*പ്രണയാസുരം 40*
മുറിയിൽ കിടക്കുന്ന മഹേഷിനെ പരിശോധിച്ചു കൊണ്ട് വൈദ്യർ പുറത്തേക്ക് ഇറങ്ങി മുന്നിലായി നിൽക്കുന്ന രാധികയെയും കാർത്തിക്കിനെയും മാറിമാറി നോക്കി..
നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ ആ കുട്ടിയുടെ ശരീരം അധികം അനക്കുവാൻ മാത്രം ആയിട്ടില്ല എന്ന്.. ഇപ്പോൾ നല്ലൊരു വീഴ്ച തന്നെയാണ് വീണത്.. നട്ടെല്ലിനാണ് പരിക്ക് പറ്റിയത്..
ഇനിയിപ്പോൾ കിടത്തി ചികിത്സ വേണ്ടിവരും.. നേരത്തെ ഞാൻ പറഞ്ഞതാണ് ശരീരമെല്ലാം ഇളമിച്ചു നിൽക്കുന്നതാണ് ആയാസ പെട്ടുള്ള ജോലികൾ ഒന്നും ചെയ്യരുതെന്ന്.. ഇതിപ്പോൾ വഴുതിവീണതല്ലേ.. ഇനിയിപ്പോൾ കുറച്ചുദിവസം ഇവിടെ കിടക്കേണ്ടി വരും..
വൈദ്യർ അത്രയും പറഞ്ഞു രാധികയെയും കാർത്തിക്കിനെയും ഒന്ന് നോക്കിക്കൊണ്ട് അല്പം മുശിച്ചിലോടെ തന്നെ പുറത്തേക്ക് ഇറങ്ങിപ്പോയി…
രാധിക നീ ഇവിടെ നിൽക്ക് ഞാൻ വൈദ്യരെ കണ്ടിട്ട് ഇപ്പോൾ വരാം അത്രയും പറഞ്ഞ് കാർത്തിക് വൈദ്യരുടെ ഓഫീസിലേക്ക് നടന്നു നീങ്ങി.
ഈ സമയമാണ് മഹേഷിന്റെ ഭാര്യ മൃദുല കാറിൽ നിന്നും ഇറങ്ങി വരുന്നത്.. മുന്നിൽ നിൽക്കുന്ന രാധികയെ കണ്ടതും മൃദുലയുടെ മുഖം ആകെ ദേഷ്യം കൊണ്ട് മുറുകീയിരുന്നു..
ഹോ!!എത്തിയോ കെട്ടിലമ്മ 😏 സ്വന്തം ഭർത്താവ് ഇവിടെ ഇങ്ങനെ ഒരു അവസ്ഥയിൽ കിടക്കുമ്പോൾ ഇപ്പോഴാണോഡി വരേണ്ടത്.. രാധിക മൃതലയോട് ചീറി കൊണ്ട് ചോദിച്ചു…
ദേ നോക്ക് രാധികേ ഞാൻ നിന്റെ ഏട്ടത്തിയമ്മയാണ് എടി പോടി എന്നുള്ള വിളി ഒന്നും വേണ്ട പിന്നെ രണ്ടാമത്തെ കാര്യം എന്റെ ഭർത്താവ് ഇപ്പോൾ ഇങ്ങനെ ഇവിടെ കിടക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരേയൊരു ഉത്തരവാദി നീ ഒറ്റ ഒരുത്തി കാരണമാണ്…
സത്യത്തിൽ നീ നാട്ടിലില്ലാത്തപ്പോൾ മഹേഷ് ഏട്ടനും ഞാനും മക്കളും വളരെ സന്തോഷത്തോടുകൂടിയായിരുന്നു ജീവിച്ചത് എന്ന് നിന്നെ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തോ അന്ന് തുടങ്ങിയതാണ് എന്റെ മഹേഷേട്ടന്റെ കണ്ടകശനി… അതും പോരാഞ്ഞ് അവൾ ഇപ്പോൾ എന്നെ ഭരിക്കുവാൻ വരുന്നു…
ഇത്രയും കാലം നിങ്ങളെല്ലാവരും പറയുന്നത് കേട്ട് മിണ്ടാതെ നിന്നത് എന്റെ കഴിവുകേടാണ്.. ഇനി അങ്ങനെ ഉണ്ടാകുമെന്ന് കരുതേണ്ട… നിനക്ക് സൗകര്യമുണ്ടെങ്കിൽ നിന്റെ വല്യേട്ടനെ നോക്ക് ഇല്ലെങ്കിൽ നീ നോക്കണ്ട… അല്ലെങ്കിലും ആ മനുഷ്യനെ നോക്കിയിട്ട് എനിക്ക് ഒന്നും കിട്ടാൻ പോകുന്നില്ല… വെറുതെ വിവാഹം കഴിച്ചു പേരിനോടൊപ്പം ഉള്ള ഒരു ഭർത്താവ് അത്രയേ ഉള്ളൂ എനിക്ക് ആ മനുഷ്യൻ… അതുകൊണ്ട് അനിയത്തി നല്ലോണം ഏട്ടനെ അങ്ങ് ശുശ്രൂഷയ്ക്ക്…
ഞാനും മക്കളും എന്റെ വീട്ടിലേക്ക് പോവുകയാണ് അത് ഒന്ന് നേരിൽ കണ്ട് പറയണമെന്ന് തോന്നി.. അതുകൊണ്ട് വന്നതാണ് 😏 അവളെ നോക്കി പുച്ഛിച്ചുകൊണ്ട് മൃദുല നേരെ മഹേഷ് കിടക്കുന്ന മുറിയിലേക്ക് കയറിച്ചെന്നു..
ഈ സമയം മഹേഷ് വേദന കൊണ്ട് കിടന്നു പുളയുകയായിരുന്നു അപ്പോഴാണ് വാതിൽ നിൽക്കുന്ന തന്റെ ഭാര്യയെ കാണുന്നത്..
എവിടെപ്പോയി കിടക്കുവായിരുന്നഡി നാ***മോളെ… ഇവിടെ വന്നിരിക്കഡി എന്നിട്ട് എന്റെ നടു ഒന്ന് തിരുമിതാ…. മഹേഷിന്റെ വേദന കൊണ്ടുള്ള അലറി കരച്ചിൽ കേട്ടതും സത്യത്തിൽ മൃദുലക്ക് സന്തോഷമാണ് തോന്നിയത് എത്രയോ രാത്രികളിൽ ഇതുപോലെ അവൻ തന്നെ ദേഹോപദ്രവം ചെയ്യുമ്പോൾ താൻ കിടന്നു കരയാറുള്ളത് ഇതുപോലെയാണ് എന്ന് അവൾ ഓർത്തു…
അതെ ഞാൻ നിങ്ങളെ സുഖചികിത്സയ്ക്ക് ഇവിടെ ശ്രുശ്രുഷിക്കാൻ വേണ്ടി വന്നതല്ല… ഞാനും എന്റെ മക്കളും എന്റെ തറവാട്ടിലേക്ക് പോവുകയാണ്.. നിങ്ങൾ എന്നെങ്കിലും നല്ലൊരു മനുഷ്യനായി വരികയാണെങ്കിൽ അന്ന് നമ്മൾക്ക് പരസ്പരം ഒന്നിച്ചു ജീവിക്കാം…
എന്നാൽ ശരി ഞാൻ പോവുകയാണെ അത്രയും പറഞ്ഞ് മൃദുല തിരിഞ്ഞു നടക്കുവാൻ ഒരുങ്ങിയതും മഹേഷ് അവളെ പുറകിൽ എന്ന് വിളിച്ചു..
എടീ അവസരം മുതലാക്കുകയാണല്ലേഡി നിനക്ക് ഈ മഹേഷിനെ ശരിക്കും അറിയില്ല ഞാൻ ഒന്ന് ഇവിടെ നിന്ന് എഴുന്നേൽക്കട്ടെ അന്ന് നിന്റെ അവസാനമായിരിക്കും.. എന്റെ കൂടെ കിടന്ന് എനിക്കിപ്പോൾ ഒരു വയ്യാത്ത അവസ്ഥ വന്നപ്പോൾ ഇട്ടേച്ചു പോകുന്നോടി പുല്ലേ നന്ദികെട്ട വർഗ്ഗം.. ദേഷ്യം കൊണ്ട് മഹേഷ് വിറക്കുന്നുണ്ടായിരുന്നു..
അതേടോ എനിക്ക് തന്നോട് ഇത്രയ്ക്കുള്ള നന്ദിയുള്ളു. ഒരു പെണ്ണാണെന്ന് നോക്കാതെ താൻ എന്നെ ദേഹോഭദ്രവം മാനസികമായും ശാരീരികമായി ചെയ്തത് ഇത്രയും കാലം ഞാൻ ക്ഷമിച്ചിരുന്നത് എന്റെ മക്കളെ കുറിച്ച് ഓർത്തിട്ട് മാത്രമാണ്.. എന്നിട്ടോ എവിടെയോ നിന്ന് പട്ടിയെ തല്ലുന്ന പോലെ ആരൊക്കെയൊ തല്ലി ഇതുപോലെ ഇവിടെ കൊണ്ടുപോയി കിടത്തിയപ്പോൾ ഞാൻ തന്നെ നോക്കി എന്റെ ഈ കൈകൊണ്ട് തന്റെ മലവും മൂത്രം വരെ ഞാൻ വാരിയത് എന്നിട്ട് ഒന്ന് എഴുന്നേറ്റ് നിൽക്കുവാൻ പറ്റിയതും താൻ വീണ്ടും തന്റെ പെങ്ങളുടെ വാക്കുകേട്ട് ആ കുരിശിങ്കൽ ഉള്ള ആൾക്കാരോട് തല്ലു പിടിക്കാൻ പോയിട്ടല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ വന്നു കിടക്കുന്നത്….
താൻ പോയി തന്റെ സഹോദരിയോട് പറയു തന്നെ നോക്കുവാൻ.. ഹാ പിന്നെ ഞാൻ ഫ്രീയായിട്ട് ഒരു ഉപദേശം കൂടി തരാം എന്ന് തന്റെ സഹോദരി എന്ന് പറയുന്ന ധൂമകേതു നിങ്ങളുടെ മൂന്ന് സഹോദരന്മാരുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകുന്നോ അന്നെ നിങ്ങളൊക്കെ ഗതി പിടിക്കുകയുള്ളൂ.. അവളെപ്പോലുള്ള രാക്ഷസിയെ ചെമ്പകശ്ശേരി തറവാട്ടിൽ നിന്നും ആട്ടിയോടിച്ചാൽ മാത്രമേ തറവാട് പോലും ഗതി പിടിക്കുകയുള്ളൂ..
എടി എന്താടി നീ എന്റെ രാധികയെ കുറിച്ച് പറഞ്ഞത്..
തനിക്ക് എന്താടോ ചെവിക്ക് വല്ല കുഴപ്പവും ഉണ്ടോ ഞാൻ പറഞ്ഞതെല്ലാം സത്യമാ താൻ ഒരിക്കൽ ഞാനീ പറഞ്ഞതെല്ലാം ഓർത്ത് കരയുന്ന ഒരു ദിവസം വരും അന്ന് നമുക്ക് നേർക്ക് നേർ കാണാം…
അത്രയും പറഞ്ഞു തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മൃദുല രണ്ടടി മുന്നോട്ടേക്ക് നടന്നു പിന്നീട് പിന്തിരിഞ്ഞു വന്ന് മഹേഷിന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ആ സമയം ഒരു തുള്ളി കണ്ണുനീർ മൃദുലയുടെ കണ്ണിൽ നിന്നും മഹേഷിന്റെ നെറ്റിയിലായി പതിഞ്ഞിരുന്നു..
” ഒരുപാട് ആഗ്രഹത്തോടെയാണ് ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് പക്ഷേ സ്വപ്നം കണ്ട ഒരു ജീവിതം അല്ലായിരുന്നു എനിക്ക് ചെമ്പകശ്ശേരി തറവാട്ടിൽ നിന്നും ലഭിച്ചത്.. മഹേഷേട്ടൻ എന്നോട് എത്രയൊക്കെ മോശമായി പെരുമാറിയിട്ടും അന്നും ഇപ്പോഴും നിങ്ങളെ ഞാൻ ഭ്രാന്തമായി പ്രണയിച്ചിരുന്നു ഇപ്പോഴും പ്രണയിക്കുന്നുണ്ട് പക്ഷേ മഹേഷേട്ടന് അതൊന്നും മനസ്സിലാകില്ല നിങ്ങൾ രാധിക എന്ന് പറയുന്ന ഒരു വലയത്തിനുള്ളിലാണ്… എന്നെങ്കിലു മക്കളെയും എന്നെയും ആവശ്യമെന്ന് തോന്നുമ്പോൾ എന്റെ വീട്ടിലേക്ക് വരു ഞാൻ അവിടെ കാത്തിരിക്കും നിങ്ങൾക്ക് വേണ്ടി.. അത്രയും പറഞ്ഞ് തന്റെ നിറകണ്ണുകൾ തുടച്ചുകൊണ്ട് മൃദുല കാറ്റ് പോലെ പുറത്തേക്ക് ഇറങ്ങിപ്പോയി..
ഒരു നിമിഷം വേദന പോലും മറന്ന് മഹേഷ് മൃദുലയുടെ നിറഞ്ഞ കണ്ണുകളിലേക്കും പിന്നീട് അവൾ ചുംബിച്ച തന്റെ നെറ്റിയിലേക്ക് ഒന്നു തൊട്ടുനോക്കി.. മഹേഷിന്റെ വിരലിലായി അവളുടെ ഒരു തുള്ളി കണ്ണുനീർ പറ്റിയതും അതേസമയം തന്നെ ആദം അവനെ ചവിട്ടിയത് അവന് ഓർമ്മ വന്നതും മഹേഷിന്റെ മുഖം എല്ലാം ദേഷ്യത്താൽ വലിഞ്ഞു മുറുകീയിരുന്നു…
വിടില്ലടാ ആദം ഇതിനെല്ലാം കാരണം നീ ഒറ്റ ഒരുത്തനാണ്… ആാാാാ!!!!
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പാർവതി ഡെവിച്ചായൻ ചേട്ടായിയുടെ മുറിയിൽ ആണെന്ന കേട്ടത് വാ അങ്ങോട്ടേക്ക് പോകാം…
ടീന പുഞ്ചിരിച്ചുകൊണ്ട് പാർവതിയുടെ കൈയും പിടിച്ച് ആദത്തിന്റെ ക്യാബിനിലേക്ക് കയറി ചെന്നു…
അവർ അങ്ങോട്ടേക്ക് ചെല്ലുമ്പോൾ ലാപ്ടോപ്പിൽ എന്തോ വർക്ക് ചെയ്യുകയാണ് ആദം തൊട്ടടുത്ത് അവനോട് എന്തോ പറഞ്ഞുകൊണ്ട് ഡിവിയും ഇരിക്കുന്നുണ്ട് ..
ഹാ നിങ്ങൾ വന്നോ ഇതെന്താ പതിവില്ലാതെ ഓഫീസിലേക്ക് ഒക്കെ.. ഡെവി ഒരു കളിയാലേ ടീനയോട് ചോദിച്ചു..
ദേ മനുഷ്യ എന്നെക്കൊണ്ട് അധികം പറയിപ്പിക്കല്ലേ ഏതാ രണ്ട് പുട്ടി പിശാചുക്കൾ താഴെ നിൽക്കുന്നത്… അവളുടെ ഒരു ഡെവി സാർ ദേ അവൾക്ക് ശരിക്കും ഈ ടീനയുടെ സ്വഭാവമറിയില്ല… തൊട്ടടുത്ത് ആദം ഇരിക്കുന്നുണ്ടെന്ന് പോലും മറന്നുകൊണ്ട് ടീന ഡെവിയോട് ചീറി കൊണ്ട് ചോദിച്ചു… സത്യത്തിൽ ഡെവിക്കും ആദത്തിനും അവൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ലായിരുന്നു. ആദം നോക്കുമ്പോൾ പാർവതിയുടെ മുഖവും കടന്നല് കുത്തിയത് പോലെയുണ്ട് പക്ഷേ ടിനയെപ്പോലെ ടെറർ അല്ല അവൾ…
നിനക്ക് എന്താടി പറ്റിയത് പ്രാന്തായോ നീ എന്നെതൊക്കെയാ ഈ പറയുന്നത്.. ഡെവി അവളെ നോക്കിക്കൊണ്ട് ചോദിച്ചു…
താഴെയുള്ള രണ്ട് പുട്ടി പിശാചുക്കൾ ഏതാണ്? എന്താ അവളുമാരുടെ പേര് പാർവതി..
അത് പിന്നെ ചേച്ചി ഹാ ജാക്കിലിനും അലീനയും.. പാർവതി ടീനയോട് അല്പം കുശുമ്പോടെ പറഞ്ഞു..
സത്യത്തിൽ പാർവതിയുടെ കുശുമ്പ് നിറഞ്ഞ മുഖം കണ്ടതും ആദം വാ പൊളിച്ച് പോയി ഇവൾക്ക് ഇങ്ങനെയൊക്കെയുള്ള എക്സ്പ്രഷൻ ഉണ്ടോ എന്റെ ഈശോയെ..
ഹാ അവളുമാര് തന്നെ എന്തായിരുന്നു ഒലിപ്പീര് 😏… അവളുടെ ഒരു ഡെവിസാർ…
😁😁😁😁 ഹോ അവരാണോ അത് ഞങ്ങളുടെ പി എ ആണ്.. ജോയിൻ ചെയ്തിട്ട് കുറച്ച് ആയിട്ട് ഉള്ളൂ.. രണ്ടുപേരും അല്പം മോഡേൺ ആണെങ്കിലും കാര്യങ്ങളൊക്കെ പെർഫെക്ട് ആയിട്ടാണ് ചെയ്യുന്നത്..
ഹോ ആണോ..
ഹ്മ്മ്മ്മ്മ് അതെ 😁 ഡെവി നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് ടീനയോട് പറഞ്ഞു..
ആന്നോ ഇച്ചായൻ ഇങ്ങ് വന്നേ ഞാൻ ഇതിനുള്ള മറുപടി ഇവിടെ വച്ച് തരുന്നില്ല അതും പറഞ്ഞു ടീന ഡെവിയുടെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി…
ഈ സമയം ഡെവി ആദത്തെ ദയനീയമായി നോക്കുവാനും മറന്നില്ല..
അപ്പോഴും പാർവതി മുഖത്ത് പരിഭവം വരുത്തി മിണ്ടാതെ നിൽക്കുകയായിരുന്നു ഇത് കണ്ട ആദം ചെയറിൽ നിന്നും എഴുന്നേറ്റ് നിന്ന് അവന്റെ ക്യാബിന്റെ ഡോർ കുറ്റിയിട്ട് പതിയെ പാർവതിയുടെ അടുത്തേക്ക് നടന്നു ചെന്നു..
പിന്നീട് അവളെ പിറകിലൂടെ കെട്ടിപ്പുണർന്നുകൊണ്ട് അവളുടെ ചെവിയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തുവച്ചു കൊണ്ട് ചോദിച്ചു എന്താണ് പാറൂട്ടിയെ പരിഭവമാണോ😉ഒറ്റക്കണ്ണീറിറുക്കി കൊണ്ടുള്ള അവന്റെ ചോദ്യത്തിൽ പാർവതിയുടെ ചുണ്ടിൽ ഒരു മനോഹരമായി പുഞ്ചിരി വിടർന്നു…
പരിഭവം ഒന്നുമില്ല പിന്നെ ആ ചേച്ചിമാർ അങ്ങനെ പറഞ്ഞപ്പോൾ..
എങ്ങനെ പറഞ്ഞപ്പോൾ… ആദം തന്റെ കണ്ണുകൾ ചുരുക്കി കൊണ്ട് അവളോട് ചോദിച്ചു..
അത് പിന്നെ അവർ പറയുകയാണ് ഭാവിയിൽ അവർ ഡെവിചായാന്റെയും ഇച്ചായന്റെയും ഭാര്യമാർ ആയാലോ എന്ന്.. നിഷ്കളങ്കമായി പാർവതി അവന്റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞതും ആദം അറിയാതെ പൊട്ടിച്ചിരിച്ചു പോയി..
ഹാ… ഹാ…. ഹാ….
ആദം തന്നെ കളിയാക്കുകയാണെന്ന് കണ്ടതും പാർവതി അവന്റെ അടുക്കലേക്ക് ചെന്നുകൊണ്ട് അവനെ ചെറുതായി അടിച്ചുകൊണ്ട് ചോദിച്ചു എന്നെ എന്നെ കളിയാക്കുകയാണല്ലേ ഇച്ചായൻ…
ഹാ എടി പെണ്ണേ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ.. അതും പറഞ്ഞ് അവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തിക്കൊണ്ട് അവളുടെ മുഖത്ത് നോക്കി പറഞ്ഞു” പറയുന്നവർ പറയട്ടാടി അവർക്ക് ഞങ്ങളെ കുറിച്ചുള്ള പേഴ്സണൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല പിന്നെ നിനക്ക് അറിയുന്നതല്ലേ നിന്റെ ഇച്ചായനെ ഈ ലോകത്ത് നിന്നെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ എന്ന്.. ഇനിയുള്ള ഏഴ് ജന്മത്തിലും നീ തന്നെ ആയിരിക്കും ഈ ആദത്തിന്റെ പാതി…❤️
അറിയാം ഇച്ചായാ എന്റെ ഇച്ചായനെ എനിക്കറിയില്ലേ പിന്നെ അവർ അങ്ങനെ പറഞ്ഞപ്പോൾ ചെറിയൊരു കുശുമ്പ് അത്രയേ ഉള്ളൂ..
ആണോ അങ്ങനെ കുശുമ്പ് കൂടിയാൽ ഞാൻ ഒരു ശിക്ഷ തന്നതിനെ സോൾവ് ചെയ്യാം..
എന്ത് ശിക്ഷയാ ഇച്ചായാ..
അത്…..
ഞ…. പാർവതി എന്തോ പറയുവാൻ ഒരുങ്ങിയത് അതിനെ തടഞ്ഞുകൊണ്ട് പാർവ്വതിയുടെ ചെഞ്ചുണ്ടുകളെ ആദം നുണഞ്ഞു തുടങ്ങിയിരുന്നു….
ഈ സമയം അലീനയും ജാക്കിലിനും പുറത്ത് നിൽക്കുകയാണ് ക്യാബിൻ ഡോർ ലോക്ക് ചെയ്തതുകൊണ്ട് അവർക്ക് അകത്തേക്ക് കയറാൻ പറ്റുന്നില്ലായിരുന്നു… എന്തായിരിക്കും അകത്ത് നടക്കുന്നുണ്ടാവുക എന്ന് ആലോചിച്ചു രണ്ടുപേരുടെയും തലയിൽ നിന്ന് തീ പാറുന്നുണ്ടായിരുന്നു…
തുടരും..
