രുദ്രാക്ഷം 57

രുദ്രാക്ഷം 57

സന്തോഷത്തോടെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ശ്രീദേവിയെ കണ്ടതും വൈഭവ് അല്പസമയം തന്റെ അമ്മയെ തന്നെ നോക്കിയിരുന്നു ഈ സമയമാണ് സുദേവൻ തന്റെ കോളർ കെട്ടിയ കഴുത്തും വെച്ചുകൊണ്ട് പതിയെ നടന്ന ആ മുറിയിലേക്ക് കയറിയത് തന്റെ ഭാര്യ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് പുഞ്ചിരിച്ചു തലങ്ങും വിലങ്ങും നടക്കുന്നത് കണ്ടതും സുദേവൻ അവരെ ഒന്ന് കണ്ണുകൾ ചുരുക്കി കൊണ്ട് നോക്കി..

എന്റെ ശ്രീദേവി നിനക്ക് ഇതെന്താ സംഭവിച്ചത് നീ കുറെ നേരമായല്ലോ അവിടേക്കും ഇവിടേക്ക് നടക്കുന്നു. എന്താ കാര്യം?

ഹാ അതുതന്നെ ആണ് അച്ഛാ എനിക്ക് അറിയേണ്ടത് എത്ര നേരമായി എന്നോ അമ്മ ഇങ്ങനെ ആലോചിക്കുന്നു ചിരിക്കുന്നു എനിക്കൊന്നും മനസ്സിലാകുന്നില്ല അച്ഛൻ തന്നെ ചോദിച്ചുനോക്കൂ എന്താ കാര്യം എന്ന്… വൈഭവ് ശ്രീദേവിയെ നോക്കിക്കൊണ്ട് സുദേവനോട് പറഞ്ഞു..

അയ്യോ എന്റെ സുദേട്ടാ ഞാൻ എന്താ പറയാ എനിക്ക് സന്തോഷം കൊണ്ട് സുദേട്ടനോട് എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല…

അ…അത് പിന്നെ നമുക്ക് പെട്ടെന്ന് പണക്കാരാകാൻ വേണ്ടി….ലക്ഷ്മിദേവി നമ്മുടെ ഈ കോവിലകത്തേക്ക് കയറി വരുമ്പോൾ…. അതിന് പുറം കാലുകൊണ്ട് തട്ടാൻ പാടുണ്ടോ….. പാടില്ല നമ്മൾ അതിനെ വേണ്ടവിധത്തിൽ സൽക്കരിച്ചാൽ നമുക്ക് ഗുണമേ ഉണ്ടാകൂ…….

ശ്രീദേവി ഏതോ മായാലോകത്ത് എന്നപോലെ എന്തൊക്കെയോ സുദേവനോട് പറയുവാൻ തുടങ്ങി..

നീ ഇത് എന്ത് തേങ്ങയാ പറയുന്നത് മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു താ.. സുദേവൻ അല്പം മുഷച്ചിലോടെ ശ്രീദേവിയോട് പറഞ്ഞു..

അതിത്ര മനസ്സിലാക്കാൻ ഒന്നുമില്ല നിങ്ങളുടെ ബിസിനസ് പാർട്ണറായി വന്ന ആ വിഗ്നേഷ് മോൻ ഉണ്ടല്ലോ

ഹാ വിഘ്നേഷ് അവൻ എന്താ?

സുദേവൻ ഒന്നും മനസ്സിലാകാത്തത് പോലെ ശ്രീദേവിയോട് ചോദിച്ചു..

ഓ എന്റെ മനുഷ്യാ അതായത് വിഗ്നേഷ് മോനെ കൊണ്ട് നമ്മുടെ മകൾ കല്യാണിയെ വിവാഹം കഴിപ്പിച്ചാൽ നമ്മൾ പിന്നെ കോടീശ്വരന്മാരായി മാറും . അതുമാത്രമോ? അവൻ ആണെങ്കിൽ അമ്മയില്ല അതുകൊണ്ട് അമ്മായിയമ്മ പോരും ഉണ്ടാകില്ല😏പിന്നെയുള്ളത് വയസ്സായ ഒരു തന്തയാണെന്നല്ലേ പറഞ്ഞത് അയാളെ വല്ല വിഷവും വാങ്ങി അങ്ങ് കൊന്നാൽ പിന്നെ എന്റെ മോള് രാജകുമാരിയാ.. അതുമാത്രമോ അവനെ ആ വിഗ്നേഷിനെ നമ്മുടെ വരിധിക്കുള്ളിൽ നിർത്തിയാൽ അവന്റെ സ്വത്തുക്കളെല്ലാം നമ്മുടെ കാൽക്കീഴിൽ വന്നുചേരും..

പിന്നെ ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കാതെ നമുക്ക് ആർഭാടമായി ജീവിച്ചൂടെ സുദേട്ടാ🤩.

കണ്ണുകൾ വിടർത്തിക്കൊണ്ട് ശ്രീദേവി സുദേവനോട് ചോദിച്ചു..

അല്ല ഞാൻ ചോദിക്കാൻ മറന്നുപോയി ഈ വിഗ്നേഷ് എന്ന് പറയുന്ന പയ്യനെ സുധേട്ടൻ എങ്ങനെയാണ് പരിചയം.. എന്തോ ഓർത്ത് എന്നപോലെ ശ്രീദേവി അയാളോട് ചോദിച്ചു

അത് നിനക്ക് അറിയാല്ലോ എന്റെ ബിസിനസ് അല്പം തകർന്ന അവസ്ഥയിലായിരുന്നു എന്ന്.. ഒരു പാട്ണറെ കിട്ടിയാൽ മാത്രമേ മുന്നോട്ടേയ്ക്ക് ബിസിനസ് പോവുകയുള്ളൂ എന്ന് തോന്നിയ ഞാൻ പത്രത്തിൽ ഒരു പരസ്യം ഇട്ടു  പരസ്യം ഇട്ടതിന്റെ പിറ്റേന്ന് ഒരുപാട് പേർ ഫിനാൻഷ്യലി പാർട്ണർഷിപ്പ് കൂടുവാൻ വേണ്ടി വന്നിരുന്നു പക്ഷേ അവരുടെ ടേംസ് ൻ കണ്ടീഷൻസ് ഒന്നും എനിക്കിഷ്ടപ്പെട്ടില്ല സത്യത്തിൽ അവർ മുതലാളിയും ഞാൻ തൊഴിലാളി പോലെയാകും കമ്പനി പാർട്ണർഷിപ്പിൽ മുന്നോട്ടു പോവുകയാണെങ്കിൽ അതെനിക്ക് ഒരിക്കലും പറ്റാത്ത കാര്യമായിരുന്നു ഈ സമയമാണ് വിഘ്നേഷിന്റെ ഒരു പ്രൊപ്പോസൽ മുന്നോട്ടേയ്ക്ക് വന്നത്..

അവൻ പറഞ്ഞത് അവന് ബിസിനസിലേക്ക് ഒന്നും  വരുവാനോ നോക്കി നടത്തുവാനോ താല്പര്യമില്ല  പകരം എന്നോട് തന്നെ കാര്യങ്ങളെല്ലാം നോക്കിക്കോളാൻ . മാത്രമല്ല പണം എത്ര വേണമെങ്കിലും തരാം എന്ന് പറഞ്ഞു..

സത്യത്തിൽ എനിക്കും അത് തന്നെയായിരുന്നല്ലോ വേണ്ടത് പിന്നെ ഒന്നും നോക്കിയില്ല വേഗം ഒരു പാർട്ണർഷിപ്പ്   എഗ്രിമെന്റ് ഉണ്ടാക്കി അവന്റെ കയ്യിൽ നിന്നും വാങ്ങിയത് 10 കോടി രൂപയാണ്..

എല്ലാമാസവും ബിസിനസ്സിൽ നിന്നും കിട്ടുന്ന ലാഭത്തിൽ വിഗ്നേഷ് ഇറക്കിയ തുകയുടെ തുല്യമായി ഒരു എമൗണ്ട് ഞാൻ വിഘ്നേശിന്റെ അക്കൗണ്ടിൽ ഇടണം അതായിരുന്നു എഗ്രിമെന്റ്..

സത്യം പറയാലോ അവൻ കാലെടുത്തുവച്ചതിനുശേഷം ബിസിനസ് ഒക്കെ നല്ല രീതിയിലാണ് പോകുന്നത് അതുകൊണ്ട് തന്നെ അവന് കൊടുക്കാനുള്ള എമൗണ്ട് ഞാൻ അക്കൗണ്ടിൽ ഇട്ടു കൊടുക്കുകയും ചെയ്തിരുന്നു.
ആദ്യം കരുതി അവനെ അങ്ങ് തട്ടി കളയാമെന്ന് എന്നാൽ പിന്നെ തിരിച്ചു പണം കൊടുക്കേണ്ടല്ലോ പക്ഷേ ഇപ്പോൾ നീ പറഞ്ഞതിലും കാര്യമുണ്ട് ശ്രീദേവി..

നമ്മുടെ മകളെ അവന് വിവാഹം കഴിച്ചു കൊടുത്താൽ പിന്നെ നമ്മൾ കോടീശ്വരന്മാർ ആകും..  അമ്മായിയപ്പൻ എന്ന നിലയ്ക്ക് എനിക്ക് തന്ന ആ പത്തു കോടി അവൻ എഴുതി തള്ളുകയും ചെയ്യും..

ഹോ അച്ഛാ അടിപൊളി ബുദ്ധി എന്തായാലും കല്യാണിയോട് എത്രയും പെട്ടെന്ന് ഇവിടേക്ക് വരാൻ പറ.
അവൾ വന്ന് അവനെ ഒന്ന് വളച്ചു കുപ്പിയിൽ ആക്കിയാൽ നമ്മൾ മൂന്നുപേരും രക്ഷപ്പെടും വൈഭവ് സന്തോഷത്തോടെ  ദേഹം അധികം അനക്കാതെ ഇരുവരെയും നോക്കി കൊണ്ട്  പറഞ്ഞു..

ഹാ  അത് നീ പറഞ്ഞത് ശരിയാണ് എന്തായാലും എന്റെ മോനെ കൊണ്ട് എനിക്ക് ഉപകാരം ഒന്നും ഇല്ല പിന്നെ എന്റെ അൽപ്പം സൗന്ദര്യവും ബുദ്ധിയും എന്റെ മോൾക്ക് കിട്ടിയത് കൊണ്ട് അവളെങ്കിലും രക്ഷപ്പെടും അത്രയും പറഞ്ഞു പിന്തിരിഞ്ഞ് ശ്രീദേവി നടന്നകന്നു..

ശ്രീദേവിയുടെ കളിയാക്കലുകൾ വൈഭവിന് തീരെ പിടിച്ചിട്ടില്ലായിരുന്നു പക്ഷേ കോടികളുടെ ആസ്തി വിഘ്നേഷനുണ്ടെന്ന് കേട്ടതും അത് എല്ലാം തട്ടിയെടുക്കുവാനുള്ള കുതന്ത്രം വൈഭവും ആലോചിച്ചു കൂട്ടുന്നുണ്ടായിരുന്നു ആ സമയം…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തറവാട്ടിലെ ബാൽക്കണിയിൽ ഇരുന്നുകൊണ്ട് ബിയർ കുടിക്കുകയാണ് സൂരജും രുദ്രനും..

അപ്പോഴെല്ലാം സൂരജ് ശ്രദ്ധിക്കുകയായിരുന്നു  രുദ്രനെ  അവൻ ബിയർ കുടിച്ചുകൊണ്ട് ഒന്നും സംസാരിക്കാതെ വിഗ്നേഷ് എന്ന വികർണൻ താമസിക്കുന്ന പത്തായപുരയിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു..

ഡാ!രുദ്ര നീ ഇത് എന്ത് നോക്കി നിൽക്കുകയാണ് കുറെ നേരമായല്ലോ അവിടെക്ക് തന്നെ നോക്കി നിൽക്കുന്നു എന്തു പറ്റിയെടാ..

അറിയില്ലടാ സത്യം പറയാലോ ഇന്ന് വന്നവൻ ഉണ്ടല്ലോ ആ വിഘ്നേഷ് അവനെ കാണുമ്പോൾ ഒരു പോസിറ്റീവ് പകരം നെഗറ്റീവ് ഫീലിംഗ്സ് ആണ്  എനിക്ക് വരുന്നത്…

എന്നുവച്ചാൽ? സൂരജ് മനസ്സിലാവാതെ രുദ്രനെ തന്നെ നോക്കി നിന്നു.

എന്നുവെച്ചാൽ അതെനിക്കും അറിയില്ല എന്തോ അവനെ കാണുമ്പോൾ തന്നെ വല്ലാത്തൊരു നിഗൂഢത ഉള്ളതുപോലെ.. കൂടാതെ സുദേവൻ അങ്കിളിന്റെ പാർട്ണർ എന്നൊക്കെ പറയുമ്പോൾ.. ഹ്മ്മ് എന്താ പറയാ എന്തോ? എനിക്ക് അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല.. എന്തായാലും നോക്കാം ഏതുവരെ പോകും എന്ന് അല്ലേടാ..

അതേടാ നീ വെറുതെ കാടുകയറി ചിന്തിക്കേണ്ട ചിലപ്പോൾ നമ്മൾ കരുതുന്ന പോലെ ഒന്നും ആയിരിക്കില്ല വിഘ്നേഷ് ഒരു ജനുവിൻ ക്യാരക്ടർ ഉള്ള ആളാണെങ്കിൽ പിന്നെ നമ്മൾ അയാളെ കുറിച്ച് മോശമായി  ചിന്തിച്ചതിന്നു നമുക്ക് തന്നെ മനസ്താപം വരും വിട്ടേക്ക് ഏതായാലും നമ്മുടെ കൺമുമ്പിൽ തന്നെ ഉണ്ടല്ലോ ആൾ നീ പറഞ്ഞതുപോലെ ഏതുവരെ പോകും എന്ന് നോക്കാം…

ഹ്മ്മ്മ്മ്..

സൂരജിനോട് മറുപടിയായി ഒന്നു മൂളി കൊണ്ട് ബാക്കി ബിയർ കൂടി കുടിച്ച് രുദ്രൻ സൂരജിനെ ഒന്നു നോക്കിക്കൊണ്ട് മുറിയിലേക്ക് കയറിപ്പോയി.. അവന് പിറകെ തന്നെ ലൈറ്റ് അണച്ചുകൊണ്ട് സൂരജും..

എന്നാൽ ഇവരെ തന്നെ നോക്കി നിൽക്കുന്ന ആ ചുവന്ന കണ്ണുകളെ ആരും കണ്ടില്ല പത്തായപുരയിൽ നിന്നും ജനലഴികൾ വഴി വികർണൻ രുദ്രൻ പഴയ പോയ വഴിയെ ഒന്ന് നോക്കി പുച്ഛിച്ചുകൊണ്ട് അകത്തേക്ക് കയറി..

അത്രയും നേരം ഉണ്ടായിരുന്ന ആ വെളുത്ത നിറവും നീലക്കണ്ണും അവനിൽ നിന്നും മാഞ്ഞു പോയിരുന്നു  പകരം കറുത്ത ഇരുണ്ട നിറവും  ചുവന്ന കണ്ണുകള്ളോടുകൂടി വികർണൻ പതിയെ അവന്റെ മുറിയിലേക്ക് നടന്നു നീങ്ങി..

അച്ച ഇത് ഞാനാണ് …

പറ വികർണാ തൃക്കോട്ടു കോവിലകത്തെ രുദ്രൻ തമ്പുരാന്റെ വിശേഷങ്ങൾ എന്തൊക്കെയുണ്ട് ഒന്ന് പുച്ഛിച്ചുകൊണ്ട് ഭൈരവൻ തന്റെ മകൻ വികർണനോടായി ചോദിച്ചു…

കണ്ടുവച്ച ഞാൻ അവനെ എന്റെ അനിയന്റെ ജീവനെടുത്ത സാക്ഷാൽ രുദ്ര ദേവിനെ 🔥…

ഹ്മ്മ്മ് എനിക്ക് പറ്റിയ എതിരാളി തന്നെയാണ് അവൻ… അവന്റെ കണ്ണിൽ വല്ലാത്തൊരു തീക്ഷ്ണതയുണ്ടായിരുന്നു അച്ഛാ… പക്ഷേ അവന് അറിയില്ലല്ലോ മറു സൈഡിൽ നിൽക്കുന്ന ഈ വികർണൻ ആരാണെന്നും എന്താണെന്നും..😏

ഹ്മ്മ്മ്മ് നീ കണ്ടോ മിത്രയേ… അത് ചോദിക്കുമ്പോൾ ഭൈരവന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയിരുന്നു…

ഉവ്വ് അച്ച കണ്ടു ഞാനെന്റെ മിത്രയെ ഒരു നിമിഷം മിത്രയുടെ വടിവൊത്ത ശരീരം വികർണ്ണന്റെ മനസ്സിലേക്ക് ഇരച്ചു കയറി വന്നു..

അച്ഛാ പറയാതിരിക്കാൻ പറ്റില്ല അവളൊരു അപ്സരസാണ് അപ്സരസ്…

ആയിരിക്കാം പക്ഷേ …. ഒരു നിമിഷം ഭൈരവൻ വികർണനോട് എന്തോ പറയുവാൻ വന്നതും പിന്നീട് പാതിക്ക് നിർത്തിക്കൊണ്ട് അവനോട് ചോദിച്ചു എന്താണ് ഇനി വികർണ  നിന്റെ പ്ലാൻ എങ്ങനെയാണ് നീ മിത്രയെ കാളിയാർ മഠത്തിലേക്ക് എത്തിക്കുവാൻ പോകുന്നത്..

സത്യത്തിൽ അച്ഛാ തുറന്നു പറയാലോ തൃക്കോട്ടു കോവിലകത്ത് എത്തുന്നത് വരെ എനിക്ക് വല്ലാത്ത ഒരു  ആത്മവിശ്വാസം ഉണ്ടായിരുന്നു പക്ഷേ എന്താണെന്ന് അറിയില്ല മിത്രയെ കാണുംതോറും അവൾക്ക് ചുറ്റും പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു വലയം ഉള്ളതുപോലെ അതായത് എനിക്ക് അവളിലേക്ക് അടുക്കുവാൻ സാധിക്കാത്തതു പോലെ..

സത്യത്തിൽ ഇന്ന് അല്പം മുൻപാണ് ഞാൻ അവളെ കണ്ടത് പക്ഷേ അവളിലേക്ക് എത്തുവാൻ ഇനിയും ദൂരം പിന്നിടേണ്ടിവരുമെന്ന് എന്റെ മനസ്സ് എന്നോട് പറയുന്നതുപോലെ..

വികർണ്ണൻ അല്പം അസ്വസ്ഥതയോടെ തന്റെ അച്ഛൻ ഭൈരവനോട് പറഞ്ഞു..

നീ ഭയപ്പെടേണ്ട പുത്ര എല്ലാം ശരിയാകും നീ വികർണ്ണനാണ്.. അങ്ങനെയുള്ള നിനക്ക് ഒരു ശക്തിയെയും ഭയപ്പെടേണ്ട ആവശ്യമില്ല നിന്റെ എതിരാളി എത്ര വലിയ ബലവാനാണെങ്കിലും അവനെ നിഷ്പ്രയാസം നിനക്ക് തോൽപ്പിക്കാനാവുന്നതേയുള്ളൂ..

കാരണം നീ കാളിയാർപുരത്തെ വികർണ്ണൻ ആണ് എന്നുള്ളത് എപ്പോഴും ഓർമ്മയിൽ വേണം..

അച്ഛൻ ഇപ്പോൾ ഫോൺ വെക്കുന്നു എനിക്കൊരു പൂജയുണ്ട്..

വിജയി ഭവ പുത്ര:

ശരി അച്ഛാ കണ്ണുകൾ  അടച്ചുകൊണ്ട് തന്റെ അച്ഛൻ ഭൈരവനെ മനസ്സിൽ ഓർത്തുകൊണ്ട് വികർണ്ണൻ   ഫോൺ കട്ട് ചെയ്തു …

രാത്രിയിൽ സുദേവൻ വിളിച്ചത് പ്രകാരം കോവിലകത്തേക്ക് വന്നതാണ് വികർണൻ.. എന്നും അവന് ഭക്ഷണം കോവിലകത്തു നിന്നും ആണെന്ന് സുദേവൻ പ്രത്യേകം പറഞ്ഞിരുന്നു..

കരിമ്പച്ച കളർ ഷർട്ടും അതിന്റെ അതേ കരയോടുകൂടിയുള്ള വെള്ളമുണ്ടും ധരിച്ച് ഒരു തമ്പുരാന്റെ എടുപ്പോടെ അകത്തേക്ക് കയറി വരുന്ന വികർണനെ തന്നെ നോക്കി വാ പൊളിച്ചു പോയി ശ്രീദേവിയും സുദേവനും…

അവന്റെ ആ വെളുത്ത നിറത്തിന് ആ നിറം വല്ലാതെ ചേരുന്നുണ്ടെന്ന് രണ്ടുപേർക്കും ഒരുപോലെ തോന്നി..

വികർണനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ശ്രീദേവി ഓടിവന്നു..

അയ്യോ മോനെ എന്താ അവിടെ തന്നെ നിൽക്കുന്നത് ഇരിക്ക് ഇരിക്കു….

മോനെന്താ വേണ്ടത് പാൽക്കഞ്ഞി ആണോ അതോ ചപ്പാത്തിയോ..

അത് പിന്നെ ആന്റി എനിക്ക് എന്തായാലും കുഴപ്പമില്ല..

സത്യത്തിൽ ശ്രീദേവിയുടെ ഈ അഭിനയം കണ്ട് സൂരജ് വാ പൊളിച്ചു പോയി നന്ദനയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…

രുദ്രൻ പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു..

എന്നാൽ ഈ സമയമെല്ലാം വികർണ്ണന്റെ കണ്ണുകൾ മിത്രയുടെ മുഖം ആകെ ഓടി നടന്നു..

ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ വെറുതെ മുൻപിലേക്ക് നോക്കിയ രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുവാൻ അധികനേരം വേണ്ടിവന്നില്ല…

എന്നാൽ ഇതൊന്നും അറിയാതെ മിത്രവേഗം ഭക്ഷണം കഴിച്ചു എഴുന്നേറ്റു അവളോടൊപ്പം തന്നെ നന്ദനയും…

മോനെ മോൻ ഇനി എന്തെങ്കിലും വേണോ ശ്രീദേവി വികർണ്ണന്റെ അടുത്ത് വന്ന് നിന്നുകൊണ്ട് ചോദിച്ചു..

ഹേ!!!ഹാ.. അല്ല എനിക്ക് എനിക്കൊന്നു  വേണ്ട.. തന്റെ ആസ്വാദനത്തിന് ഭംഗം വരുത്തിയ ശ്രീദേവിയെ കൊല്ലുവാൻ ഉള്ള ദേഷ്യം വികർണന് തോന്നിയെങ്കിലും സാഹചര്യം തനിക്ക് അനുകൂലമല്ലാത്തതുകൊണ്ട് അവൻ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് ശ്രീദേവിയോട് അത്രയും പറഞ്ഞു വേഗം എഴുന്നേറ്റു..

കൈ കഴുകാൻ നടക്കുമ്പോഴും വികർണന്റെ കണ്ണുകൾ മിത്രയെ തന്നെ തേടുന്നതെല്ലാം രുദ്രൻ കാണുന്നുണ്ടായിരുന്നു..

കൈകഴുകി വികർണൻ തിരിഞ്ഞതും അവന്റെ തൊട്ടു മുൻപിലായി നിൽക്കുന്ന രുദ്രനെ കണ്ടു അവൻ അറിയാതെ രണ്ടടി പിറകോട്ട്  വേച്ചു പോയി..

വീഴാൻ പോയ വികർണനെ തന്റെ ഇടതു കൈകൊണ്ട് പിടിച്ചുനിർത്തി രുദ്രൻ അവന്റെ ചെവിയിൽ ആയി പറഞ്ഞു..

ബിസിനസിന് വന്നതാണെങ്കിൽ ബിസിനസ് ചെയ്തിട്ട് പോവുക അല്ലാതെ  മറ്റുകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതെ  ഇരിക്കുക..

ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയിൽ നിന്നും ശ്രദ്ധ മാറിയാൽ അതിന്റെ ഭവിഷ്യത്തുകൾ വളരെ വലുതായിരിക്കും..🔥🔥

വികർണനോട് സ്വകാര്യം എന്നോണം അത്രയും പറഞ്ഞു അവനെ ഒന്ന് പുച്ഛിച്ചുകൊണ്ട് കൈ കഴുകുവാൻപ്പോയി രുദ്രൻ ..

  രുദ്രൻ പറയുമ്പോൾ എല്ലാം വികർണൻ കണ്ണുകൾ അടച്ചാണ് നിന്നത് അവൻ തന്റെ അടുക്കൽ നിന്ന് പോയതും വികർണ്ണന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ..

അത്രയും നേരം കണ്ണുകൾ അടച്ചു നിന്നിരുന്ന വികർണൻ കണ്ണുകൾ വലിച്ചു തുറന്നതും അവന്റെ കണ്ണുകളിൽ പൈശാചികത നിറഞ്ഞാടുന്നുണ്ടായിരുന്നു..

എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവൻ രുദ്രനെ ഒന്ന് തിരിഞ്ഞു  നോക്കിക്കൊണ്ട് നടന്നകന്നു.

ഈ സമയം വായിലുള്ള വെള്ളം തുപ്പി കളഞ്ഞു കൊണ്ട് കണ്ണാടിയിലൂടെ വികർണൻ നടന്നു പോകുന്നത് നോക്കിക്കൊണ്ട് തന്നെ രുദ്രൻ ടവൽ കൊണ്ട് തന്റെ  മുഖം തുടച്ചു…

തുടരും

Leave a Reply

You cannot copy content of this page