പ്രണയാസുരം 45

വീട്ടിലെത്തിയതും പാറു ആരോടും ഒന്നും മിണ്ടാതെ നേരെ  മുറിയിലേക്കാണ് കയറി പോയത്…

സത്യത്തിൽ അവൾക്ക് നേരത്തെ രാധിക  പറഞ്ഞ ഓരോ കാര്യങ്ങൾ ഓർക്കും തോറും വല്ലാത്ത വിഷമം തോന്നി… തന്റെ ഇച്ചായനും അങ്ങനെ കരുതി കാണുമോ? താൻ ഒന്നിനും കൊള്ളാത്ത പെൺകുട്ടിയായി അദ്ദേഹം എന്നെ കാണുന്നുണ്ടാകുമോ…. പാർവതിയുടെ ചിന്തകൾ കാടു കയറിപ്പോകുന്നത് അവൾ പോലും അറിഞ്ഞില്ല…

  നീ ഇപ്പോൾ എങ്ങനെയാണുള്ളത് അങ്ങനെയുള്ള ഒരു പാർവതിയെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.. മനസ്സിൽ ഓരോ ചിന്തകൾ  കയറ്റി വെക്കേണ്ട…

തന്നോട് ചേർന്ന് തന്റെ ചെവിയിലായി തന്റെ ഇച്ചായന്റെ ശബ്ദം കേട്ടതും അത്രയും നേരം മനസ്സിൽ തങ്ങിനിന്നിരുന്ന സംഘർഷത്തിന് ഒരു അയവ് വരുന്നത് പാർവതി തിരിച്ചറിയുകയായിരുന്നു…

പിന്നീട് ആദം ഒന്നും പാർവതിയോട് അതിനെക്കുറിച്ച് സംസാരിച്ചില്ല   അവൻ നേരെ ബാത്റൂമിലേക്ക് കയറി  പോയി അതിനുശേഷം എന്തുകൊണ്ടൊ പാർവതിയുടെ മനസ്സും   ഒന്നു റിലാക്സ് ആയി…

ശരിയാണ് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി തന്റെ മനസ്സിനെ സംഘർഷത്തിൽ ആക്കുവാൻ തന്നെയായിരിക്കും രാധിക അങ്ങനെയൊക്കെ പറഞ്ഞതെന്ന് പാർവതിക്കും അപ്പോൾ തോന്നി…

രാത്രിയിൽ ആദത്തിന്റെ നെഞ്ചിലായി  ചേർന്ന്  കിടക്കുമ്പോൾ പാർവതിയും സന്തോഷത്തിലായിരുന്നു കാരണം അവൾക്കറിയാം താൻ ഇന്ന് ഏറ്റവും സുരക്ഷിതമായി കൈകളിലാണെന്ന്…

കോളേജിലെ ലൈബ്രറിയിൽ  ഇരുന്ന് ഒരു പുസ്തകം വായിക്കുകയാണ് പാറു…

പാറു ഇപ്പോൾ കോളേജിൽ ജോയിൻ ചെയ്തിട്ട് അധികമായിട്ടില്ല എങ്കിലും ആ കോളേജുമായി അവൾ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടിരുന്നു..

രണ്ടുദിവസം കഴിഞ്ഞാൽ ഓണാഘോഷ പരിപാടിയാണ്.. ജീവിതത്തിൽ ഒരിക്കലും ഒരു കോളേജിൽ പഠിക്കാമെന്ന് പാർവതി കരുതിയിട്ടേ ഇല്ലായിരുന്നു…. കാരണം സാഹചര്യം അങ്ങനെ ആയിരുന്നല്ലോ  പക്ഷേ ഇപ്പോൾ എല്ലാത്തിനും ഒരു മാറ്റം വന്നിട്ടുണ്ട്.. തന്റെ ജീവിതത്തിൽ വർണ്ണങ്ങൾ വാരി വിതറി   തന്റെ ഇച്ചായൻ അന്നുമുതൽ താൻ വളരെ സന്തോഷവതി ആണെന്ന കാര്യം പാർവതി ഓർത്തെടുത്തു…

ഈ സമയമാണ് അന്ന ലൈബ്രറിയിലേക്ക് കയറിവന്നത്..  അവൾ നോക്കുമ്പോൾ കാണുന്നത് പാർവതി ഏതോ ലോകത്ത് എന്നപോലെ ഇരിക്കുന്നതാണ്.. അപ്പോഴും അവളുടെ ചൊടിയിൽ ഒരു മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു..

ലൈബ്രറി ആയതുകൊണ്ട് തന്നെ അന്ന പതിയെ പാർവതിയുടെ അടുത്തിരുന്നു കൊണ്ട് അവളെ തട്ടിക്കൊണ്ടൊന്ന് വിളിച്ചു..

പാറു പാറു…

എ… ഹാ…. നീ നീയെന്താ ഇവിടെ അന്ന..

ലൈബ്രറിയിൽ എല്ലാവരും എന്തിനാണ് വരുന്നത് പാറു… അന്നയുടെ കൂർപ്പിച്ചു നോക്കിയുള്ള ചോദ്യം കേട്ടതും പാർവതി അവളെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു…

സോറി അത് പിന്നെ നിന്നെ പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോയതാണ് അല്ല ബാക്കിയുള്ളവർ എവിടെ…

അവരൊക്കെ കാന്റീനിൽ ഉണ്ട്  ഞാൻ നിന്നെ വിളിക്കാൻ വന്നത… നീ ഇങ്ങ് വന്നേ ബാക്കിയൊക്കെ പിന്നീട് വായിക്കാo എനിക്കാണെങ്കിൽ വിശന്നു കുടൽ കരിയുന്നുണ്ട് തന്റെ വയർ തടവിക്കൊണ്ട് നിഷ്കു ലുക്കിൽ അന്ന പാർവതിയെ നോക്കി പറഞ്ഞതും അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പാർവതി അവളുടെ കൂടെ ലൈബ്രറിയിൽ നിന്നും നേരെ കാന്റീനിലേക്ക് വെച്ചുപിടിച്ചു…

ഓരോന്ന് സംസാരിച്ചുകൊണ്ട് നടന്ന പാർവതി തങ്ങൾക്ക് ഓപ്പോസിറ്റ് ആയി നടന്നുവരുന്ന അനൂപ് സാറിനെ കണ്ടിട്ടില്ലായിരുന്നു….

ഔച്…. എന്താ കൊച്ചെ നോക്കി നടക്കണ്ടേ… തന്റെ മുന്നിൽ ആരാണ് നിൽക്കുന്നതെന്ന് ശ്രദ്ധിക്കാതെ അനൂപ് അവരോടായി പറഞ്ഞുകൊണ്ട് തന്റെ നെറ്റി ഒന്നു ഉഴിഞ്ഞു..

അയ്യോ സോറി സർ ഞാൻ കണ്ടിട്ടില്ലായിരുന്നു….

പരിചിതമായ ഒരു ശബ്ദം കേട്ടതും അനുപ് തന്റെ കണ്ണുകൾ ഉയർത്തിക്കൊണ്ട്  നോക്കിയതും മുന്നിൽ നിൽക്കുന്ന പാർവതിയെ കണ്ട് അവന്റെ കണ്ണുകൾ ഒന്നു വിടർന്നു….

അയ്യോ സാറിന് വല്ലതും പറ്റിയോ… ഞാൻ അറിയാതെ കണ്ടിട്ടില്ലായിരുന്നു  ഐ ആം റിയലി സോറി  …. പാർവതി ഇപ്പോൾ കരയും എന്ന അവസ്ഥയിൽ നിന്നുകൊണ്ട് അനൂപിനെ നോക്കി പറഞ്ഞപ്പോൾ അനൂപും ആകെ വല്ലാതെയായി..

ഹേ its ഓക്കേ അതിന് താൻ ഇങ്ങനെ വിഷമിക്കുകയൊന്നും വേണ്ട എനിക്ക് കുഴപ്പമൊന്നുമില്ല…

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പാർവതി സാറിന് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് അതിനാണ് നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ആനി അനൂപിനെ പുച്ഛിച്ച്  കൊണ്ട് പറഞ്ഞു….

ഹ്മ്മ്മ്മ്… ആനിയുടെ സംസാരം തീരെ ഇഷ്ടപ്പെടാതെ അനൂപ് അവളെ ഒന്ന് ചിറഞ്ഞുനോക്കി…

പെട്ടെന്നാണ് അവളുടെ അവളുടെ ഗ്യാങ്ങിലുള്ള  ലക്ഷ്മി അവരെ വിളിച്ചത്..

അവളുടെ കോൾ കണ്ടതും ആനി അനൂപിനോട് പറഞ്ഞു

അപ്പോൾ ശരി സാർ സാറിന് കുഴപ്പമൊന്നുമില്ലല്ലോ എന്നാൽ ഞങ്ങൾ പോകട്ടെ വിശന്നിട്ട് വയ്യ അത്രയും പറഞ്ഞു ആനി പാർവതിയുടെ കൈയും പിടിച്ചു മുന്നോട്ടു നടന്നു..

അനൂപിന് പാർവതിയോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു… അവൻ എന്തോ ഒന്ന് പാർവതിയോട് ചോദിക്കാൻ നിൽക്കുമ്പോൾ ആയിരുന്നു ആനി അവളെയും പിടിച്ചുവലിച്ചു കൊണ്ടുപോയത്…

ഹോ പാഷാണത്തിൽ കൃമി ആ കുട്ടിയോട് ഒന്ന് നേരാവണ്ണം ഒന്ന് സംസാരിക്കാൻ കൂടി കഴിഞ്ഞില്ല… ആനിയെ നോക്കി പിറുപിറുത്തുകൊണ്ട് അനൂപ് നേരെ   ലൈബ്രറിയിലേക്ക് നടന്നു നീങ്ങി…

നന്നായി ഒന്ന് മദ്യപിച്ചത് കൊണ്ട് തന്നെ അരവിന്ദന്റെ കാലുകൾ നിലത്തുറയ്ക്കുന്നില്ലായിരുന്നു…

ഓരോന്ന് പറഞ്ഞു കൊണ്ട് തന്റെ ബൈക്കിൽ ആടിയാടി അങ്ങ് പോവുകയായിരുന്നു അരവിന്ദൻ… പെട്ടെന്നാണ് അവന്റെ മുന്നിൽ  ഒരു കാർ വട്ടം നിന്നത്..

***** മോനാടാ വണ്ടി കൊണ്ടുവന്നു മുന്നിൽ കയറ്റി നിർത്തിയത് വണ്ടിയെടുത്ത് മാറ്റടാ *****മോനെ…

ഓപ്പോസിറ്റ് നിൽക്കുന്ന വണ്ടിയിൽ നിന്നുള്ള   വെളിച്ചം കണ്ണുകളിലേക്ക് അടിച്ചതും കൈകൾ വച്ചുകൊണ്ട് അവയെ മറച്ചുവെച്ച് അരവിന്ദൻ മുന്നിൽ നിൽക്കുന്നത് ആരാണെന്നറിയാതെ അവരോട്  ചീറി കൊണ്ട് പറഞ്ഞു….

പെട്ടെന്നാണ് ആ വണ്ടിയുടെ വെളിച്ചം  നിന്നത്…

💥..

ആദ്യത്തെ ചവിട്ടിൽ തന്നെ അരവിന്ദൻ തൊട്ടടുത്തുള്ള പാട വരമ്പത്തേക്ക് തെറിച്ചു വീണു…

അരവിന്ദന്റെ മുഖത്തും ശരീരത്തിലും എല്ലാം ചെളി കൊണ്ട് പൊതിഞ്ഞിരുന്നു…

ഡാ!!!! ആരാ ആരാ…. തന്റെ കണ്ണിലായുള്ള ചെളി കൈകൊണ്ട് തുടച്ചുമാറ്റികൊണ്ട് അരവിന്ദൻ നാലുപാടും നോക്കി കൊണ്ട് ചോദിച്ചു….

💥💥

അടുത്ത അടിയിൽ അരവിന്ദൻ രണ്ടു മലക്കം മറഞ്ഞ്   അപ്പുറത്തേക്ക് വീണുപോയി..

സത്യത്തിൽ തന്നെ ആരാണ് അടിക്കുന്നത് എന്ന് അവന് മനസ്സിലായിട്ടില്ലായിരുന്നു അതിന്റെ ഒരു ഭയം അരവിന്ദന്റെ മുഖത്ത് കാണാനുണ്ട്…

ഏതവൻ ആണെങ്കിലും മുന്നിൽ വന്നു നേർക്ക് നേർ നിന്നു അടിക്കെടാ ക****മോനെ….

പെട്ടന്നാണ് തന്റെ മുന്നിൽ ആരോ വന്ന് നിൽക്കുന്നത് പോലെ അരവിന്ദന് തോന്നിയത് മുന്നിലേക്ക് നോക്കിയതും അവിടെ നിൽക്കുന്നവനെ കണ്ട അരവിന്ദൻ ഒന്നുവിറച്ചുപോയി…

ആ… ആദം..

അതേടാ ആദം തന്നെ… ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ആദം  പാഞ്ഞു വന്ന് അരവിന്ദനെ കഴുത്തിൽ പിടിച്ചു അവനെ ഉയർത്തിക്കൊണ്ടു ഇരു മുഖത്തും മാറി മാറി അടിച്ചു..

💥💥💥💥

ആദത്തിന്റെ അടിയിൽ അരവിന്ദന്റെ വായിൽ നിന്ന് കൊഴുത്ത ചോര പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു …..

ഈ കൈ കൊണ്ടല്ലേടാ നീ എന്റെ പെണ്ണിന്റെ മേൽ കൈ വച്ചത്….

💥

ആാാാാ…

ആദം പറയലും അവൻ അരവിന്ദന്റെ വലതു കൈ പിടിച്ചു തിരിച്ച് ഓടിച്ച് കളഞ്ഞു…

അരവിന്ദന്റെ മുഖം തന്റെ നേർക്ക് പിടിച്ചുകൊണ്ട് ആദം  നാലുപാടും  ഒന്നു നോക്കി മുന്നിൽ കാണുന്ന ചുമര് കണ്ടതും അവന്റെ കണ്ണുകളിൽ വന്യതയാർന്നു…

അരവിന്ദനെ കൊണ്ട് ആദം ആ ചുമരിന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് അരവിന്ദന്റെ മുഖം ആ ചുമരിൽ ഇട്ട് അങ്ങോട്ടുമിങ്ങോട്ടും ഉരതി….

മ്മ്മ്മ്മ് ആാാാ..  ആാാാാ…

ആദം കൈവിട്ടതും അരവിന്ദൻ തന്റെ മുഖം പൊത്തി കൊണ്ട് നിലത്തേക്ക് മലർന്നടിച്ചു വീണു പോയി..

എന്നെ…. എന്നെ…. ഒ…ഒന്നും ചെയ്യരുത് പ്ലീസ് ആദത്തിനോടായി  അലറി കരഞ്ഞുകൊണ്ട് അരവിന്ദൻ പറഞ്ഞു..

പഫാ *******മോനെ എന്റെ പെണ്ണിന്റെ മേൽ കൈ വെക്കുമ്പോൾ ചിന്തിക്കണം ആയിരുന്നടാ അവൾക്കൊരു നട്ടെല്ലുള്ള ഭർത്താവ് ഉണ്ടെന്നുള്ള കാര്യം…

ആാാാ!!!!ആാാാ!!!!

കരയണമെടാ അലറി അലറി കരയണം എടാ നീ …..

💥💥💥

അഹ്…

അടുത്ത അടി ആദം അടിച്ചത് അരവിന്ദന്റെ നട്ടെല്ലിനായിരുന്നു…. അരവിന്ദന് തന്റെ ശരീരം തളരുന്നത് പോലെ തോന്നി ബോധം മറയുന്നതുപോലെ തോന്നി ശരീരത്തിന് ആകെ ഒരു തരിപ്പ് വ്യാപിച്ചു തുടങ്ങിയിരുന്നു…

നീ ഇനി എഴുന്നേറ്റ് നടക്കേണ്ട അത് നിനക്കും എനിക്കും ഒരുപോലെ പ്രശ്നമാണ് അതുകൊണ്ട് ഇനിയുള്ള കാലം കിടക്കപ്പായയിൽ കിടന്ന് നരകിക്കണo നീ…

നിന്നെ ഒറ്റയടിക്ക് കൊന്നാൽ  നീ ഇത്രയും കാലം എന്റെ പെണ്ണിനോട് ചെയ്തു കൂട്ടിയ ദ്രോഹങ്ങൾക്ക് ഉള്ള ശിക്ഷ വളരെ കുറഞ്ഞു പോകും… ഇതാകുമ്പോൾ കിടന്ന കിടപ്പിൽ നീ ഓരോന്നും ആലോചിച്ച് നീറി നീറി കരയണം….

പിന്നെയും ആദം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷേ അരവിന്ദൻ അതൊന്നും കേട്ടില്ല അപ്പോഴേക്കും അവന്റെ ബോധം മറഞ്ഞിരുന്നു…

തുടരും

Leave a Reply

You cannot copy content of this page