പാർവതി കോളേജിൽ നിന്നും വന്നു റൂമിലേക്ക് കയറുമ്പോൾ കാണുന്നത് ലാപ്ടോപ്പിൽ എന്തോ വർക്ക് ചെയ്യുന്ന ആദത്തിനെയാണ്..
ആഹാ ഇച്ചായൻ ഇന്ന് നേരത്തെ വന്നോ? ഞാൻ ചായ എടുക്കട്ടെ.
ഇപ്പോൾ വേണ്ട പാർവതി നീ ആദ്യം ഫ്രഷ് ആയിട്ട് വാ ക്ഷീണം ഉണ്ടല്ലോ നിന്റെ മുഖത്ത്…
നീയെന്താ ഉച്ചയ്ക്ക് ഭക്ഷണം ഒന്നും കഴിച്ചില്ലേ..
അത് പിന്നെ ഇച്ചായാ കുറച്ച് ദിവസം വയ്യാത്തതുകൊണ്ട് ലീവ് എടുത്തില്ലേ അതിന്റെ നോട്സ് ഒക്കെ പ്രിപ്പയർ ചെയ്യുവാൻ ഉണ്ടായിരുന്നു.. അതുകൊണ്ട് ഉച്ചയ്ക്ക് ജ്യൂസ് മാത്രമേ കുടിച്ചുള്ളൂ.. അവൾ അല്പം ഭയത്തോടെ അവന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
അവനിൽ നിന്നും യാതൊരു മറുപടിയുമില്ല എന്ന് കണ്ട പാർവതി പതിയെ തലയുയർത്തി നോക്കിയതും കണ്ടു തന്നെ നോക്കി കണ്ണുരുട്ടി ഇരിക്കുന്ന തന്റെ ഇച്ചായനെ..
എന്നെ വഴക്ക് പറയല്ലേ ഇച്ചായാ ഞാൻ…. ഞാൻ വേഗം ഫ്രഷ് ആയിട്ട് ഭക്ഷണം കഴിച്ചോളാം.. അല്പം പേടിയുണ്ടെങ്കിലും അവന്റെ മുഖത്തു നോക്കി എങ്ങനെയോ പറഞ്ഞുകൊണ്ട് അവൾ ടവലും എടുത്ത് ബാത്റൂമിലേക്ക് ഓടി കയറി..
സത്യത്തിൽ അവളുടെ നിൽപ്പും ഭാവവും സംസാരവും എല്ലാം കേട്ടതും ആദത്തിനു ചിരി വരുന്നുണ്ടായിരുന്നു..
അടഞ്ഞിരിക്കുന്ന ബാത്റൂമിലേക്ക് നോക്കിക്കൊണ്ട് അവൻ സ്വയം പറഞ്ഞു പൊട്ടി പെണ്ണ്…
രാത്രി 7 മണിക്ക് ഹോട്ടൽ ഗ്യാലക്സിയിൽ വച്ച് ഒരു മീറ്റിംഗ് ഉള്ളതിനാൽ ആദം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി പോകുന്നതിനു മുന്നേ പാർവതിയെ നോക്കി പ്രത്യേകം യാത്ര പറയാനും അവൻ മറന്നില്ല…
Excuse me…
Yes sir what can i do for you…
Mr. Manon had made an appointment today… which room is he in..
Sir Room No.905, 7th floor
Thank you..
Your welcome…
മുന്നിൽ നിൽക്കുന്ന പെൺകുട്ടിയോട് ഗൗരവത്തിൽ സംസാരിച്ചുകൊണ്ട് ആദം നേരെ ലിഫ്റ്റിലേക്ക് കയറി 7th floor ബട്ടൺ അമർത്തി ..
ഡാ ഡെവി ഞാനിവിടെ എത്തിയിട്ടോ.. നീ അരമണിക്കൂറിനുള്ളിൽ എത്തണം വരുമ്പോൾ മേനോനെ കൊണ്ട് സൈൻ ചെയ്യിക്കാനുള്ള ഫയലും എടുക്കാൻ മറക്കരുത്..
ഇല്ലടാ ഞാൻ ഓഫീസിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ എത്താം…
കോണിംഗ് ബെൽ അടിച്ചു അല്പം സമയം കാത്തു നിന്നതും ഡോർ തുറന്ന് മിസ്റ്റർ മേനോൻ പുറത്തേക്ക് വന്നു.
ഹാ വരണം…. വരണം ആദം…
താങ്കൾ കുറെ സമയം ആയോ വന്നിട്ട് ആദം പുഞ്ചിരിച്ചു കൊണ്ട് മേനോനോട് ചോദിച്ചു..
ഇല്ല ഇല്ല വന്നിട്ട് അല്പസമയമേ ആയുള്ളൂ..
താൻ ഇരിക്ക് കുടിക്കാൻ എന്താണ് വേണ്ടത്..
ഒന്നും വേണ്ട സർ നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം…
മേനോനോട് സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ആദം വാച്ചിലേക്കും ഡോറിന്റെ അടുത്തേക്ക് നോക്കുന്നുണ്ടായിരുന്നു കാരണം ഡേവി ഇത്ര നേരമായിട്ടും എത്തിയിട്ടില്ല അത് തന്നെ കാരണം…
അപ്പോൾ ആദം എന്തായാലും എനിക്ക് നിങ്ങളുടെ ഈ പ്രോജക്ട് വളരെയേറെ ഇഷ്ടപ്പെട്ടു അപ്പോൾ നമുക്ക് സൈൻ ചെയ്യാം അല്ലേ…
അല്ല ഫയൽ എവിടെ ?
അത് പിന്നെ സാർ എന്റെ ബ്രദർ on the way ആണു ഇപ്പോഴത്തും…
എന്നാൽ ok ആദം ഇപ്പോൾ സമയം 8:30 ആയി എനിക്ക് ഷുഗർ ഉള്ളതാണ് എന്നാൽ ഞാൻ താഴെ പോയി ഭക്ഷണം കഴിച്ചിട്ട് വരാം താനും എന്നാൽ എന്റെ കൂടെ കൂടിക്കോ.
No sir you carryon…
ഡെവി എന്തായാലും ഇപ്പോൾ എത്തും എന്നാണ് മെസ്സേജ് ചെയ്തത് അതുകൊണ്ട് ഞാൻ ഇവിടെ തന്നെ വെയിറ്റ് ചെയ്തോളാം…
Then ok..
അത്രയും പറഞ്ഞ് അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മേനോൻ പുറത്തിറങ്ങി പക്ഷേ ആ സമയം അയാളുടെ കണ്ണിലെ കുടിലത ആദം തിരിച്ചറിഞ്ഞില്ല എന്ന് വേണമെങ്കിൽ പറയാം…
മേനോൻ ഏകദേശം പുറത്തു പോയിട്ട് അരമണിക്കൂർ കഴിഞ്ഞു. അയാൾ ഇതുവരെ എത്തിയിട്ടില്ല.. എന്ന കാര്യം ആദം അപ്പോഴാണ് ഓർത്തത്..
പെട്ടെന്നാണ് മുറിയുടെ കോണിങ് ബെൽഅടിക്കുന്ന ശബ്ദം ആദം കേട്ടത്.. അവൻ മേനോൻ ആണെന്ന് കരുതി ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒന്ന് പതറി…
വശ്യമായി പുഞ്ചിരിച്ചുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന രാധികയെ കണ്ടതും ആദത്തിന്റെ കണ്ണുകൾ ഒന്നു കുറുകി..
നീയോ നീയെന്താ ഇവിടെ…
പക്ഷേ ആദത്തിന് മറുപടി കൊടുക്കാതെ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റി കൊണ്ട് രാധിക അകത്തേക്ക് കയറി..
Hey what the hell are you doing here!!! ആദം രാധികയോട് ആയി അലറിക്കൊണ്ട് ചോദിച്ചു..
ശോ ആദം എന്താണിത് ഞാൻ മാത്രമല്ലേ ഈ മുറിയിലുള്ള നീ എന്തിനാണ് ഇങ്ങനെ അലറി സംസാരിക്കുന്നത്..
അത്രയും പറഞ്ഞ് രാധിക തന്റെ ഡ്രസ്സിന്റെ ഓവർ കോട്ടൂരി ബെഡിലേക്ക് എറിഞ്ഞു..
ഇപ്പോൾ അവളുടെ ശരീരത്തിൽ ഡ്രസ്സ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ല എന്ന് ചോദിച്ചാൽ ഇല്ല എന്ന് വേണമെങ്കിൽ പറയാം…
ചെ!!! രാധികയെ നോക്കാൻ താല്പര്യമില്ലാതെ അറപ്പോടുകൂടി ആദം മുഖം തിരിച്ചു കളഞ്ഞു..
സൗന്ദര്യം കൊണ്ട് കത്തിനിൽക്കുന്ന തന്നെപ്പോലൊരു പെണ്ണിന്റെ മുന്നിൽ ഏതൊരു പുരുഷനും വന്നു നിന്നാൽ തന്നെ ഒന്നു നോക്കും പ്രത്യേകിച്ച് രാധികയെ പക്ഷേ ആദത്തിന്റെ ഈ പെരുമാറ്റം രാധികയിൽ വല്ലാത്ത ദേഷ്യം ഉളവാക്കിയെങ്കിലും അതെല്ലാം കടിച്ചമർത്തിക്കൊണ്ട് രാധിക അവനോടായി പറഞ്ഞു..
എന്താ ആദം ഇത് ഞാനല്ലേ നിന്റെ രാധിക…. ഒന്നുമില്ലെങ്കിലും നമ്മൾ ഒരുപാട് കാലം ഒന്നിച്ച് ജീവിച്ചതല്ലേ എന്നിട്ട് നീ എന്നോട് ഇങ്ങനെയാണോ പെരുമാറേണ്ടത്…
അത്രയും പറഞ്ഞു രാധിക ആദത്തിന്റെ കയ്യിൽ കയറി പിടിച്ചതും..
ആദം തന്റെ കൈ അവളിൽ നിന്നും ഊക്കോടെ കുടഞ്ഞിറഞ്ഞുകൊണ്ട് രാധികയുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു …
ആ അടിയിൽ രാധിക ഒന്ന് വേച്ചു പോയെങ്കിലും ചുവന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് അവൾ ആദത്തെ നോക്കിക്കൊണ്ട് അലറിക്കൊണ്ട് പറഞ്ഞു..
ഇല്ല ആദം നിന്നെ സ്വന്തമാക്കുവാൻ ഞാൻ പല വഴികളുംതേടി ഇതെന്റെ അവസാനത്തെ ശ്രമമാണ്.. ഇന്ന് ഈ ബെഡിൽ നിന്റെ ശരീരത്തിൽ ഇണചേർന്നുകൊണ്ട് എനിക്ക് ഒന്നാകണം അതിനുവേണ്ടിയാണ് ഞാൻ ആ മേനോനെ വിലക്ക് വാങ്ങിയത്…
ഈ മീറ്റിങ്ങും അയാളും എല്ലാം എന്റെ പ്ലാൻ ആയിരുന്നു.. സത്യത്തിൽ ഇത്രയും ബുദ്ധിരാക്ഷനായ നീ ഒന്ന് പതറിയില്ലേ അതാണ് ആദം ഒരു പെണ്ണിന്റെ മിടുക്ക്…
അല്പസമയം കഴിയുമ്പോഴേക്കും ഇവിടെ മുഴുവൻ മാധ്യമങ്ങളെ കൊണ്ട് നിറയും..
കുരിശിങ്കൽ തറവാടിലെ ആദത്തിന്റെ ലീലാവിലാസങ്ങൾ ആയിരിക്കും നാളത്തെ ചൂടുള്ള വാർത്ത..
എടി ..
ആദം രാധികയുടെ അടുത്തേക്ക് പറഞ്ഞു ചെന്നതും അവൾ തന്റെ കൈകൾ ഉയർത്തി അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു..
അവിടെ…അവിടെ നിന്നോണം നീ എന്റെ ശരീരത്തിലെങ്ങാനും നീ ഇനി തൊട്ടാൽ ആർത്തു കരയും ഞാൻ വിളിച്ചു കൂവും നീ എന്നെ റേപ്പ് ചെയ്യുകയാണെന്ന് പറഞ്ഞു.. പുറത്തുനിന്ന് ആല്ലുകൾ വന്നാൽ.. രാധികയുടെ വന്യതയാർന്ന മുഖത്തേക്ക് ആദം അൽപം സമയം നോക്കി നിന്നു…
ഈ സമയം മുറിയിൽ ഇരുന്ന് കയ്യിൽ കിട്ടിയ ഒരു നോവൽ എടുത്ത് വായിക്കുകയാണ് പാർവതി പെട്ടെന്നാണ് അവളുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നത്..
വാട്സ്ആപ്പ് തുറന്നു നോക്കിയപ്പോൾ അത് ഒരു വീഡിയോ ആണെന്ന് അവൾക്ക് മനസ്സിലായി…
അതിലെ കാഴ്ച കണ്ട പാർവതി ഒരു നിമിഷം ഞെട്ടിത്തരിച്ചു പോയി…
എടി നിനക്ക് ശരിക്കും ഈ ആദത്തിനെ അറിയുന്നതല്ലേ കൊന്നുകളയും നാ****മോളെ നിന്നെ ഞാൻ..
പട്ടികൾക്ക് പോലും ഉണ്ടാകുമെടി നിന്നെക്കാളും അന്തസ്സ്. നീ പെൺ വർഗ്ഗത്തിന് പോലും ശാപമാണ്.. എത്ര പറഞ്ഞാലും പഠിക്കില്ല ക****മോള്..
അത്രയും പറഞ്ഞു രാധികയെ നോക്കി കണ്ണുരുട്ടി കൊണ്ട് ആദം ഡോർ തുറക്കുവാൻ വേണ്ടി പോയി..
പക്ഷേ അപ്പോഴാണ് ആദത്തിന് മനസ്സിലായത് ഡോർ പുറത്തു നിന്നും ആരോ ലോക്ക് ചെയ്തിട്ടുണ്ടെന്ന്..
ഹാ.. ഹാ.. ഹാ… രാധിക കട്ടിലിൽ മലർന്നു കിടന്നുകൊണ്ട് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.. ഞാൻ പറഞ്ഞതല്ലേ ആദം ഈ കുരുക്കിൽ നിന്ന് നീ ഒരിക്കലും രക്ഷപ്പെടില്ല കാരണം ഈ ചതിക്കുഴിയുടെ പ്ലാൻ മുഴുവനും ഈ രാധികയുടേത് മാത്രമാണ്.
ശരി നീ എന്നെ തൊട്ടിട്ടില്ലെങ്കിൽ എനിക്ക് കുഴപ്പമൊന്നുമില്ല എന്നാലും അല്പസമയം കൂടി കഴിഞ്ഞാൽ മാധ്യമങ്ങളുടെ മുന്നിൽ നിന്റെ തലതാണുള്ള നടപ്പ് ഹോ അത് ഓർക്കുമ്പോൾ തന്നെ എനിക്ക് രോമാഞ്ചം വരുന്നു..
ആാാാാ… തൊട്ടടുത്തുണ്ടായിരുന്ന ചെയർ നിലത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ആദം തന്റെ ദേഷ്യം തീർത്തു..
ഇതെല്ലാം കണ്ട് യാതൊരു കൂസലും ഇല്ലാതെ അവന്റെ ശരീരത്തിലേക്ക് ആർത്തിയോടെ നോക്കിയിരിക്കുന്നുണ്ടായിരുന്നു രാധിക ആ സമയവും..
തുടരും
