ ശബ്ദം കേട്ടതും നാലുപേരും ഞെട്ടിക്കൊണ്ട് അർജുനെ നോക്കി. ആ സമയം ദേവയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി അർജുനെ കണ്ടപ്പോൾ.

“എന്താ ചോദിച്ചത് മനസ്സിലായില്ലേ? എന്താ ഇവിടെ നടക്കുന്നതെന്ന്?”

“ഇതൊക്കെ ചോദിക്കാൻ താനാരാ?” ഡാനി മുന്നോട്ടേക്ക് വന്ന് അർജുനെ നോക്കിക്കൊണ്ട് ചോദിച്ചു.

സത്യത്തിൽ വസിഷ്ഠയുടെ തന്നെ കോളേജ് ആണെങ്കിൽ പോലും മഹേന്ദ്രൻ അടക്കം ഇവർ മൂന്നുപേരും കോളേജിൽ അങ്ങനെ വരാറില്ല. ഇതിപ്പോൾ ദേവ ഇവിടെ പഠിക്കുന്നത് കൊണ്ട് മാത്രമാണ് അർജുൻ കോളേജ് ടൈമിൽ ഇടയ്ക്ക് ഓഫീസിൽ പോകുന്നതും വരുന്നതും. സാധാരണ ക്ലാസ്സ് പിരിയഡിൽ വരുന്നതുകൊണ്ട് തന്നെ അർജുനെ ആരും കാണാറില്ല. ഇന്ന് പതിവിന് വിപരീതമായി അവൻ ഇന്റർവെൽ ടൈമിലാണ് അവിടേക്ക് കയറിവന്നത്.

സത്യത്തിൽ ഡാനിയുടെ ചോദ്യം അർജുന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവനെന്തോ ഡാനിയോട് സംസാരിക്കാൻ നിന്നതും, ദേവ ഭയന്നുകൊണ്ട് അർജുന്റെ അടുത്തേക്ക് വരാൻ പുറപ്പെട്ടതും പെട്ടെന്നാണ് പ്യൂൺ ഓടിവന്ന് ഡാനിയോട് എന്തോ സ്വകാര്യമായി പറഞ്ഞത്. അത് കേട്ടതും ഡാനി അർജുനെ ഒന്ന് നോക്കി, പിന്നീട് ദേവയെയും ഒന്ന് നോക്കി വേഗം പുറത്തേക്ക് ഇറങ്ങിപ്പോയി. ഈ സമയം അർജുൻ ദേവയെ ഒന്ന് നോക്കിക്കൊണ്ട് നേരെ ഓഫീസ് റൂമിലേക്ക് കയറിപ്പോയി.

വലിയൊരു സംസാരവിഷയം ആകാതെ എല്ലാം ഒതുങ്ങിയതിൽ ദേവയ്ക്ക് അല്പം മനസ്സമാധാനം തോന്നി. അവൾ പുഞ്ചിരിച്ചുകൊണ്ട് കൃതികയെ നോക്കിയതും, കൃതിക അപ്പോഴും അർജുന്റെ *** ഊറ്റി കുടിക്കുന്ന തിരക്കിലായിരുന്നു.

“കൃതിക… കൃതിക…”

എവിടെ, അവൾ അപ്പോഴും അർജുൻ പോയ വഴിയെ കണ്ണെടുക്കാതെ നോക്കിനിൽക്കുകയാണ്. ഇത് കണ്ടതും ഹൃതിക് അവളുടെ കയ്യിൽ നല്ലൊരു പിച്ചു കൊടുത്തു.

“ആഹ്!!! എന്താടാ, എന്റെ കൈ പറിച്ചെടുത്തോ നീ..”

“പിന്നെ പറിച്ചെടുക്കാതെ! എത്ര നേരമായി ഞാൻ ഇവിടെ നിന്നു നിന്നെ വിളിക്കുന്നു. നീ ഇത് ഏത് ലോകത്താ?” അല്പം കലിപ്പിൽ തന്നെ കൃതികയോട് ചോദിച്ചു അവൻ.

“അത്… അത് പിന്നെ എന്റെ ഹൃദയം ആ പോയ ചേട്ടൻ കവർന്നെടുത്തു എന്ന് തോന്നുന്നു.” നിലത്ത് ഇന്ത്യയുടെ മാപ്പ് എല്ലാം കാലുകൊണ്ട് വരച്ച് അല്പം നാണത്തോടെ കൃതിക പറഞ്ഞതും, ഹൃതിക് ‘അയ്യേ’ എന്ന് എക്സ്പ്രഷൻ ഇട്ട് അവളെ തന്നെ നോക്കി നിന്നു. ദേവയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

“നീ ഇത് എന്ത് *** ആടി പറയുന്നത്? ഇപ്പോൾ കണ്ട ആ ചേട്ടനെയോ!”

“അതേടാ, സ്പാർക്ക് അടിച്ചു എന്നാ തോന്നുന്നത്. കണ്ടില്ലേ നേരത്തെ വന്ന ആ ഡാനി, ആ ചേട്ടനെ കണ്ടതും അവൻ വാലും ചുരുട്ടി ഓടിയത് കണ്ടോ.. എന്താ ലുക്ക്, ഗ്ലാമർ ഹോ!!!” അർജുനെ ഓർത്തുകൊണ്ട് തന്നെ കൃതിക തന്റെ തല ഒന്ന് കുടഞ്ഞു.

സത്യത്തിൽ ദേവയ്ക്ക് അത്ഭുതം തോന്നി. സ്വന്തം കൂടപ്പിറപ്പിനോടാണ് കൃതിക ഇങ്ങനെയെല്ലാം സംസാരിക്കുന്നത്. പക്ഷേ ഇവർ രണ്ടുപേരും കൂടപ്പിറപ്പുകളേക്കാളും നല്ല സുഹൃത്തുക്കൾ ആണെന്ന് പോലും ഇടയ്ക്ക് ദേവയ്ക്ക് തോന്നാറുണ്ട്.

“എടോ, തന്നെ ഞാൻ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയുമോ?” അർജുൻ തന്റെ സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് പ്യൂൺ സുകുമാരനോട് ചോദിച്ചു.

“ഇ.. ഇല്ല സാർ..”

“അത് പിന്നെ, നേരത്തെ താൻ സംസാരിച്ച ആ പയ്യൻ ഏതാ? അവന്റെ പേര് ഡാനി എന്നാണെന്ന് കിട്ടി, ബാക്കിയുള്ള ഡീറ്റെയിൽസ് പറ.” ചെയറിൽ ഇരുന്നുകൊണ്ട് അല്പം മുന്നോട്ടേക്ക് ചാഞ്ഞ് അർജുൻ പ്യൂൺ സുകുമാരനോട് ചോദിച്ചു.

“അത്… അത് പിന്നെ സാറേ, അത് ഡാനി.. ഈ കോളേജിലെ സീനിയർ പയ്യനാണ്. അത് മാത്രമേ എനിക്കറിയുള്ളൂ സാർ.” സുകുമാരൻ അർജുന്റെ മുഖത്ത് നോക്കുവാൻ ഭയന്നുകൊണ്ട് വിയർത്തുകുളിച്ച് അവനോടായി പറഞ്ഞു.

ഈ സമയം പുറത്ത് മഹേന്ദ്രന്റെ ഗാർഡ്സിൽ ഒരുവൻ നിൽക്കുന്നുണ്ടായിരുന്നു. അയാളെ കണ്ടതും പ്യൂൺ സുകുമാരനോട് പിന്നെ വിളിപ്പിക്കാം എന്ന് പറഞ്ഞ് അയാളെ പറഞ്ഞയച്ചു അർജുൻ. പ്യൂൺ സുകുമാരൻ പോയതും സെക്യൂരിറ്റി ഗാർഡ് അരുൺ അകത്തേക്ക് കയറി വന്നു.

“പറ അരുൺ, നേരത്തെ ആ കണ്ട പയ്യൻ ഡാനി, അവൻ ദേവയോട് സംസാരിക്കുന്നതാണ് ഞാൻ കണ്ടത്. ഒരു കാഷ്വൽ സംസാരം അല്ല എന്ന് അവന്റെ ഭാവത്തിൽ നിന്നും എനിക്ക് തോന്നി. അതുകൊണ്ടുതന്നെ ഞാൻ അന്വേഷിക്കുവാൻ വിട്ടത് താൻ ശരിക്കും അന്വേഷിച്ചോ? എന്താ കാര്യം, അവൻ ആരാണെന്നും എന്താണെന്നും ദേവയോട് എന്തിനാണ് അവൻ സംസാരിച്ചത് എന്നതിനെക്കുറിച്ച് വല്ല വിവരവും കിട്ടിയോ?” കയ്യിലുണ്ടായിരുന്ന പേന വെറുതെ കറക്കിക്കൊണ്ട് അർജുൻ ഗാർഡ് അരുണിനോട് ചോദിച്ചു.

“അത് പിന്നെ സാർ, ഈ ഡാനി എന്ന് പറയുന്നവൻ ഈ കോളേജിൽ തന്നെ മഹാ *** ആണ്. അത്യാവശ്യം ക്യാഷ് ഉള്ള കുടുംബത്തിലെ പയ്യൻ ആയതുകൊണ്ട് തന്നെ നല്ല അഹങ്കാരവും ഉണ്ട്. അവനെ കുറിച്ചുള്ള ഡീറ്റെയിൽസ് അത്രയും കിട്ടിയത് വളരെ മോശം സ്വഭാവം ഉള്ളവൻ എന്നുള്ള കാര്യമാണ്. ഇവിടത്തെ കോളേജിലെ മറ്റു കുട്ടികളെല്ലാം അവനെ ഭയമായതുകൊണ്ടാണ് നേരിട്ട് ഒരു കംപ്ലൈന്റ് പോലും നൽകാത്തത് എന്നാണ് അറിയുവാൻ സാധിച്ചത്. പിന്നെ ഇപ്പോൾ അവന് ദേവയോടുള്ള പ്രണയം ആണെന്നും, അതല്ല മറ്റൊരു രീതിയിൽ അവളെ നേടുവാൻ ശ്രമിക്കുകയാണെന്നും കേൾക്കുന്നുണ്ട്. അത് എത്രത്തോളം സത്യമാണെന്ന് മാത്രം അറിയില്ല. ഇപ്പോൾതന്നെ രണ്ടുദിവസമായി ദേവമേടത്തെ കാണാത്തതിന്റെ ചൊരുക്ക് ആണ് അവൻ അവിടെ പ്രകടിപ്പിച്ചത്. പ്രശ്നമില്ല എന്ന് ഞാൻ പറയുന്നില്ല. മേ ബി ഇതൊരു വലിയ പ്രശ്നത്തിന് തുടക്കമായിരിക്കാനും സാധ്യതയുണ്ട് സാർ. നമ്മൾ ഒന്നും കൂടെ ശ്രദ്ധിക്കണം, അവൻ നിസ്സാരക്കാരനല്ല.”

അരുൺ പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുംതോറും അർജുന് തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലായിരുന്നു.

“ഹ്മ്മ്മ്, താൻ പൊയ്ക്കോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം.”

“Yes സാർ…”

അർജുന്റെ സമ്മതം വാങ്ങി അരുൺ ക്യാബിൻ തുറന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി. ഈ സമയം അർജുൻ എന്തോ മനസ്സിൽ ഉറപ്പിച്ചത് പോലെ കാറിന്റെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങിപ്പോയി.

ഓഫീസിൽ എത്തിയതും മഹേന്ദ്രനോട് ഈ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതും അവന്റെ മുഖമെല്ലാം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു.

“ഒരു കാര്യം കൂടി ഉണ്ട് ഇന്ദ്രാ, ഈ ഡാനി എന്ന് പറയുന്നവൻ മറ്റാരുമല്ല, നമ്മുടെ ആ ജന്മശത്രു കൊമ്പനക്കാട്ടിൽ ആൻഡ്രൂസിന്റെ അമ്മയുടെ അനിയത്തിയുടെ മകനാണ്. അതായത് ആൻഡ്രൂസിന്റെ അനുജനായി വരും ഇവൻ.”

“ഹ്മ്മ്മ്.. ഏതായാലും ദേവയെ നല്ലോണം ശ്രദ്ധിക്കണം. പിന്നെ ഇവരെപ്പോലുള്ളവർ ഒക്കെ നമ്മുടെ കോളേജിൽ ഉണ്ടെന്ന കാര്യം ഇത്രയും കാലം നമ്മളാരും അറിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ്. നല്ലവണ്ണം പോവുകയാണെങ്കിൽ ആ ഡാനി എന്ന് പറയുന്നവൻ അവിടെ പഠിക്കാം. അതല്ല ‘എന്റെ ഭദ്രയുടെ’ അടുത്തേക്കാണ് അവന്റെ പോക്ക് എങ്കിൽ…” അത്രയും പറഞ്ഞ് മഹേന്ദ്രൻ അർജുനെ നോക്കി വന്യമായി ഒന്ന് പുഞ്ചിരിച്ചു.

എന്നാൽ അർജുൻ ഞെട്ടിക്കൊണ്ട് മഹേന്ദ്രന്റെ മുഖത്തേക്ക് നോക്കി നിന്നുപോയി. കാരണം അവന്റെ ‘എന്റെ ഭദ്ര’ എന്ന സംബോധന കേട്ടതും അർജുന്റെ മനസ്സ് ഒന്ന് കുളിർന്നു. അർജുനും വരുണും അറിയാത്തതായിട്ടുള്ള ഒരു രഹസ്യങ്ങളും മഹേന്ദ്രന്റെ ജീവിതത്തിൽ ഇല്ല. അവന്റെ പ്രണയവും അതിനോട് അനുബന്ധിച്ച് ഉണ്ടായ ദുരന്തവും എല്ലാം ഇരുവർക്കും അറിയാം. അതുകൊണ്ടുതന്നെ ദേവയ്ക്ക് അവന്റെ ജീവിതത്തിൽ ഒരു വെളിച്ചം പടർത്തുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനസ്സാൽ അർജുനും ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.

അറിയാതെയാണെങ്കിലും ‘എന്റെ ഭദ്ര’ എന്ന സംബോധന അർജുന് ശരിക്കും നന്നേ ഇഷ്ടപ്പെട്ടു. പക്ഷേ അത് അവൻ പുറത്തു പറഞ്ഞില്ല, കാരണം ചെറുക്കന്റെ സ്വഭാവം ശരിക്കും അർജുന് അറിയുന്നതാണല്ലോ. മഹേന്ദ്രന് മറുപടിയൊന്നും നൽകാതെ വളരെ സന്തോഷത്തോടെ ഒരു പുഞ്ചിരി കൈമാറി അർജുൻ ആ ക്യാബിനിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി. അപ്പോഴും മഹേന്ദ്രന്റെ മനസ്സിൽ അർജുൻ പറഞ്ഞ കാര്യങ്ങളും ഒപ്പം ഡാനിയുടെ പേരും മനസ്സിൽ ഉരുവിട്ടുകൊണ്ടേയിരുന്നു.

അണിമംഗലം തറവാട്ടിൽ നിന്ന് അല്പം അകലെ ആയിട്ടുള്ള അവരുടെ തന്നെ ഒരു റിസോർട്ടിലാണ് വാസുദേവനും ജിത്തുവും. റിസോർട്ടിന്റെ അരികിലായി കാണുന്ന കായലിലേക്ക് നോക്കി നിൽക്കുകയാണ് ജിത്തു.

സത്യത്തിൽ അവന്റെ മനസ്സാകെ കലുഷിതമാണ്. നേരത്തെ തന്നോട് അപ്പച്ചി പറഞ്ഞ കാര്യങ്ങൾ ഓർത്ത് അവൻ ആകെ വല്ലാതെയായി. എന്താണ് അവർ പറഞ്ഞതിന്റെ അർത്ഥം എന്ന് അവന് മനസ്സിലാകുന്നില്ലായിരുന്നു. ദേവ അവരുടെ മകളല്ലേ, അപ്പോൾ അവൾ ആരുടെ മകളാണ്?

മനസ്സിൽ ഉരുത്തിരിഞ്ഞ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം തന്റെ അച്ഛനുമാത്രം തരാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലായതും ജിതേന്ദ്രൻ പിന്തിരിഞ്ഞ് വാസുദേവനെ ഒന്നു നോക്കി. തന്റെ മകന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ വാസുദേവൻ ജിതേന്ദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു:

“ജിത്തു, നീ എന്നെ ഇങ്ങനെ നോക്കിയിട്ട് ഒന്നും ഒരു കാര്യവുമില്ല. നീ കാണുന്നവൾ അല്ല എന്റെ സഹോദരി ശ്രീകല, അതായത് നിന്റെ അപ്പച്ചി. അവൾ ഒരുപാട് രഹസ്യങ്ങളുടെ ഒരു കലവറ തന്നെയാണ്. പിന്നെ ദേവഭദ്രയുടെ അസ്തിത്വത്തെ കുറിച്ചുള്ള സംശയമാണ് നിനക്കെങ്കിൽ ഒരു കാര്യം എനിക്കറിയാം. ദേവ ശ്രീകലയുടെ മകളല്ല…”

“അപ്പോൾ അച്ഛാ, അവൾ ആരുടെ മകളാണ്?” മുറുക്കിയ മുഖത്തോടെ ജിത്തു അല്പം കൂടി മുൻപോട്ട് വന്ന് വാസുദേവന്റെ മുഖത്തുനോക്കി ചോദിച്ചു.

തുടരും..

Leave a Reply

You cannot copy content of this page